bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 8
Amos 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 9 →
1
സര്‍വേശ്വരനായ ദൈവം എനിക്കു മറ്റൊരു ദര്‍ശനം നല്കി. ഇതാ, ഒരു കൂട പഴം.
2
“നീ എന്തു കാണുന്നു?” സര്വേശ്വരന് ചോദിച്ചു. “ഒരു കൂട പഴം” എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു. “എന്റെ ജനമായ ഇസ്രായേല്‍ പഴുത്തു നശിക്കാറായി; ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.”
3
അന്നു കൊട്ടാരത്തിലെ സംഗീതം മുറവിളിയായി മാറും. ശവശരീരങ്ങള്‍കൊണ്ടു രാജ്യം നിറയും. എങ്ങും ശ്മശാനമൂകത.
4
[4-6] ഇതു സര്‍വേശ്വരന്റെ വചനം! സാധുക്കളെ ചവുട്ടിമെതിച്ചു നശിപ്പിക്കുന്നവരേ, കേള്‍ക്കൂ: അമാവാസി കഴിഞ്ഞിരുന്നെങ്കില്‍ ധാന്യവും ശബത്തു കഴിഞ്ഞിരുന്നെങ്കില്‍ കോതമ്പും വില്‍ക്കാമായിരുന്നു എന്നല്ലേ നിങ്ങള്‍ പറയാറുള്ളത്? അളവിലും തൂക്കത്തിലും മനുഷ്യരെ കബളിപ്പിക്കാനല്ലേ നിങ്ങള്‍ വെമ്പല്‍കൊള്ളുന്നത്? കടം വീട്ടാന്‍ നിവൃത്തിയില്ലാത്ത ദരിദ്രനെ ഒരു ജോഡി ചെരുപ്പിന്റെ വിലപോലും മതിക്കാതെ അടിമയായി വാങ്ങാനും കോതമ്പില്‍ പതിരു ചേര്‍ത്തു വില്‍ക്കാനുമല്ലേ നിങ്ങളുടെ മോഹം.”
7
നിങ്ങളുടെ ഗര്‍വം നിമിത്തം ദൈവമായ സര്വേശ്വരന് ശപഥം ചെയ്തിരിക്കുന്നു: “അവരുടെ പ്രവൃത്തികള്‍ നിമിത്തം ഞാന്‍ അവരെ തീര്‍ച്ചയായും ശിക്ഷിക്കും.
8
അപ്പോള്‍ ഭൂമി പ്രകമ്പനംകൊള്ളും. ഭൂവാസികള്‍ വിലപിക്കും, നൈല്‍നദിപോലെ അവര്‍ പൊങ്ങുകയും താഴുകയും ചെയ്യും.”
9
സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “അന്നു സൂര്യന് നട്ടുച്ചയ്ക്ക് അസ്തമിക്കും; പട്ടാപ്പകല്‍ ഞാന്‍ ഭൂമിയില്‍ ഇരുട്ടു വരുത്തും.
10
നിങ്ങളുടെ ഉത്സവങ്ങള്‍ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങള്‍ വിലപിക്കും. നിങ്ങള്‍ വിലാപഗാനങ്ങള്‍ മാത്രം ആലപിക്കും. ഏക പുത്രന്റെ മരണത്തില്‍ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങള്‍ക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും.
11
സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ദേശത്തു ഞാന്‍ ക്ഷാമം വരുത്തും, ഭക്ഷണപാനീയങ്ങളുടെ ക്ഷാമമല്ല, ദൈവവചനത്തിന്റെ ക്ഷാമംതന്നെ!
12
ദൈവവചനം തേടി അങ്ങോളമിങ്ങോളം ജനം വൃഥാ അലയും.
13
അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു ബോധംകെട്ടു വീഴും.
14
ദാനിലും ബേര്‍-ശേബയിലുമുള്ള ദേവന്മാരെ ആരാധിക്കുന്നവര്‍ വീണൊടുങ്ങും.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 9 →
All chapters:
1
2
3
4
5
6
7
8
9