bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 3
Amos 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 4 →
1
ഇസ്രായേല്യരേ, ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്ന സര്വേശ്വരന് നിങ്ങള്‍ക്കെതിരെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുവിന്‍:
2
“ഭൂമിയിലെ സകല വംശങ്ങളില്‍നിന്ന് നിങ്ങളെ മാത്രം ഞാന്‍ സ്വന്തമായി തിരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങളുടെ അപരാധങ്ങള്‍ക്കെല്ലാം ഞാന്‍ നിങ്ങളെ ശിക്ഷിക്കും.
3
മുന്‍കൂട്ടി സമ്മതിക്കാതെ രണ്ടുപേര്‍ ഒന്നിച്ചു നടക്കുമോ?
4
ഇരകിട്ടാതെ സിംഹം വനത്തില്‍ ഗര്‍ജിക്കുമോ? യുവസിംഹം വൃഥാ ഗുഹയില്‍നിന്നു ശബ്ദം പുറപ്പെടുവിക്കുമോ?
5
വല വിരിക്കാതെ പക്ഷി അകപ്പെടുമോ? ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ?
6
കാഹളം മുഴങ്ങിയാല്‍ നഗരവാസികള്‍ ഭയപ്പെടാതിരിക്കുമോ?
7
സര്വേശ്വരന് അയയ്ക്കാതെ പട്ടണത്തിന് അനര്‍ഥം ഭവിക്കുമോ? തന്റെ സന്ദേശവാഹകരായ പ്രവാചകരെ അറിയിക്കാതെ, സര്വേശ്വരന് എന്തെങ്കിലും പ്രവര്‍ത്തിക്കുമോ?
8
സിംഹം ഗര്‍ജിച്ചാല്‍ ആര് ഭയപ്പെടാതിരിക്കും? സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോള്‍ പ്രവാചകന് മൗനം പാലിക്കുമോ?
9
ഈജിപ്തിലെയും അസ്സീറിയായിലെയും നഗരവാസികളോട് ഇങ്ങനെ പ്രഖ്യാപിക്കുക. ശമര്യാമലകളില്‍ ഒരുമിച്ചുചെന്ന് അവിടെ നടക്കുന്ന അധര്‍മവും പീഡനങ്ങളും കാണുക. സര്വേശ്വരന് അരുളിച്ചെയ്യുന്നു:
10
“അവരുടെ നഗരങ്ങളില്‍ പെരുത്ത അക്രമവും കവര്‍ച്ചയും നടക്കുന്നു. ധര്‍മം അനുഷ്ഠിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ.
11
അതുകൊണ്ട് ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഒരു ശത്രു ദേശം വളയും. നിങ്ങളുടെ പ്രതിരോധം തകര്‍ത്ത് കോട്ട കൊള്ളയടിക്കും.”
12
സിംഹത്തിന്റെ വായില്‍നിന്ന് ആടിന്റെ കാലുകളോ ചെവിയോ ഇടയന് വലിച്ചെടുക്കുംപോലെ, ശമര്യയില്‍ സുഖജീവിതം നയിക്കുന്ന ഒരു ചെറുഗണം മാത്രം അവശേഷിക്കും. ദൈവമായ സര്വേശ്വരന്, സര്‍വശക്തനായ ദൈവംതന്നെ അരുളിച്ചെയ്യുന്നു:
13
“ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചു കേട്ട് ഇസ്രായേല്യരെ അറിയിക്കുക.
14
അവരുടെ അധര്‍മങ്ങള്‍ക്കുള്ള ശിക്ഷയായി ബെഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ക്കും. ശീതകാല വസതിയും ഉഷ്ണകാല വസതിയും ഞാന്‍ തരിപ്പണമാക്കും. അതിന്റെ കൊമ്പുകള്‍ ഒടിഞ്ഞു നിലത്തുവീഴും. ദന്തമന്ദിരങ്ങള്‍ നശിച്ചുപോകും. മഹാസൗധങ്ങള്‍ ഇല്ലാതെയാകും.” ഇതു സര്‍വേശ്വരന്റെ വചനം.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 4 →
All chapters:
1
2
3
4
5
6
7
8
9