bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 15
Numbers 15
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 16 →
1
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാന്‍ നിങ്ങള്‍ക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങള്‍ ചെന്നിട്ട്
3
ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവയ്ക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവയ്ക്കു സൗരഭ്യവാസനയാകുമാറ് ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍
4
യഹോവയ്ക്കു വഴിപാടു കഴിക്കുന്നവന് കാൽ ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.
5
ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിനു കാൽ ഹീന്‍ വീഞ്ഞു കൊണ്ടുവരേണം.
6
ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.
7
അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അര്‍പ്പിക്കേണം.
8
നേര്‍ച്ച നിവര്‍ത്തിപ്പാനോ യഹോവയ്ക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിനാകട്ടെ ഹനനയാഗത്തിനാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോള്‍
9
കിടാവിനോടുകൂടെ അര ഹീന്‍ എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായിട്ട് അര്‍പ്പിക്കേണം.
10
അതിന്റെ പാനീയയാഗമായി അര ഹീന്‍ വീഞ്ഞ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.
11
കാളക്കിടാവ്, ആട്ടുകൊറ്റന്, കുഞ്ഞാട്, കോലാട്ടിന്‍കുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം.
12
നിങ്ങള്‍ അര്‍പ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിനും ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ വേണം.
13
സ്വദേശിയായവനൊക്കെയും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കേണം.
14
നിങ്ങളോടുകൂടെ പാര്‍ക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങള്‍ അനുഷ്ഠിക്കുംവണ്ണം തന്നെ അവനും അനുഷ്ഠിക്കേണം.
15
നിങ്ങള്‍ക്കാകട്ടെ വന്നുപാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടംതന്നെ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെതന്നെ ഇരിക്കേണം.
16
നിങ്ങള്‍ക്കും വന്നുപാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.
17
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
18
യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം
19
ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള്‍ നിങ്ങള്‍ യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
20
ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്‍ച്ചാര്‍പ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദര്ച്ചാര്പ്പണംപോലെതന്നെ അത് ഉദര്‍ച്ച ചെയ്യേണം.
21
ഇങ്ങനെ നിങ്ങള്‍ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.
22
യഹോവ മോശെയോടു കല്പിച്ച ഈ സകല കല്പനകളിലും യാതൊന്നെങ്കിലും
23
യഹോവ മോശെയോടു കല്പിച്ച നാള്‍മുതൽ തലമുറതലമുറയായി യഹോവ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താൽ,
24
അറിയാതെകണ്ട് അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാംകൂടെ ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവയ്ക്കു സൗരഭ്യവാസനയായി അര്‍പ്പിക്കേണം.
25
ഇങ്ങനെ പുരോഹിതന് യിസ്രായേൽമക്കളുടെ സര്‍വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോട് ക്ഷമിക്കപ്പെടും; അത് അബദ്ധവശാൽ സംഭവിക്കയും അവര്‍ തങ്ങളുടെ അബദ്ധത്തിനായിട്ടു യഹോവയ്ക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അര്‍പ്പിക്കയും ചെയ്തുവല്ലോ.
26
എന്നാൽ അതു യിസ്രായേൽമക്കളുടെ സര്‍വസഭയോടും അവരുടെ ഇടയിൽ വന്നുപാര്‍ക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റ് സര്വജനത്തിനുമുള്ളതായിരുന്നുവല്ലോ.
27
ഒരാള്‍ അബദ്ധവശാൽ പാപം ചെയ്താൽ അവന് തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്‍കോലാട്ടിനെ അര്‍പ്പിക്കേണം.
28
അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകര്‍മം അനുഷ്ഠിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കപ്പെടും.
29
യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവന് സ്വദേശിയോ വന്നുപാര്‍ക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നെ ആയിരിക്കേണം.
30
എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവന് യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
31
അവന് യഹോവയുടെ വചനം ധിക്കരിച്ച് അവന്റെ കല്പന ലംഘിച്ചു; അവനെ നിര്‍മ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും.
32
യിസ്രായേൽമക്കള്‍ മരുഭൂമിയിൽ ഇരിക്കുമ്പോള്‍ ശബ്ബത്തുനാളിൽ ഒരുത്തന് വിറകു പെറുക്കുന്നതു കണ്ടു.
33
അവന് വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്റെയും സര്‍വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
34
അവനോടു ചെയ്യേണ്ടത് ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ട് അവര്‍ അവനെ തടവിൽ വച്ചു.
35
പിന്നെ യഹോവ മോശെയോട്: ആ മനുഷ്യന് മരണശിക്ഷ അനുഭവിക്കേണം; സര്‍വസഭയും പാളയത്തിനു പുറത്തുവച്ച് അവനെ കല്ലറിയേണം എന്നു കല്പിച്ചു.
36
യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ സര്‍വസഭയും അവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലറിഞ്ഞു കൊന്നു.
37
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
38
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവര്‍ തലമുറതലമുറയായി വസ്ത്രത്തിന്റെ കോണ്തലയ്ക്കു പൊടിപ്പ് ഉണ്ടാക്കുകയും കോണ്തലയ്ക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം.
39
നിങ്ങള്‍ യഹോവയുടെ സകല കല്പനകളും ഓര്‍ത്ത് അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തിനും സ്വന്തകണ്ണിനും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ പൊടിപ്പ് ജ്ഞാപകം ആയിരിക്കേണം.
40
നിങ്ങള്‍ എന്റെ സകല കല്പനകളും ഓര്‍ത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കേണ്ടതിനുതന്നെ.
41
നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ തന്നെ.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36