bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 9
Amos 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
1
യാഗപീഠത്തിനരികെ സര്വേശ്വരന് നില്ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്നു കല്പിച്ചു: “സ്തംഭങ്ങളുടെ ഉച്ചിയില്‍ ആഞ്ഞടിക്കുക; അവ ആസകലം ഇളകട്ടെ. അവ തകര്‍ന്ന് ആരാധകരുടെമേല്‍ വീഴട്ടെ. അവരില്‍ ശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും. ആരും ഓടി രക്ഷപെടുകയില്ല.
2
അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ തിരികെ കൊണ്ടുവരും; ആകാശത്തിലേക്കു കയറിയാലും ഞാന്‍ അവരെ താഴെ ഇറക്കും.
3
കര്‍മ്മേല്‍ഗിരിയില്‍ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തേടിപ്പിടിക്കും. ആഴിയുടെ അടിത്തട്ടില്‍ അവര്‍ ഒളിച്ചിരുന്നാലും സര്‍പ്പത്തെ അയച്ചു ഞാന്‍ അവരെ കടിപ്പിക്കും.
4
പ്രവാസികളായി പരദേശത്തു പോയാലും ഞാന്‍ അവരെ ശത്രുക്കളുടെ വാളിനിരയാക്കും. നന്മയ്ക്കു പകരം അവര്‍ക്കു ഞാന്‍ നാശം വരുത്തും.
5
സര്വേശ്വരന്, സര്‍വശക്തനായ ദൈവം ഭൂമിയെ ഉരുക്കും. അപ്പോള്‍ ഭൂവാസികള്‍ വിലപിക്കും. എന്റെ സ്പര്‍ശനത്താല്‍ നൈല്‍നദിപോലെ അവര്‍ പൊങ്ങുകയോ താഴുകയോ ചെയ്യും.
6
അവിടുന്നു മേഘങ്ങളെക്കൊണ്ടു ഹര്‍മ്യങ്ങള്‍ നിര്‍മിക്കുകയും കടല്‍ജലത്തെ വിളിച്ചു വരുത്തി മഴ പെയ്യിക്കുകയും ചെയ്യുന്നു. സര്വേശ്വരന് എന്നാണ് അവിടുത്തെ നാമം.
7
സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ എനിക്ക് എത്യോപ്യരെപ്പോലെ തന്നെ. നിങ്ങളെ ഈജിപ്തില്‍നിന്നും ഫെലിസ്ത്യരെ ക്രീറ്റില്‍നിന്നും സിറിയാക്കാരെ കീറില്‍നിന്നും കൊണ്ടുവന്നതു ഞാന്‍ തന്നെയല്ലേ?
8
എന്റെ ദൃഷ്ടി പാപംകൊണ്ടു ദുഷിച്ച ഇസ്രായേല്യരുടെമേല്‍ പതിച്ചിരിക്കുന്നു. ഭൂതലത്തില്‍നിന്നു ഞാന്‍ അവരെ നീക്കിക്കളയും; പക്ഷേ, പൂര്‍ണനാശം വരുത്തുകയില്ല. ഇതു സര്‍വേശ്വരന്റെ വചനം.
9
ഞാന്‍ കല്പന നല്‍കും; അരിപ്പയില്‍ അരിക്കുന്നതുപോലെ ഇസ്രായേല്യരെ മറ്റു ജനതകളെക്കൊണ്ട് അരിപ്പിക്കും. അവരില്‍ അധമരായവരൊക്കെ നീക്കപ്പെടും.
10
തങ്ങള്‍ക്ക് അനര്‍ഥമുണ്ടാകയില്ലെന്നു വീമ്പടിക്കുന്ന എന്റെ ജനത്തിലെ അധര്‍മികള്‍ ആസകലം വാളിനിരയാകും.
11
[11,12] “വീണുപോയ ദാവീദുഗൃഹത്തെ ഞാന്‍ പുനരുദ്ധരിക്കും; അതിന്റെ കേടുപാടുകള്‍ പോക്കി പൂര്‍വസ്ഥിതിയിലാക്കും. അപ്പോള്‍ അവര്‍ എദോമിലെയും ചുറ്റുമുള്ള ജനതകളെയും കീഴടക്കി എന്റെ ജനത്തിന്റെ അതിര്‍ത്തി വിസ്തീര്‍ണമാക്കും. ഇതെല്ലാം ഞാനാണു ചെയ്യുന്നതെന്നു സര്‍വേശ്വരന്റെ അരുളപ്പാട്.
13
ആ നാളുകള്‍ ഇതാ, അടുത്തു വരുന്നു. കൊയ്തു തീര്‍ക്കാന്‍ കഴിയാത്തവിധം ധാന്യവും വീഞ്ഞാക്കാന്‍ കഴിയാത്തവിധം മുന്തിരിയും വിളയുന്ന കാലം വരുന്നു; അന്നു മലഞ്ചരിവുകളിലൂടെ വീഞ്ഞു ചാലുകളായി ഒഴുകും.
14
അങ്ങനെ എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്വര്യം ഞാന്‍ വീണ്ടെടുക്കും. അവര്‍ തകര്‍ന്ന പട്ടണങ്ങള്‍ പുതുക്കിപ്പണിത് അവിടെ പാര്‍ക്കും. മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും. തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
15
ഞാന്‍ അവര്‍ക്കു നല്കിയ ദേശത്തു വാസമുറപ്പിച്ചശേഷം ആരും അവരെ നിഷ്കാസനം ചെയ്യുകയില്ല. ഇതു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വചനം.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
All chapters:
1
2
3
4
5
6
7
8
9