bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 11
Numbers 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
1
അനന്തരം ജനം യഹോവയ്ക്ക് അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ട് അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
2
ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാര്‍ഥിച്ചു: അപ്പോള്‍ തീ കെട്ടുപോയി.
3
യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.
4
പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: ഞങ്ങള്‍ക്കു തിന്മാന് ഇറച്ചി ആര് തരും?
5
ഞങ്ങള്‍ മിസ്രയീമിൽവച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങള്‍ ഓര്‍ക്കുന്നു.
6
ഇപ്പോഴോ ഞങ്ങളുടെ പ്രാണന് പൊരിഞ്ഞിരിക്കുന്നു; ഈ മന്ന അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.
7
മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
8
ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണ ചേര്‍ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
9
രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.
10
ജനം കുടുംബംകുടുംബമായി ഓരോരുത്തന് താന്താന്റെ കൂടാരവാതിൽക്കൽവച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
11
അപ്പോള്‍ മോശെ യഹോവയോടു പറഞ്ഞത്: നീ അടിയനെ വലച്ചത് എന്ത്? നിനക്ക് എന്നോടു കൃപ തോന്നാതെ ഈ സര്‍വജനത്തിന്റെയും ഭാരം എന്റെമേൽ വച്ചതെന്ത്?
12
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്ന് എന്നോടു കല്പിപ്പാന് ഈ ജനത്തെയൊക്കെയും ഞാന്‍ ഗര്‍ഭം ധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?
13
ഈ ജനത്തിനൊക്കെയും കൊടുപ്പാന്‍ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവര്‍ ഇതാ: ഞങ്ങള്‍ക്കു തിന്മാന് ഇറച്ചി തരിക എന്ന് എന്നോടു പറഞ്ഞു കരയുന്നു.
14
ഏകനായി ഈ സര്‍വജനത്തെയും വഹിപ്പാന്‍ എന്നെക്കൊണ്ടു കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു.
15
ഇങ്ങനെ എന്നോടു ചെയ്യുന്നപക്ഷം ദയ വിചാരിച്ച് എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാന്‍ കാണരുതേ.
16
അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചത്: യിസ്രായേൽമൂപ്പന്മാരിൽവച്ചു ജനത്തിനു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നില്ക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.
17
അവിടെ ഞാന്‍ ഇറങ്ങിവന്നു നിന്നോട് അരുളിച്ചെയ്യും; ഞാന്‍ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവര്‍ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
18
എന്നാൽ ജനത്തോടു നീ പറയേണ്ടത്: നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍; എന്നാൽ നിങ്ങള്‍ ഇറച്ചി തിന്നും; ഞങ്ങള്‍ക്കു തിന്മാന് ഇറച്ചി ആര് തരും? മിസ്രയീമിൽ ഞങ്ങള്‍ക്കു നന്നായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞു യഹോവ കേള്‍ക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങള്‍ക്ക് ഇറച്ചി തരികയും നിങ്ങള്‍ തിന്നുകയും ചെയ്യും.
19
ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല,
20
ഒരു മാസം മുഴുവനും തന്നെ; അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങള്‍ക്ക് ഓക്കാനം വരുവോളം നിങ്ങള്‍ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങള്‍ നിരസിക്കയും: ഞങ്ങള്‍ മിസ്രയീമിൽനിന്ന് എന്തിനു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞ് അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.
21
അപ്പോള്‍ മോശെ: എന്നോടുകൂടെയുള്ള ജനം ആറു ലക്ഷം കാലാള്‍ ഉണ്ട്; ഒരു മാസം മുഴുവന്‍ തിന്മാന് ഞാന്‍ അവര്‍ക്ക് ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.
22
അവര്‍ക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവര്‍ക്കുവേണ്ടി അറുക്കുമോ? അവര്‍ക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെയൊക്കെയും അവര്‍ക്കുവേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.
23
യഹോവ മോശെയോട്: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു.
24
അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.
25
എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്ക്കു കൊടുത്തു; ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോള്‍ അവര്‍ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.
26
എന്നാൽ ആ പുരുഷന്മാരിൽ രണ്ടു പേര് പാളയത്തിൽതന്നെ താമസിച്ചിരുന്നു; ഒരുത്തന് എൽദാദ് എന്നും മറ്റവനു മേദാദ് എന്നും പേര്. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തിൽവച്ചു പ്രവചിച്ചു.
27
അപ്പോള്‍ ഒരു ബാല്യക്കാരന്‍ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവച്ചു പ്രവചിക്കുന്നു എന്ന് അറിയിച്ചു.
28
എന്നാറെ നൂന്റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.
29
മോശെ അവനോട്: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനമൊക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.
30
പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നു ചേര്‍ന്നു.
31
അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം അടുത്തു പറന്നു നില്ക്കുമാറാക്കി.
32
ജനം എഴുന്നേറ്റ് അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാള്‍ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ചു പിടിച്ചവന് പത്തു പറ പിടിച്ചുകൂട്ടി; അവര്‍ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
33
എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോള്‍ അതു ചവച്ചിറക്കും മുമ്പേതന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരേ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
34
ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
35
കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തിൽ പാര്‍ത്തു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36