bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 7
Amos 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 8 →
1
സര്‍വശക്തനായ സര്വേശ്വരന് എനിക്ക് ഇപ്രകാരം ഒരു ദര്‍ശനം അരുളി: “കൊട്ടാരവളപ്പിലെ പുല്ല് അരിഞ്ഞെടുത്തശേഷം വീണ്ടും അതു മുളച്ചു പൊങ്ങിയപ്പോള്‍ സര്വേശ്വരന് വെട്ടുക്കിളിപ്പറ്റത്തെ സൃഷ്ടിച്ചു.”
2
വെട്ടുക്കിളികള്‍ ദേശത്തുള്ള പച്ചത്തലപ്പെല്ലാം തിന്നു തീര്‍ത്തു. അപ്പോള്‍ ഞാന്‍ ഉണര്‍ത്തിച്ചു: “സര്‍വേശ്വരനായ ദൈവമേ, ഞാനൊന്നു ചോദിക്കട്ടെ: കേവലം നിസ്സാരരായ ഇസ്രായേല്യര്‍ എങ്ങനെ നിലനില്ക്കും?”
3
അവിടുന്നു കനിഞ്ഞ് ആ ദര്‍ശനം ഫലിക്കയില്ലെന്ന് അരുളിച്ചെയ്തു.
4
സര്‍വശക്തനായ സര്വേശ്വരന് വീണ്ടും എനിക്ക് ഒരു ദര്‍ശനം നല്കി. അവിടുന്നു തന്റെ ജനത്തെ അഗ്നിയാല്‍ ശിക്ഷിക്കാനൊരുങ്ങുന്നു! അഗ്നി ആഴിയെ വറ്റിച്ചശേഷം ഭൂമിയെ ദഹിപ്പിക്കാന്‍ തുടങ്ങി.
5
അപ്പോള്‍ ഞാന്‍ ഉണര്‍ത്തിച്ചു: “സര്‍വേശ്വരനായ ദൈവമേ, അരുതേ! കേവലം നിസ്സാരരായ ഇസ്രായേല്യര്‍ എങ്ങനെ നിലനില്ക്കും?”
6
ഇക്കാര്യത്തിലും അവിടുന്നു കനിഞ്ഞ് അങ്ങനെ സംഭവിക്കയില്ലെന്ന് അരുളിച്ചെയ്തു.
7
അവിടുന്നു മൂന്നാമതും എനിക്ക് ഒരു ദര്‍ശനം നല്കി; പണിതുകൊണ്ടിരിക്കുന്ന ഒരു മതിലിനടുത്ത് ഒരു തൂക്കുകട്ടയുമായി സര്വേശ്വരന് നില്ക്കുന്നു.
8
“ആമോസേ, നീ എന്തു കാണുന്നു?” അവിടുന്നു ചോദിച്ചു. “ഒരു തൂക്കുകട്ട” ഞാന്‍ മറുപടി നല്കി. സര്വേശ്വരന് വീണ്ടും അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിനെ ഞാന്‍ തൂക്കുകട്ട പിടിച്ചു പരിശോധിച്ചു. അവര്‍ കോട്ടമുള്ള മതില്‍പോലെ കാണപ്പെടുന്നു. ഇനിയും ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.
9
യെരോബയാംരാജവംശത്തിനെതിരെ ഞാന്‍ വാളുയര്‍ത്തും. ഇസ്രായേല്യരുടെ പൂജാഗിരികള്‍ നശിച്ചുപോകും. അവരുടെ ആരാധനാമന്ദിരങ്ങള്‍ ശൂന്യമാകും.
10
ബെഥേലിലെ പുരോഹിതനായ അമസ്യാ ഇസ്രായേല്‍രാജാവായ യെരോബയാമിന്റെ അടുക്കല്‍ ആളയച്ചു പറഞ്ഞു: “ആമോസ് അങ്ങേക്കെതിരെ ഗൂഢാലോചന നടത്തുന്നു. അയാളുടെ രാജദ്രോഹപരമായ വാക്കുകള്‍ ഇങ്ങനെയാണ്:
11
“യെരോബയാം യുദ്ധത്തില്‍ മരിക്കും; ഇസ്രായേല്യര്‍ പ്രവാസികളായി പോകും.”
12
ആമോസിനോട് അമസ്യാ പറഞ്ഞു: “ഹേ, ദര്‍ശകാ, യെഹൂദ്യയിലേക്കു മടങ്ങിച്ചെന്നു പ്രവചിച്ചുകൊള്ളുക, അതിനു കിട്ടുന്ന കൂലിവാങ്ങി ജീവിച്ചുകൊള്ളുക.
13
ബെഥേലില്‍ ഇനിയും പ്രവചിക്കേണ്ടാ. മുഖ്യ ആരാധനാസ്ഥലമിരിക്കുന്ന ഈ രാജധാനിയില്‍ ഇനി കണ്ടുപോകരുത്!”
14
ആമോസ് മറുപടി പറഞ്ഞു: “ഞാന്‍ പ്രവാചകനല്ല; പ്രവാചകഗണത്തില് പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയന്.
15
ആ ജോലിയില്‍നിന്നു സര്വേശ്വരന് എന്നെ വിളിച്ചു വേര്‍തിരിച്ച്, തന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കാന്‍ കല്പിച്ചു.
16
സര്‍വേശ്വരന്റെ വാക്കുകള്‍ കേള്‍ക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങള്‍ പറയുന്നത്.
17
എന്നാല്‍ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തില്‍ വേശ്യയാകും. പുത്രീപുത്രന്മാര് കൊല്ലപ്പെടും; നിന്റെ നിലം അന്യര്‍ പകുത്തെടുക്കും. നിന്റെ അന്ത്യം പരദേശത്തു വച്ചായിരിക്കും.” ഇസ്രായേല്‍ജനം തീര്‍ച്ചയായും പ്രവാസികളാകും.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 8 →
All chapters:
1
2
3
4
5
6
7
8
9