bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 1
Amos 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 2 →
1
തെക്കോവയിലെ ആട്ടിടയരില്‍ ഒരുവനായ ആമോസിന് ഇസ്രായേലിനെക്കുറിച്ചു ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്: ഉസ്സീയാ യെഹൂദ്യയിലും യോവാശിന്റെ പുത്രനായ യെരോബയാം ഇസ്രായേലിലും വാണിരുന്ന കാലത്തുണ്ടായ ഭൂകമ്പത്തിനു രണ്ടു വര്‍ഷം മുമ്പായിരുന്നു ഈ അരുളപ്പാടു ലഭിച്ചത്.
2
ആമോസ് പറഞ്ഞു: “സര്വേശ്വരന് സീയോനില്‍നിന്നു ഗര്‍ജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമില്‍നിന്നു മുഴങ്ങും; മേച്ചില്‍സ്ഥലങ്ങള്‍ ഉണങ്ങും. കര്മ്മേലിന്റെ കൊടുമുടി വാടിക്കരിയും.”
3
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ദമാസ്കസ്നിവാസികളുടെ നിരന്തരപാപങ്ങള്‍നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. ഗിലെയാദ്നിവാസികളെ അവര്‍ ഇരുമ്പു മെതിയന്ത്രം കൊണ്ടെന്നപോലെ പീഡിപ്പിച്ചുവല്ലോ.
4
ഹസായേല്‍വംശത്തെ ഞാന്‍ നശിപ്പിക്കും. അതുകൊണ്ട് ബെന്‍-ഹദദിന്റെ കോട്ടകളെ ഞാന്‍ ചുട്ടെരിക്കും.”
5
“ദമാസ്കസിന്റെ നഗരവാതിലുകള് ഞാന്‍ തകര്‍ക്കും; ആവെന്‍താഴ്വരയിലുള്ളവരെ നശിപ്പിക്കും. ഏദന്‍ഗൃഹത്തില്‍ ചെങ്കോലാണ്ടവനെ ഞാന്‍ ഛേദിച്ചുകളയും, സിറിയാക്കാര്‍ പ്രവാസികളായി കീറിലേക്കു പോകും. ഇതു സര്‍വേശ്വരന്റെ വചനം.
6
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഗസ നിവാസികളുടെ നിരന്തരപാപങ്ങളുടെ പേരില്‍ ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.
7
അവര്‍ ഒരു ജനതയെ മുഴുവന്‍ എദോമിന് അടിമപ്പെടുത്തിയതുമൂലം ഗസയില്‍ ഞാന്‍ തീ വര്‍ഷിച്ച് അതിന്റെ കോട്ടകള്‍ ചുട്ടെരിക്കും.
8
അസ്തോദ്നിവാസികളെ ഞാന്‍ നശിപ്പിക്കും. അസ്കലോന്‍രാജാവിനെ ഉന്മൂലനം ചെയ്യും. എക്രോനെതിരെ ഞാന്‍ കൈ ഉയര്‍ത്തും; ഫെലിസ്ത്യരില്‍ ശേഷിച്ചവര്‍ നശിച്ചുപോകും.” ഇതു സര്‍വേശ്വരന്റെ വചനം.
9
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ സോര്‍ നിവാസികളുടെ നിരന്തരപാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. സാഹോദര്യത്തിന്റെ ഉടമ്പടി വിസ്മരിച്ച് ഒരു ജനതയെ മുഴുവന്‍ എദോമിന് അടിമപ്പെടുത്തിയ
10
സോരിന്റെ മതിലുകളെ ഞാന്‍ ഭസ്മീകരിക്കും. ഇതു സര്‍വേശ്വരന്റെ വചനം.”
11
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “എദോമ്യരുടെ നിരവധി പാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ സഹോദരന്മാരെ നിഷ്കരുണം വാളോങ്ങി പിന്തുടര്ന്നു; അവരുടെ കോപം കെട്ടടങ്ങാതെ ജ്വലിച്ചുകൊണ്ടേയിരുന്നു.
12
അതുകൊണ്ടു തേമാനിന്മേല്‍ ഞാന്‍ അഗ്നി വര്‍ഷിക്കും; ബൊസ്രയിലെ കോട്ടകള്‍ ഭസ്മീകരിക്കും.”
13
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ നിരന്തരപാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. രാജ്യം വിസ്തൃതമാക്കാന്‍ യുദ്ധം ചെയ്തപ്പോള്‍ അവര്‍ ഗിലെയാദിലെ ഗര്‍ഭിണികളെപ്പോലും പിളര്‍ന്നുകളഞ്ഞു.
14
അതുകൊണ്ട് രബ്ബാനഗരത്തിന്റെ കോട്ടകള്‍ക്കു ഞാന്‍ തീ കൊളുത്തും; യുദ്ധകോലാഹലത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഉഗ്രതയോടെ അവ കത്തിയെരിയും.
15
അവരുടെ രാജാവ് തന്റെ പ്രഭുക്കന്മാരോടൊത്ത് പ്രവാസത്തിലേക്കു പോകുന്നു. ഇതു സര്‍വേശ്വരന്റെ വചനം.”
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 2 →
All chapters:
1
2
3
4
5
6
7
8
9