bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Amos 5
Amos 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 6 →
1
ഇസ്രായേല്‍ജനമേ, കേള്‍ക്കുക, നിങ്ങളെ പ്രതിയുള്ള ഈ വിലാപഗാനം ശ്രവിക്കുക:
2
“ഇസ്രായേല്‍കന്യക വീണുപോയി; അവള് ഇനി എഴുന്നേല്ക്കുകയില്ല. നാട്ടുകാര്‍ അവളെ കൈവെടിഞ്ഞു; അവളെ എഴുന്നേല്പിക്കാന് ആരുമില്ല.”
3
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ആയിരംപേരെ അണിനിരത്തിയ പട്ടണത്തില്‍ നൂറുപേരും; നൂറുപേരെ അണിനിരത്തിയ പട്ടണത്തില്‍ പത്തുപേര്‍ മാത്രവും ശേഷിക്കും.”
4
സര്വേശ്വരന് ഇസ്രായേല്യരോട് അരുളിച്ചെയ്യുന്നു: “എന്നെ അന്വേഷിക്കുക; എന്നാല്‍ നിങ്ങള്‍ ജീവിക്കും.
5
എന്നെ ആരാധിക്കാന്‍ നിങ്ങള്‍ ബെഥേലിലോ, ഗില്ഗാലിലോ പോകരുത്; ബേര്‍-ശേബയിലേക്കും കടക്കരുത്. ഗില്ഗാല് തീര്‍ച്ചയായും പ്രവാസത്തിലേക്കു പോകും; ബെഥേല്‍ പൂര്‍ണമായി നശിക്കും.”
6
സര്‍വേശ്വരനെ അന്വേഷിക്കുക; എന്നാല്‍ നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍ അവിടുന്ന് അഗ്നിപോലെ ആളിപ്പടര്‍ന്ന് യോസേഫ് ഗൃഹത്തെ നശിപ്പിക്കും, ബെഥേലിനെ ദഹിപ്പിക്കും. ആ അഗ്നി അണയ്ക്കാന്‍ ആര്‍ക്കും സാധ്യമാവില്ല.
7
ന്യായത്തെ കയ്പുള്ളതായി മാറ്റുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ,
8
അവിടുന്നു കാര്‍ത്തിക മകയിര നക്ഷത്രങ്ങളെ സൃഷ്ടിച്ചു; കൂരിരുളിനെ പ്രഭാതവും പകലിനെ ഇരുളും ആക്കുന്നു. കടല്‍വെള്ളത്തെ വിളിച്ചുവരുത്തി ഭൂമിയില്‍ മഴ പെയ്യിക്കുന്നു. സര്വേശ്വരന് എന്നാണ് അവിടുത്തെ നാമം.
9
അവിടുന്നു ബലവാന്മാര്‍ക്കെതിരെ വിനാശമെന്ന ഇടിവാളയച്ച് അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.
10
നഗരകവാടത്തില്‍വച്ചു ന്യായത്തിന്റെ പേരില്‍ ശാസിക്കുന്നവനെ നിങ്ങള്‍ ദ്വേഷിക്കുന്നു. പരമാര്‍ഥം പറയുന്നവനെ നിന്ദിക്കുന്നു.
11
ദരിദ്രരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; അവരുടെ ധാന്യം കവര്‍ച്ച ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ രമ്യഹര്‍മ്യങ്ങളില്‍ പാര്‍ക്കാന്‍ നിങ്ങള്‍ക്കിടവരികയില്ല. നിങ്ങള്‍ നട്ടുണ്ടാക്കിയ മനോഹരമായ മുന്തിരിത്തോട്ടങ്ങളിലെ വീഞ്ഞു കുടിക്കാന്‍ നിങ്ങള്‍ക്കിടയാവുകയില്ല.
12
കാരണം, നിങ്ങളുടെ അകൃത്യങ്ങള്‍ എത്ര അധികമെന്നും നിങ്ങളുടെ പാപത്തിന്റെ വൈപുല്യം എന്തെന്നും എനിക്കറിയാം. നീതിനിഷ്ഠരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; കൈക്കൂലി വാങ്ങി എളിയവര്‍ക്കു നീതി നിഷേധിക്കുന്നു.
