bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 4
Amos 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 5 →
1
ബാശാന് പശുക്കളേ, ശമര്യയിലെ തടിച്ചുകൊഴുത്ത സ്ത്രീകളേ, ശ്രദ്ധിക്കുക: നിങ്ങള്‍ എളിയവരെ പീഡിപ്പിക്കുന്നു; ദരിദ്രരെ ഞെരുക്കുന്നു; നിങ്ങള്‍ക്കു മദ്യം കൊണ്ടുവരാന്‍ ഭര്ത്താക്കന്മാരോട് ആജ്ഞാപിക്കുന്നു.
2
സര്‍വേശ്വരനായ ദൈവം തന്റെ വിശുദ്ധിയെ സാക്ഷിയാക്കി പറയുന്നു: “നിങ്ങളെ ഒന്നടങ്കം ചൂണ്ടയില്‍ കൊളുത്തി വലിച്ചു കൊണ്ടുപോകുന്ന ദിനം വരുന്നു;
3
മതിലിലെ വിടവുകളിലൂടെ നിങ്ങളെ ഓരോരുത്തരെയായി പുറത്താക്കി ഹര്‍മ്മോനിലേക്ക് എറിഞ്ഞുകളയും.” ഇതു സര്‍വേശ്വരന്റെ വചനം.
4
“ബെഥേലിലും ഗില്ഗാലിലും ചെന്നു നിങ്ങള്‍ പാപം പെരുപ്പിക്കുന്നു. പ്രഭാതം തോറും നിങ്ങള്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നു; മൂന്നുനാള്‍ കൂടുമ്പോള്‍ ദശാംശങ്ങള്‍ കൊണ്ടുവരുന്നു.
5
പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അര്‍പ്പിക്കുന്നു; സ്വമേധാദാനങ്ങള്‍ നല്കി സ്വയം പ്രശംസിക്കുന്നു.
6
ഇതിലൊക്കെ ഭ്രമം കാട്ടുന്ന ഇസ്രായേല്യരേ, നിങ്ങളുടെ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “രാജ്യമാകെ ഞാന്‍ ക്ഷാമം വരുത്തിയിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല.”
7
ഞാന്‍ മഴ മുടക്കി നിങ്ങള്‍ക്കു വിളവില്ലാതെയാക്കി; ഒരു പട്ടണത്തില്‍ ഞാന്‍ മഴ അയച്ചപ്പോള്‍ മറ്റൊന്നില്‍ അയച്ചില്ല; ഒരു നിലത്തിനു മഴ ലഭിച്ചിട്ടും മറ്റൊന്നു വരണ്ടുപോയി.
8
ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങള്‍ കുടിനീരിനായി മറ്റൊരു പട്ടണത്തില്‍ പോയി; പക്ഷേ, മതിയാവോളം കുടിക്കാന്‍ ലഭിച്ചില്ല. എന്നിട്ടും നിങ്ങള്‍ എങ്കലേക്കു മടങ്ങിവന്നില്ല.
9
ഉഷ്ണക്കാറ്റും കീടബാധയും വരുത്തി നിങ്ങളുടെ വിളവുകള്‍ ഞാന്‍ നശിപ്പിച്ചു; നിങ്ങളുടെ കൃഷിയും മുന്തിരിത്തോട്ടവും ഞാന്‍ ഉണക്കിക്കളഞ്ഞു; അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളി തിന്നു തീര്‍ത്തു. എങ്കിലും നിങ്ങള്‍ എങ്കലേക്കു മടങ്ങിവന്നില്ല.”
10
“ഈജിപ്തിലെപ്പോലെ നിങ്ങളുടെ ഇടയിലും ഞാന്‍ ബാധ അയച്ചു; നിങ്ങളുടെ യുവാക്കളെ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാന്‍ പിടിച്ചുകൊണ്ടുപോയി.
11
സൊദോം-ഗൊമോറയെപ്പോലെ നിങ്ങളില്‍ ചിലരെ ഞാന്‍ നശിപ്പിച്ചു; തീയില്‍നിന്നു വലിച്ചെടുത്ത തീക്കൊള്ളിപോലെ ശേഷിച്ചവര്‍പോലും എങ്കലേക്കു തിരിഞ്ഞില്ല.
12
അതുകൊണ്ട് ഇസ്രായേല്‍ജനമേ, ഞാന്‍ ഇങ്ങനെ നിങ്ങളോടു പ്രവര്‍ത്തിക്കും. നിങ്ങളുടെ ദൈവത്തെ നേരിടാന്‍ ഒരുങ്ങിക്കൊള്ളുക.
13
അവിടുന്നു മലകളെ മെനയുന്നു; കാറ്റുകളെ സൃഷ്ടിക്കുന്നു. തിരുഹിതം മനുഷ്യര്‍ക്കു വെളിപ്പെടുത്തുന്നു. അവിടുന്നു പ്രഭാതത്തെ ഇരുട്ടാക്കുന്നു. ഭൂമിയുടെ ഉന്നതങ്ങളില്‍ ചരിക്കുന്നു. സര്‍വശക്തനായ ദൈവം, സര്വേശ്വരന് എന്നാകുന്നു അവിടുത്തെ നാമം.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 5 →
All chapters:
1
2
3
4
5
6
7
8
9