bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 6
Amos 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 7 →
1
“സീയോനില്‍ സ്വൈരമായും ശമര്യാമലയില്‍ നിര്‍ഭയരായും കഴിയുന്നവരേ, ജനതകളില്‍ പ്രധാനികളേ, ഇസ്രായേല്‍ജനം സഹായം തേടി സമീപിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ! ദുരിതം.”
2
കല്നെ, ഹമാത്ത്, ഗത്ത് തുടങ്ങിയ വിജാതീയനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ചെന്നു നോക്കുക. അവ യെഹൂദായെക്കാളും ഇസ്രായേലിനെക്കാളും മെച്ചമായിരുന്നോ? അവരുടെ ദേശങ്ങള്‍ നിങ്ങളുടെ ദേശത്തെക്കാള്‍ വിശാലമായിരുന്നോ?
3
അവര്‍ക്കുണ്ടായ അനര്‍ഥമൊന്നും നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നില്ല എന്ന ഭാവത്തില്‍ നിങ്ങള്‍ അക്രമം അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കയല്ലേ?
4
ദന്തതല്പങ്ങളില് വിശ്രമിക്കുകയും കുഞ്ഞാടുകളുടെയും കാളക്കിടാക്കളുടെയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് ഹാ! കഷ്ടം.
5
നിങ്ങള്‍ ദാവീദിനെപ്പോലെ സംഗീതം രചിക്കുന്നു; എങ്കിലും നിങ്ങളുടെ സംഗീതം വൃഥാലാപങ്ങള്‍ മാത്രം.
6
ചഷകങ്ങള്‍ നിറയെ നിങ്ങള്‍ വീഞ്ഞു കുടിക്കുകയും വിശിഷ്ടതൈലം പൂശുകയും ചെയ്യുമ്പോള്‍ ഇസ്രായേലിന്റെ നാശത്തില്‍ നിങ്ങള്‍ക്കു ദുഃഖമില്ല.
7
ആകയാല്‍ നിങ്ങള്‍തന്നെ ആദ്യം പ്രവാസികളാകും; നിങ്ങളുടെ സുഖജീവിതം അതോടെ നിലയ്ക്കും.”
8
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: അവിടുന്നു സ്വന്തനാമത്തില്‍ ശപഥം ചെയ്യുന്നു: “ഇസ്രായേലിന്റെ അഹങ്കാരം ഞാന്‍ വെറുക്കുന്നു, അവരുടെ മണിമാളികകള്‍ എന്നില്‍ അറപ്പുണ്ടാക്കുന്നു. അവരുടെ നഗരങ്ങളെ ഞാന്‍ സമൂലം ശത്രുവിനിരയാക്കും.
9
ഒരു ഭവനത്തില്‍ പത്തു പേര് ശേഷിച്ചിരുന്നാലും അവരെല്ലാം മരിക്കും.
10
അവരുടെ ബന്ധു ശരീരങ്ങള്‍ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ‘ഇനിയും ആരെങ്കിലും ഉണ്ടോ’ എന്നു വിളിച്ചു ചോദിച്ചാല്‍ ‘ഇല്ല’ എന്നു മറുപടി ലഭിക്കും. അപ്പോള്‍ അയാള്‍ പറയും: ‘കഷ്ടം! സര്‍വേശ്വരന്റെ നാമം ഉച്ചരിക്കാന്‍പോലും ഇനി ആരുമില്ല.”
11
സര്വേശ്വരന് കല്പിക്കുമ്പോള് മാളികകള്‍ പൊട്ടിത്തകരും; കുടിലുകള്‍ തകര്‍ന്നുപോകും.
12
പാറപ്പുറത്ത് കുതിര ഓടുമോ? കടലില്‍ കാള പൂട്ടാനാവുമോ? നിങ്ങളോ, നീതിയെ വിഷമാക്കി മാറ്റി; ധര്‍മത്തെ കയ്പാക്കി.
13
ലോദേബാറും കര്‍നേമും കീഴടക്കാന്‍ കരുത്തര്‍ എന്നു നിങ്ങള്‍ അഹങ്കരിക്കുന്നു.
14
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഇസ്രായേല്യരേ, നിങ്ങളുടെ നാടു കീഴടക്കാന്‍ ഞാന്‍ ഒരു ജനതയെ അയയ്ക്കും. ഹാമാത്ത് മുതല്‍ അരാബായിലെ തോടുവരെ അവര്‍ നിങ്ങളെ പീഡിപ്പിക്കും.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 7 →
All chapters:
1
2
3
4
5
6
7
8
9