13
ബുദ്ധിമാനോ, കാലഗതിയോര്‍ത്തു വായടയ്ക്കുന്നു.
14
നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു തിന്മവിട്ട് നന്മ തേടുക; അപ്പോള്‍ നിങ്ങള്‍ അവകാശപ്പെടുന്നതുപോലെ സര്‍വശക്തനായ ദൈവം നിങ്ങളോടൊത്തു വസിക്കും.
15
തിന്മ വെറുക്കുക; നന്മ ഇഷ്ടപ്പെടുക; ന്യായകവാടത്തില്‍ നീതി നടപ്പാക്കുക. അപ്പോള്‍ സര്വേശ്വരന്, സര്‍വശക്തനായ ദൈവം ഇസ്രായേലില്‍ ശേഷിച്ചിരിക്കുന്നവരോടു കരുണ കാട്ടിയേക്കും.
16
സര്വേശ്വരന്, സര്‍വശക്തനായ ദൈവം അരുളിച്ചെയ്യുന്നു: “വഴിക്കവലകളില്‍ വിലാപം ഉണ്ടാകും; തെരുവുകളില്‍ മുറവിളി ഉയരും. അവര്‍ വയലില്‍നിന്നു പണിക്കാരെ വിലപിക്കാന്‍ വിളിക്കും. വിലാപം തൊഴിലാക്കിയവരെ അതിനായി നിയോഗിക്കും.
17
ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ വരുമ്പോള്‍ മുന്തിരിത്തോട്ടങ്ങളിലെല്ലാം കൂട്ടനിലവിളി ഉണ്ടാകും.
18
സര്‍വേശ്വരന്റെ ദിവസത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ! ദുരിതം. അന്നു നിങ്ങള്‍ക്കു പ്രകാശമല്ല, കൊടിയ അന്ധകാരമായിരിക്കും ലഭിക്കുക.
19
സിംഹത്തെ ഭയന്നോടുന്നവന് കരടിയുടെ മുമ്പില്‍ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോള്‍ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങള്‍ക്ക് അപായം നേരിടും.
20
സര്‍വേശ്വരന്റെ ദിവസം വെളിച്ചമല്ല ഇരുളായിരിക്കും. കൊടിയ അന്ധകാരം തന്നെ.
21
നിങ്ങളുടെ ഉത്സവങ്ങളെ ഞാന്‍ വെറുക്കുന്നു; നിങ്ങളുടെ മഹാസഭായോഗങ്ങളില്‍ എനിക്കു പ്രീതിയില്ല.
22
നിങ്ങളുടെ ഹോമയാഗങ്ങളിലും ധാന്യയാഗങ്ങളിലും ഞാന്‍ പ്രസാദിക്കുകയില്ല. സമാധാനയാഗമായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ തിരിഞ്ഞു നോക്കുകപോലുമില്ല.
23
നിങ്ങളുടെ പാട്ടുകള്‍ നിര്‍ത്തൂ! നിങ്ങളുടെ വീണാനാദം എനിക്കു കേള്‍ക്കേണ്ടാ.
24
ധര്‍മം വെള്ളംപോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെ പ്രവഹിക്കട്ടെ.
25
ഇസ്രായേല്‍ജനമേ, മരുഭൂമിയില്‍വച്ച് ആ നാല്പതു വര്‍ഷം നിങ്ങളോടു ഞാന്‍ യാഗമോ വഴിപാടോ ആവശ്യപ്പെട്ടോ?
26
ഇപ്പോളിതാ, നിങ്ങള്‍ സിക്കൂത്ത്‍രാജന്റെയും കീയൂന്‍ദേവന്റെയും രൂപങ്ങള്‍ നിര്‍മിച്ച് ആ മൂര്‍ത്തികളെ എഴുന്നള്ളിക്കുന്നു!
27
അതിനാല്‍ ഞാന്‍ നിങ്ങളെ ദമാസ്കസിനപ്പുറത്തേക്കു നാടുകടത്തും. ഇതു സര്‍വേശ്വരന്റെ വചനം; സര്‍വശക്തനായ ദൈവം എന്നാണ് അവിടുത്തെ നാമം.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 6 →
All chapters:
1
2
3
4
5
6
7
8
9