bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 6
1 Chronicles 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 7 →
1
ലേവിയുടെ പുത്രന്മാര്: ഗേര്‍ശോന്‍, കെഹാത്ത്, മെരാരി.
2
കെഹാത്തിന്റെ പുത്രന്മാര്: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ.
3
അമ്രാമിന്റെ മക്കള്‍: അഹരോന്, മോശെ, മിര്യാം. അഹരോന്റെ പുത്രന്മാര്: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
4
എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
5
അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
6
ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
7
മെരായോത്ത് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;
8
അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു. സാദോക് അഹീമാസിനെ ജനിപ്പിച്ചു.
9
അഹീമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;
10
യോഹാനാന്‍ അസര്യാവെ ജനിപ്പിച്ചു. ഇവനാകുന്നു ശലോമോന് യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.
11
അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;
12
അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക് ശല്ലൂമിനെ ജനിപ്പിച്ചു;
13
ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു. ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു.
14
അസര്യാവ് സെരായാവെ ജനിപ്പിച്ചു. സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.
15
യഹോവ നെബൂഖദ്നേസര്‍ മുഖാന്തരം യെഹൂദായെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള്‍ യെഹോസാദാക്കും പോകേണ്ടിവന്നു.
16
ലേവിയുടെ പുത്രന്മാര്: ഗേര്‍ശോം, കെഹാത്ത്, മെരാരി.
17
ഗേര്‍ശോമിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിത്: ലിബ്നി, ശിമെയി.
18
കെഹാത്തിന്റെ പുത്രന്മാര്: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ.
19
മെരാരിയുടെ പുത്രന്മാര്: മഹ്ലി, മൂശി.
20
ലേവ്യരുടെ പിതൃഭവനങ്ങളിന്‍പ്രകാരം അവരുടെ കുലങ്ങള്‍ ഇവതന്നെ. ഗേര്‍ശോമിന്റെ മകന് ലിബ്നി; അവന്റെ മകന് യഹത്ത്; അവന്റെ മകന് സിമ്മാ;
21
അവന്റെ മകന് യോവാഹ്; അവന്റെ മകന് ഇദ്ദോ; അവന്റെ മകന് സേരഹ്; അവന്റെ മകന് യെയഥ്രായി.
22
കെഹാത്തിന്റെ പുത്രന്മാര്: അവന്റെ മകന് അമ്മീനാദാബ്; അവന്റെ മകന് കോരഹ്; അവന്റെ മകന് അസ്സീര്‍;
23
അവന്റെ മകന് എല്ക്കാനാ; അവന്റെ മകന് എബ്യാസാഫ്; അവന്റെ മകന് അസ്സീര്‍;
24
അവന്റെ മകന് തഹത്ത്; അവന്റെ മകന് ഊരീയേൽ; അവന്റെ മകന് ഉസ്സീയാവ്; അവന്റെ മകന് ശൗൽ.
25
എല്ക്കാനായുടെ പുത്രന്മാര്: അവന്റെ മകന് അമാസായി; അവന്റെ മകന് അഹീമോത്ത്.
26
എല്ക്കാനായുടെ പുത്രന്മാര്: അവന്റെ മകന് സോഫായി; അവന്റെ മകന് നഹത്ത്;
27
അവന്റെ മകന് എലീയാബ്; അവന്റെ മകന് യെരോഹാം; അവന്റെ മകന് എല്ക്കാനാ.
28
ശമൂവേലിന്റെ പുത്രന്മാര്: ആദ്യജാതന് യോവേൽ, രണ്ടാമന് അബീയാവ്.
29
മെരാരിയുടെ പുത്രന്മാര്: മഹ്ലി; അവന്റെ മകന് ലിബ്നി; അവന്റെ മകന് ശിമെയി; അവന്റെ മകന് ഉസ്സാ;
30
അവന്റെ മകന് ശിമെയാ; അവന്റെ മകന് ഹഗ്ഗീയാവ്; അവന്റെ മകന് അസായാവ്.
31
പെട്ടകത്തിനു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്കു നിയമിച്ചവര്‍ ഇവരാകുന്നു.
32
അവര്‍, ശലോമോന് യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷ ചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷ ചെയ്തുപോന്നു.
