bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 35
Numbers 35
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
1
യഹോവ പിന്നെയും യെരീഹോവിനെ തിരേ യോര്‍ദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:
2
യിസ്രായേൽമക്കള്‍ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യര്‍ക്കു വസിപ്പാന്‍ പട്ടണങ്ങള്‍ കൊടുക്കേണമെന്ന് അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കേണം.
3
പട്ടണങ്ങള്‍ അവര്‍ക്കു പാര്‍പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള്‍ മുതലായ സകല മൃഗസമ്പത്തിനുംവേണ്ടി ആയിരിക്കേണം.
4
നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കേണ്ടുന്ന പുല്പുറം പട്ടണത്തിന്റെ മതിലിങ്കൽ തുടങ്ങി പുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.
5
പട്ടണം നടുവാക്കി അതിനു പുറമേ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇത് അവര്‍ക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.
6
നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കേണം; കൊല ചെയ്തവന് അവിടേക്ക് ഓടിപ്പോകേണ്ടതിനു നിങ്ങള്‍ അവയെ അവനുവേണ്ടി വേര്‍തിരിക്കേണം; ഇവ കൂടാതെ നിങ്ങള്‍ വേറേയും നാല്പത്തിരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
7
അങ്ങനെ നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങള്‍ എല്ലാംകൂടെ നാല്പത്തിയെട്ട് ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.
8
യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവര്‍ ഏറെയും ജനം കുറഞ്ഞവര്‍ കുറെയും പട്ടണങ്ങള്‍ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യര്‍ക്കു പട്ടണങ്ങളെ കൊടുക്കേണം.
9
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
10
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങള്‍ യോര്ദ്ദാന് കടന്ന് കനാന്‍ദേശത്ത് എത്തിയശേഷം
11
ചില പട്ടണങ്ങള്‍ സങ്കേതനഗരങ്ങളായി വേര്‍തിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവന്‍ അവിടേക്ക് ഓടിപ്പോകേണം.
12
കൊല ചെയ്തവന് സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെ അവന് പ്രതികാരകന്റെ കൈയാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.
13
നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരമായിരിക്കേണം.
14
യോര്‍ദ്ദാനക്കരെ മൂന്നു പട്ടണവും കനാന്‍ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.
15
അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവന് ഏവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറു പട്ടണം യിസ്രായേൽമക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുന്നവനും സങ്കേതം ആയിരിക്കേണം.
16
എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവന് മരിച്ചുപോയാൽ അവന് കൊലപാതകന്‍; കൊലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
17
മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലറിഞ്ഞിട്ട് അവന് മരിച്ചുപോയാൽ അവന് കൊലപാതകന്‍; കൊലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
18
അല്ലെങ്കിൽ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കൈയിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവന് മരിച്ചുപോയാൽ അവന് കൊലപാതകന്‍; കൊലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
19
രക്തപ്രതികാരകന്തന്നെ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.
20
ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ട് അവന് മരിച്ചുപോയാൽ,
21
അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവന് മരിച്ചുപോയാൽ അവനെ കൊന്നവന് മരണശിക്ഷ അനുഭവിക്കേണം. അവന് കൊലപാതകന്‍; രക്തപ്രതികാരകന് കൊലപാതകനെ കണ്ടുകൂടുമ്പോള്‍ കൊന്നുകളയേണം.
22
എന്നാൽ ആരെങ്കിലും ശത്രുത കൂടാതെ പെട്ടെന്ന് ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,
23
അവനു ശത്രുവായിരിക്കാതെയും അവനു ദോഷം വിചാരിക്കാതെയും അവന് മരിപ്പാന്‍ തക്കവണ്ണം അവനെ കാണാതെ കല്ല് എറികയോ ചെയ്തിട്ട് അവന് മരിച്ചുപോയാൽ
24
കൊലചെയ്തവനും രക്തപ്രതികാരകനും മധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
25
കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്നു രക്ഷിക്കേണം; അവന് ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന് അവിടെ പാര്‍ക്കേണം.
26
എന്നാൽ കൊല ചെയ്തവന് ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിര്വിട്ടു പുറത്തുവരികയും
27
അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ചു കണ്ടു രക്തപ്രതികാരകന് കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവനു രക്തപാതകം ഇല്ല.
28
അവന് മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാര്‍ക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവനു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
29
ഇതു നിങ്ങള്‍ക്ക് തലമുറതലമുറയായി നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.
30
ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകന്‍ സാക്ഷികളുടെ വാമൊഴി പ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരേ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
31
മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുത്; അവന് മരണശിക്ഷതന്നെ അനുഭവിക്കേണം.
32
സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന് പുരോഹിതന്റെ മരണത്തിനുമുമ്പേ നാട്ടിൽ മടങ്ങിവന്നു പാര്‍ക്കേണ്ടതിനും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുത്.
33
നിങ്ങള്‍ പാര്‍ക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിനു പ്രായശ്ചിത്തം സാധ്യമല്ല.
34
അതുകൊണ്ടു ഞാന്‍ അധിവസിക്കുന്ന നിങ്ങളുടെ പാര്‍പ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ മധ്യേ യഹോവയായ ഞാന്‍ അധിവസിക്കുന്നു.
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36