bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 2
Amos 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 3 →
1
സര്വേശ്വരന് അരുളിച്ചെയ്യുന്നു: മോവാബ്യരുടെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. “എദോംരാജാവിന്റെ അസ്ഥികള്‍ അവര്‍ ചുട്ടെരിച്ചല്ലോ.
2
അതുകൊണ്ട് മോവാബ്യരുടെമേല്‍ ഞാന്‍ തീ വര്‍ഷിച്ചു കെരിയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും. മോവാബ്യര്‍ യുദ്ധകോലാഹലത്തിനിടയില്‍ നശിക്കും;
3
അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും ഞാന്‍ നശിപ്പിക്കും. ഇതു സര്‍വേശ്വരന്റെ വചനം.”
4
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “യെഹൂദാനിവാസികളുടെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ സര്‍വേശ്വരന്റെ ധര്‍മശാസ്ത്രം തിരസ്കരിച്ച്, അവരുടെ പൂര്‍വികരുടെ വ്യാജദേവന്മാരെ അനുസരിച്ചല്ലോ.
5
അതുകൊണ്ട് യെഹൂദ്യരുടെമേല്‍ തീ വര്‍ഷിപ്പിച്ച് യെരൂശലേമിന്റെ കോട്ടകളെ ഞാന്‍ ദഹിപ്പിക്കും.”
6
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ നിരന്തരപാപം നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവര്‍ നിര്‍ദോഷികളെ പണത്തിനും ദരിദ്രരെ ഒരു ജോഡി ചെരുപ്പിനും വിറ്റുകളയുന്നു. അവര്‍ എളിയവരെ ചവുട്ടിമെതിക്കുന്നു;
7
അവര്‍ പീഡിതര്‍ക്കു നീതി നിരസിക്കുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിച്ച് എന്റെ വിശുദ്ധനാമം മലിനപ്പെടുത്തുന്നു.
8
പണയം വാങ്ങിയ വസ്ത്രം വിരിച്ച് അവര്‍ യാഗപീഠത്തിനടുത്ത് അന്തിയുറങ്ങുന്നു; പിഴയായി ഈടാക്കിയ വീഞ്ഞ് ദേവാലയത്തില്‍വച്ച് കുടിക്കുന്നു.
9
[9,10] ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു പുറപ്പെടുവിച്ചു; നാല്പതു വര്‍ഷം മരുഭൂമിയിലൂടെ നയിച്ചു. അമോര്യരുടെ ദേശം നിങ്ങള്‍ക്കു സ്വന്തമാക്കി തന്നു. ആ മല്ലന്മാരെ ഞാന്‍ ഉന്മൂലനം ചെയ്തു; ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകംപോലെ ശക്തിയുള്ളവരുമായ അവരെ ഞാന്‍ നശിപ്പിച്ചു.
11
ഇസ്രായേല്‍ജനമേ, പറയൂ, ഞാന്‍ നിങ്ങളില്‍നിന്നു പ്രവാചകരെയും നാസീര്‍വ്രതസ്ഥരെയും ഉയര്‍ത്തിയില്ലേ?
12
എന്നിട്ടും നിങ്ങള്‍ അവരോട് എന്തു ചെയ്തു? നാസീര്‍വ്രതസ്ഥരെ നിങ്ങള്‍ മത്തരാക്കിയില്ലേ? പ്രവാചകന്മാരെ നിങ്ങള്‍ വിലക്കിയില്ലേ?
13
കറ്റ നിറച്ച വണ്ടി മണ്ണിലമരുമ്പോലെ നിങ്ങളെ ഞാന്‍ അമര്‍ത്തിക്കളയും. നിങ്ങളുടെ യുദ്ധവീരന്മാര് രക്ഷപെടുകയില്ല.
14
അതിവേഗം ഓടുന്നവനും രക്ഷപെടാനാവില്ല, ബലവാന്മാരുടെ ശക്തി ക്ഷയിച്ചുപോകും.
15
വില്ലാളിവീരന്‍ ഉറച്ചു നില്ക്കയില്ല. വേഗത്തില്‍ ഓടുന്നവന് രക്ഷപെടുകയില്ല. കുതിരപ്പുറത്തു പായുന്ന യോദ്ധാവിനും തന്റെ ജീവന് രക്ഷിക്കാനാവില്ല.
16
ധീരനായ യോദ്ധാവുപോലും ആ ദിവസം ആയുധം ഉപേക്ഷിച്ചു പലായനം ചെയ്യും. ഇതു സര്‍വേശ്വരന്റെ വചനം.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 3 →
All chapters:
1
2
3
4
5
6
7
8
9