bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 32
Numbers 32
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
1
എന്നാൽ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
2
മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:
3
അതാരോത്ത്, ദീബോന്‍, യസേര്‍, നിമ്രാ, ഹെശ്ബോന്‍, എലെയാലേ, സെബാം, നെബോ, ബെയോന്‍
4
എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകള്‍ക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങള്‍ക്കോ ആടുമാടുകള്‍ ഉണ്ട്.
5
അതുകൊണ്ട് നിനക്ക് അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങള്‍ക്ക് അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാനക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.
6
മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാര് യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ ഇരിക്കേണമെന്നോ?
7
യഹോവ യിസ്രായേൽമക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്ക് അവര്‍ കടക്കാതിരിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്?
8
ഒറ്റുനോക്കേണ്ടതിനു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്-ബര്‍ന്നേയയിൽനിന്ന് അയച്ചപ്പോള്‍ അവര്‍ ഇങ്ങനെതന്നെ ചെയ്തു.
9
അവര്‍ എസ്കോൽതാഴ്വരയോളം ചെന്നു ദേശം കണ്ട ശേഷം യഹോവ യിസ്രായേൽ മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
10
അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന് സത്യം ചെയ്തു കല്പിച്ചത്:
11
കെനിസ്യനായ യെഫുന്നെയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും യഹോവയോടു പൂര്‍ണമായി പറ്റിനിന്നതുകൊണ്ട്
12
അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവര്‍ എന്നോടു പൂര്‍ണമായി പറ്റിനില്ക്കായ്കകൊണ്ടുതന്നെ.
13
അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവന് നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.
14
എന്നാൽ യിസ്രായേലിന്റെ നേരേ യഹോവയുടെ ഉഗ്രകോപം ഇനിയും വര്‍ധിപ്പാന്‍ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാര്ക്കു പകരം നിങ്ങള്‍ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
15
നിങ്ങള്‍ അവനെ വിട്ടു പിന്നോക്കം പോയാൽ അവന് ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങള്‍ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
16
അപ്പോള്‍ അവര്‍ അടുത്തുചെന്നു പറഞ്ഞത്: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കു പട്ടണങ്ങളും പണിയട്ടെ.
17
എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങള്‍ യുദ്ധസന്നദ്ധരായി അവര്‍ക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികള്‍ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാര്‍ക്കട്ടെ.
18
യിസ്രായേൽമക്കള്‍ ഓരോരുത്തന് താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരുകയില്ല.
19
യോര്‍ദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങള്‍ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോര്‍ദ്ദാനിക്കരെ ഞങ്ങള്‍ക്ക് അവകാശം ഉണ്ടല്ലോ.
20
അതിനു മോശെ അവരോടു പറഞ്ഞത്: നിങ്ങള്‍ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു
21
യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള്‍ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്‍ദ്ദാനക്കരെ കടന്നുപോകുമെങ്കിൽ
22
ദേശം യഹോവയുടെ മുമ്പാകെ കീഴമര്‍ന്നശേഷം നിങ്ങള്‍ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള്‍ ഈ ദേശം യഹോവയുടെ മുമ്പാകെനിങ്ങളുടെ അവകാശമാകും.
23
എന്നാൽ നിങ്ങള്‍ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും.
24
നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്‍ക്കായി തൊഴുത്തുകളും പണിതു നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്തുകൊള്‍വിന്‍.
25
ഗാദ്യരും രൂബേന്യരും മോശെയോട്: യജമാനന് കല്പിക്കുന്നതുപോലെ അടിയങ്ങള്‍ ചെയ്തുകൊള്ളാം.
26
ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.
27
അടിയങ്ങളോ യജമാനന് കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിനു കടന്നുപോകാം എന്നു പറഞ്ഞു.
28
ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:
29
ഗാദ്യരും രൂബേന്യരും ഓരോരുത്തന് യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്‍ദ്ദാനക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങള്‍ അവര്‍ക്കു ഗിലെയാദ്ദേശം അവകാശമായി കൊടുക്കേണം.
30
എന്നാൽ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരയ്ക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാന്‍ദേശത്തുതന്നെ ആയിരിക്കേണം.
31
ഗാദ്യരും രൂബേന്യരും അതിന്: യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
32
ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിനു ഞങ്ങള്‍ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന്‍ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
33
അപ്പോള്‍ മോശെ ഗാദ്യര്‍ക്കും രൂബേന്യര്‍ക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാന്‍രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
34
അങ്ങനെ ഗാദ്യര്‍ ദീബോന്‍, അതാരോത്ത്, അരോയേര്‍,
35
അത്രോത്ത്-ശോഫാന്‍, യസേര്‍, യൊഗ്ബെഹാ,
36
ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകള്‍ക്കു തൊഴുത്തുകളായും പണിതു.
37
രൂബേന്യര്‍ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും
38
പേരുമാറ്റിക്കളഞ്ഞ നെബോ, ബാൽമെയോന്‍ എന്നിവയും സിബ്മയും പണിതു; അവര്‍ പണിത പട്ടണങ്ങള്‍ക്കു പുതിയ പേരിട്ടു.
39
മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാര് ഗിലെയാദിൽ ചെന്ന് അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
40
മോശെ ഗിലെയാദ്ദേശം മനശ്ശെയുടെ മകനായ മാഖീരിനു കൊടുത്തു; അവന് അവിടെ പാര്‍ത്തു.
41
മനശ്ശെയുടെ പുത്രനായ യായീര്‍ ചെന്ന് അതിലെ ഊരുകളെ അടക്കി, അവയ്ക്ക് ഹവ്വോത്ത്-യായീര്‍ (യായീരിന്റെ ഊരുകള്‍) എന്നു പേരിട്ടു.
42
നോബഹ് ചെന്നു കെനാത്ത്പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിനു തന്റെ പേരിന്‍പ്രകാരം നോബഹ് എന്നു പേരിട്ടു.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36