bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 28
1 Chronicles 28
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 29 →
1
അനന്തരം ദാവീദ് യിസ്രായേലിന്റെ സകല പ്രഭുക്കന്മാരുമായ ഗോത്ര പ്രഭുക്കന്മാരെയും രാജാവിനു ശുശ്രൂഷ ചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകല വസ്തുവകകള്‍ക്കും നാല്ക്കാലികള്ക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകല പരാക്രമശാലികളെയും യെരൂശലേമിൽ കൂട്ടിവരുത്തി.
2
ദാവീദ്രാജാവ് എഴുന്നേറ്റുനിന്നു പറഞ്ഞത് എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്ക് കേള്‍പ്പിന്‍; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിവാന് എനിക്കു താൽപര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാന്‍ വട്ടംകൂട്ടിയിരുന്നു.
3
എന്നാൽ ദൈവം എന്നോട്: നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.
4
എങ്കിലും ഞാന്‍ എന്നേക്കും യിസ്രായേലിനു രാജാവായിരിപ്പാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സര്‍വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാന്‍ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാന്‍ അവനു പ്രസാദം തോന്നി.
5
എന്റെ സകല പുത്രന്മാരിലും നിന്നു- യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവന് എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
6
അവന് എന്നോട്: നിന്റെ മകനായ ശലോമോന് എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാന്‍ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവനു പിതാവായിരിക്കും.
7
അവന് ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാന്‍ സ്ഥിരത കാണിക്കുമെങ്കിൽ ഞാന്‍ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്ന് അരുളിച്ചെയ്തിരിക്കുന്നു.
8
ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നത്: നിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വച്ചേക്കയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്വിന്.
9
നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂര്‍ണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ സേവിക്കയും ചെയ്ക; യഹോവ സര്‍വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന് നിന്നെ എന്നേക്കും തള്ളിക്കളയും.
10
ആകയാൽ സൂക്ഷിച്ചുകൊള്‍ക; വിശുദ്ധമന്ദിരമായൊരു ആലയം പണിവാന് യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തിക്കൊള്‍ക.
11
പിന്നെ ദാവീദ് തന്റെ മകനായ ശലോമോനു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.
12
യഹോവയുടെ ആലയം, പ്രാകാരങ്ങള്‍, ചുറ്റുമുള്ള എല്ലാ അറകള്‍, ദൈവാലയത്തിന്റെ ഭണ്ഡാരഗൃഹങ്ങള്‍, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം,
13
പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകള്‍, യഹോവയുടെ ആലയത്തിലെ സകല ശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങള്‍ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവനു കൊടുത്തു.
14
അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങള്‍ക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും തൂക്കപ്രകാരം വെള്ളിയും
15
പൊന്‍വിളക്കുതണ്ടുകള്‍ക്കും അവയുടെ സ്വര്ണദീപങ്ങള്ക്കും വേണ്ടുന്ന തൂക്കമായി ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം പൊന്നും വെള്ളി കൊണ്ടുള്ള വിളക്കുതണ്ടുകള്‍ക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിനു തക്കവണ്ണം അതതു തണ്ടിനും അതതിന്റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
16
കാഴ്ചയപ്പത്തിന്റെ മേശകള്‍ക്ക് ഓരോ മേശയ്ക്ക് വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകള്‍ക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
17
മുള്ക്കൊളുത്തുകള്ക്കും കലശങ്ങള്‍ക്കും കുടങ്ങള്‍ക്കും വേണ്ടുന്ന തങ്കവും പൊന്‍കിണ്ടികള്‍ക്ക് ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.
18
ധൂപപീഠത്തിനു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്കു വേണ്ടുന്ന പൊന്നും കൊടുത്തു.
19
ഇവയെല്ലാം ഈ മാതൃകയുടെ എല്ലാ പണികളും യഹോവ എനിക്കുവേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.
20
പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞത്: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നെ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ വേലയും നീ നിവര്‍ത്തിക്കുംവരെ അവന് നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
21
ഇതാ, ദൈവാലയത്തിലെ സകല ശുശ്രൂഷയ്ക്കുംവേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകള്‍ ഉണ്ടല്ലോ; ഓരോവിധ ശുശ്രൂഷയ്ക്കും മനസ്സും സാമര്‍ഥ്യവും ഉള്ള ഏവരും എല്ലാ വേലയ്ക്കായിട്ടും നിന്നോടുകൂടെ ഉണ്ട്; പ്രഭുക്കന്മാരും സര്‍വജനവും നിന്റെ കല്പനയ്ക്കൊക്കെയും വിധേയരായിരിക്കും.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29