bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 33
Numbers 33
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 34 →
1
മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നും പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങള്‍ ആവിത്:
2
മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങള്‍ എഴുതിവച്ചു; താവളം താവളമായി അവര്‍ ചെയ്ത പ്രയാണങ്ങള്‍ ആവിത്:
3
ഒന്നാം മാസം പതിനഞ്ചാം തീയതി അവര്‍ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റന്നാള്‍ യിസ്രായേൽമക്കള്‍ എല്ലാ മിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
4
മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
5
യിസ്രായേൽമക്കള്‍ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
6
സുക്കോത്തിൽനിന്ന് അവര്‍ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
7
ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോനെതിരേയുള്ള പീഹഹീരോത്തിനു തിരിഞ്ഞുവന്നു; അവര്‍ മിഗ്ദോലിനു കിഴക്കു പാളയമിറങ്ങി.
8
പീഹഹീരോത്തിനു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടുവിൽക്കൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി നടന്നു മാറായിൽ പാളയമിറങ്ങി.
9
മാറായിൽനിന്നു പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവര്‍ അവിടെ പാളയം ഇറങ്ങി.
10
ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി.
11
ചെങ്കടലിനരികെനിന്നു പുറപ്പെട്ടു സീന്‍മരുഭൂമിയിൽ പാളയമിറങ്ങി.
12
സീന്‍മരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി.
13
ദൊഫ്ക്കയിൽനിന്നു പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി.
14
ആലൂശിൽനിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.
15
രെഫീദീമിൽനിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
16
സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
17
കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
18
ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.
19
രിത്ത്മയിൽനിന്നു പുറപ്പെട്ടു രിമ്മോന്‍-പേരെസിൽ പാളയമിറങ്ങി.
20
രിമ്മോന്‍-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
21
ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.
22
രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
23
കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേര്‍മലയിൽ പാളയമിറങ്ങി.
24
ശാഫേര്‍മലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.
25
ഹരാദയിൽനിന്നു പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി.
26
മക്ഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.
27
തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
28
താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.
29
മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
30
ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
31
മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
32
ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോര്-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
33
ഹോര്-ഹഗ്ഗിദ്ഗാദിൽനിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
34
യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.
35
അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോന്‍-ഗേബെരിൽ പാളയമിറങ്ങി.
36
എസ്യോന്‍-ഗേബെരിൽനിന്നു പുറപ്പെട്ടു സീന്‍മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
37
അവര്‍ കാദേശിൽനിന്നു പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിങ്കൽ ഹോര്പര്വതത്തിങ്കൽ പാളയമിറങ്ങി.
38
പുരോഹിതനായ അഹരോന് യഹോവയുടെ കല്പനപ്രകാരം ഹോര്‍പര്‍വതത്തിൽ കയറി, യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ചു മരിച്ചു.
39
അഹരോന് ഹോര്‍പര്‍വതത്തിൽവച്ചു മരിച്ചപ്പോള്‍ അവനു നൂറ്റിയിരുപത്തിമൂന്നു വയസ്സായിരുന്നു.
40
എന്നാൽ കനാന്‍ദേശത്തു തെക്കു പാര്‍ത്തിരുന്ന കനാന്യനായ അരാദ്രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
41
ഹോര്‍പര്‍വതത്തിങ്കൽനിന്ന് അവര്‍ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
42
സല്മോനയിൽനിന്നു പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
43
പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
44
ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
45
ഈയീമിൽനിന്നു പുറപ്പെട്ടു ദീബോന്‍ഗാദിൽ പാളയമിറങ്ങി.
46
ദീബോന്‍ഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ലാഥയീമിൽ പാളയമിറങ്ങി.
47
അല്മോദിബ്ലാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിനു കിഴക്ക് അബാരീം പര്‍വതത്തിങ്കൽ പാളയമിറങ്ങി.
48
അബാരീം പര്വതത്തിങ്കൽനിന്നു പുറപ്പെട്ടു യെരീഹോവിനെതിരേ യോര്‍ദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.
49
യോര്‍ദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
50
യെരീഹോവിനെതിരേ യോര്‍ദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ചു യഹോവ മോശെയോട് അരുളിച്ചെയ്തത്:
51
നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങള്‍ യോര്‍ദ്ദാനക്കരെ കനാന്‍ദേശത്തു കടന്നശേഷം
52
ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്ത് അവരുടെ സകല പൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
53
നിങ്ങള്‍ ദേശം കൈവശമാക്കി അതിൽ കുടിപാര്‍ക്കേണം; നിങ്ങള്‍ കൈവശമാക്കേണ്ടതിനു ഞാന്‍ ആ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
54
നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്ക് ഏറെയും കുറെയുള്ളവര്‍ക്ക് കുറെയും അവകാശം കൊടുക്കേണം; അവനവനു ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്ക് അവകാശം ലഭിക്കേണം.
55
എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങള്‍ അവരിൽ ശേഷിപ്പിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാര്‍ശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങള്‍ പാര്‍ക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.
56
അത്രയുമല്ല, ഞാന്‍ അവരോടു ചെയ്വാന് നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 34 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36