bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 26
1 Chronicles 26
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 27 →
1
വാതിൽക്കാവല്ക്കാരുടെ കൂറുകളോ: കോരഹ്യര്‍: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.
2
മെശേലെമ്യാവിന്റെ പുത്രന്മാര്: സെഖര്യാവ് ആദ്യജാതന്; യെദീയയേൽ രണ്ടാമന്; സെബദ്യാവ് മൂന്നാമന്; യത്നീയേൽ നാലാമന്;
3
ഏലാം അഞ്ചാമന്; യെഹോഹാനാന്‍ ആറാമന്‍; എല്യോഹോവേനായി ഏഴാമന്.
4
ഓബേദ്-എദോമിന്റെ പുത്രന്മാര്: ശെമയ്യാവ് ആദ്യജാതന്; യെഹോശാബാദ് രണ്ടാമന്; യോവാഹ് മൂന്നാമന്; സാഖാര്‍ നാലാമന്; നെഥനയേൽ അഞ്ചാമന്;
5
അമ്മീയേൽ ആറാമന്‍; യിസ്സാഖാര്‍ ഏഴാമന്; പെയുലെഥായി എട്ടാമന്. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
6
അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാര് ജനിച്ചിരുന്നു; അവര്‍ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിനു പ്രമാണികള്‍ ആയിരുന്നു.
7
ശെമയ്യാവിന്റെ പുത്രന്മാര്: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്;- അവന്റെ സഹോദരന്മാര് പ്രാപ്തന്മാര്‍ ആയിരുന്നു- എലീഹൂ, സെമഖ്യാവ്.
8
ഇവര്‍ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്ക് അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിനുള്ളവര്‍ അറുപത്തിരണ്ടു പേര്;
9
മെശേലെമ്യാവിനു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടു പേര്.
10
മെരാരിപുത്രന്മാരിൽ ഹോസയ്ക്കു പുത്രന്മാര് ഉണ്ടായിരുന്നു; ശിമ്രി തലവന്‍; ഇവന് ആദ്യജാതനല്ലങ്കിലും അവന്റെ അപ്പന് അവനെ തലവനാക്കി;
11
ഹില്ക്കീയാവ് രണ്ടാമന്, തെബല്യാവ് മൂന്നാമന്, സെഖര്യാവ് നാലാമന്; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാംകൂടി പതിമൂന്നു പേര്.
12
വാതിൽക്കാവല്ക്കാരുടെ ഈ കൂറുകള്‍ക്ക്, അവരുടെ തലവന്മാര്ക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്വാന് തങ്ങളുടെ സഹോദരന്മാര്ക്ക് എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.
13
അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിനു ചീട്ടിട്ടു.
14
കിഴക്കേ വാതിലിന്റെ ചീട്ടു ശേലെമ്യാവിനു വന്നു; പിന്നെ അവര്‍ അവന്റെ മകനായി വിവേകം ഉള്ള ആലോചനക്കാരനായ സെഖര്യാവിനുവേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കേ വാതിലിനു വന്നു.
15
തെക്കേ വാതിലിന്റേത് ഓബേദ്-എദോമിനും പാണ്ടിശാലയുടേത് അവന്റെ പുത്രന്മാര്ക്കും
16
കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറേ വാതിലിന്റേതു ശുപ്പീമിനും ഹോസയ്ക്കും വന്നു. ഇങ്ങനെ കാവലിനരികെ കാവൽ ഉണ്ടായിരുന്നു.
17
കിഴക്കേ വാതിൽക്കൽ ആറു ലേവ്യരും വടക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും തെക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും പാണ്ടിശാലയ്ക്കൽ ഈരണ്ടു പേരും ഉണ്ടായിരുന്നു.
18
പര്‍ബാരിനും പടിഞ്ഞാറു പെരുവഴിയിൽ നാലു പേരും പര്‍ബാരിൽതന്നെ രണ്ടു പേരും ഉണ്ടായിരുന്നു.
19
കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽക്കാവല്ക്കാരുടെ കൂറുകള്‍ ഇവ തന്നെ.
20
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.
21
ലയെദാന്റെ പുത്രന്മാര്: ലയെദാന്റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെ പുത്രന്മാര്: ഗേര്‍ശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര്‍ യെഹീയേല്യര്‍ ആയിരുന്നു.
22
യെഹീയേലിന്റെ പുത്രന്മാര്: സേഥാം; അവന്റെ സഹോദരന് യോവേൽ; ഇവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.
23
അമ്രാമ്യര്‍, യിസ്ഹാര്യര്‍, ഹെബ്രോന്യര്‍, ഉസ്സീയേല്യര്‍ എന്നവരോ:
24
മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന് ശെബൂവേൽ ഭണ്ഡാരത്തിനു മേൽവിചാരകനായിരുന്നു.
25
എലീയേസെരിൽ നിന്നുദ്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകന് രെഹബ്യാവ്; അവന്റെ മകന് യെശയ്യാവ്; അവന്റെ മകന് യോരാം; അവന്റെ മകന് സിക്രി; അവന്റെ മകന് ശെലോമീത്ത്.
26
ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധ വസ്തുക്കളുടെ സകല ഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
27
യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍ അവര്‍ അവയെ നിവേദിച്ചിരുന്നു.
28
ദര്‍ശകനായ ശമൂവേലും കീശിന്റെ മകന് ശൗലും നേരിന്റെ മകന് അബ്നേരും സെരൂയയുടെ മകന് യോവാബും നിവേദിച്ച സകല നിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
29
യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമേയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
30
ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തി എഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്റെ ശുശ്രൂഷയ്ക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
31
ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അന്വേഷിച്ചപ്പോള്‍ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
32
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തി എഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്രാജാവ് ദൈവത്തിന്റെ സകല കാര്യത്തിനും രാജാവിന്റെ കാര്യാദികള്‍ക്കും രൂബേന്യര്‍, ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കു മേൽവിചാരകരാക്കി വച്ചു.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
Recommended Reading
Commentary
1 Chronicles Commentaries
→
Devotional
1 Chronicles Devotional Guide
→
Get This Bible
OV-BSI Study Bible
→