33
തങ്ങളുടെ പുത്രന്മാരോടുംകൂടെ ശുശ്രൂഷിച്ചവര്‍ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാന്; അവന് യോവേലിന്റെ മകന്; അവന് ശമൂവേലിന്റെ മകന്;
34
അവന് എല്ക്കാനായുടെ മകന്; അവന് യെരോഹാമിന്റെ മകന്; അവന് എലീയേലിന്റെ മകന്; അവന് തോഹയുടെ മകന്;
35
അവന് സൂഫിന്റെ മകന്; അവന് എല്ക്കാനായുടെ മകന്; അവന് മഹത്തിന്റെ മകന്; അവന് അമാസായിയുടെ മകന്;
36
അവന് എല്ക്കാനായുടെ മകന്; അവന് യോവേലിന്റെ മകന്; അവന് അസര്യാവിന്റെ മകന്; അവന് സെഫന്യാവിന്റെ മകന്;
37
അവന് തഹത്തിന്റെ മകന്; അവന് അസ്സീരിന്റെ മകന്; അവന് എബ്യാസാഫിന്റെ മകന്; അവന് കോരഹിന്റെ മകന്;
38
അവന് യിസ്ഹാരിന്റെ മകന്; അവന് കെഹാത്തിന്റെ മകന്; അവന് ലേവിയുടെ മകന്; അവന് യിസ്രായേലിന്റെ മകന്;
39
അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരന് ആസാഫ്: ആസാഫ് ബേരെഖ്യാവിന്റെ മകന്; അവന് ശിമെയയുടെ മകന്;
40
അവന് മീഖായേലിന്റെ മകന്; അവന് ബയശേയാവിന്റെ മകന്; അവന് മല്ക്കിയുടെ മകന്;
41
അവന് എത്നിയുടെ മകന്; അവന് സേരഹിന്റെ മകന്; അവന് അദായാവിന്റെ മകന്;
42
അവന് ഏഥാന്റെ മകന്; അവന് സിമ്മയുടെ മകന്; അവന് ശിമെയിയുടെ മകന്;
43
അവന് യഹത്തിന്റെ മകന്; അവന് ഗേര്‍ശോമിന്റെ മകന്; അവന് ലേവിയുടെ മകന്.
44
അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാര് ഇടത്തുഭാഗത്തു നിന്നു; കീശിയുടെ മകന് ഏഥാന്‍; അവന് അബ്ദിയുടെ മകന്; അവന് മല്ലൂക്കിന്റെ മകന്;
45
അവന് ഹശബ്യാവിന്റെ മകന്; അവന് അമസ്യാവിന്റെ മകന്; അവന് ഹില്ക്കീയാവിന്റെ മകന്;
46
അവന് അംസിയുടെ മകന്; അവന് ബാനിയുടെ മകന്; അവന് ശാമെരിന്റെ മകന്;
47
അവന് മഹ്ലിയുടെ മകന്; അവന് മൂശിയുടെ മകന്; അവന് മെരാരിയുടെ മകന്; അവന് ലേവിയുടെ മകന്.
48
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
49
എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകല ശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
50
അഹരോന്റെ പുത്രന്മാരാവിത്: അവന്റെ മകന് എലെയാസാര്‍; അവന്റെ മകന് ഫീനെഹാസ്; അവന്റെ മകന് അബീശൂവ;
51
അവന്റെ മകന് ബുക്കി; അവന്റെ മകന് ഉസ്സി; അവന്റെ മകന് സെരഹ്യാവ്;
52
അവന്റെ മകന് മെരായോത്ത്; അവന്റെ മകന് അമര്യാവ്; അവന്റെ മകന് അഹീത്തൂബ്;
53
അവന്റെ മകന് സാദോക്; അവന്റെ മകന് അഹീമാസ്.
54
അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള്‍ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യര്‍ക്ക് - അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണത്-
55
അവര്‍ക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
56
എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു.
57
അഹരോന്റെ മക്കള്‍ക്ക് അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
58
ഹീലേനും പുല്പുറങ്ങളും ദെബീരും പുല്പുറങ്ങളും
59
ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
60
ബെന്യാമീന്‍ഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കു കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്ന്.
61
കെഹാത്തിന്റെ ശേഷമുള്ള മക്കള്‍ക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതി ഗോത്രത്തിൽ തന്നെ, ചീട്ടിട്ട് പത്തു പട്ടണം കൊടുത്തു.
62
ഗേര്‍ശോമിന്റെ മക്കള്‍ക്ക് കുലംകുലമായി യിസ്സാഖാര്‍ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്ന് പട്ടണം കൊടുത്തു.
63
മെരാരിയുടെ മക്കള്‍ക്കു കുലംകുലമായി രൂബേന്‍ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂന്‍ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ടു പട്ടണം കൊടുത്തു.
64
യിസ്രായേൽമക്കള്‍ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്‍ക്കു കൊടുത്തു.
65
യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍മക്കളുടെ ഗോത്രത്തിലും ബെന്യാമീന്‍മക്കളുടെ ഗോത്രത്തിലും പേര് പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
66
കെഹാത്ത്മക്കളുടെ ചില കുലങ്ങള്‍ക്കോ എഫ്രയീംഗോത്രത്തിൽ തങ്ങള്‍ക്ക് അധീനമായ പട്ടണങ്ങള്‍ ഉണ്ടായിരുന്നു.
67
അവര്‍ക്ക്, സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും
68
യൊക്മെയാമും പുല്പുറങ്ങളും ബേത്ത്-ഹോരോനും പുല്പുറങ്ങളും
69
അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
70
മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്‍ക്കും കൊടുത്തു.
71
ഗേര്‍ശോമിന്റെ പുത്രന്മാര്ക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
72
യിസ്സാഖാര്‍ ഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
73
രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
74
ആശേര്‍ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
75
ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും
76
നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
77
മെരാരിപുത്രന്മാരിൽ ശേഷമുള്ളവര്‍ക്കു സെബൂലൂന്‍ഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
78
യെരീഹോവിനു സമീപത്തു യോര്‍ദ്ദാനക്കരെ യോര്‍ദ്ദാനു കിഴക്കു രൂബേന്‍ഗോത്രത്തിൽ മരുഭൂമിയിലെ ബേസരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
79
കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
80
ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും,
81
ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29