bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 27
1 Chronicles 27
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 28 →
1
യിസ്രായേൽപുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകല മാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു കൂറുകളുടെ ഓരോ പ്രവൃത്തിയിലും രാജാവിനു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്.
2
ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിനു മേൽവിചാരകന്‍ സബ്ദീയേലിന്റെ മകന് യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരം പേര്.
3
അവന് പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകല സേനാപതികള്‍ക്കും തലവനും ആയിരുന്നു.
4
രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
5
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യഹോയാദയുടെ മകന് ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
6
മുപ്പതു പേരിൽ വീരനും മുപ്പതു പേര്‍ക്കു തലവനുമായ ബെനായാവ് ഇവന് തന്നെ; അവന്റെ കൂറിന് അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
7
നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
8
അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
9
ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്റെ മകന് ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
10
ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
11
എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
12
ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസര്‍; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
13
പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
14
പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
15
പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലിൽനിന്ന് ഉദ്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേര്.
16
യിസ്രായേൽഗോത്രങ്ങളുടെ തലവന്മാര്: രൂബേന്യര്‍ക്കു പ്രഭു സിക്രിയുടെ മകന് എലീയേസെര്‍; ശിമെയോന്യര്‍ക്കു മയഖായുടെ മകന് ശെഫത്യാവ്;
17
ലേവ്യര്‍ക്കു കെമൂവേലിന്റെ മകന് ഹശബ്യാവ്; അഹരോന്യര്‍ക്കു സാദോക്;
18
യെഹൂദായ്ക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിനു മീഖായേലിന്റെ മകന് ഒമ്രി;
19
സെബൂലൂന് ഓബദ്യാവിന്റെ മകന് യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്റെ മകന് യെരീമോത്ത്;
20
എഫ്രയീമ്യര്‍ക്ക് അസസ്യാവിന്റെ മകന് ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിനു പെദായാവിന്റെ മകന് യോവേൽ.
21
ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിനു സെഖര്യാവിന്റെ മകന് യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ മകന് യാസീയേൽ;
22
ദാന്‍ യെരോഹാമിന്റെ മകന് അസരെയേൽ. ഇവര്‍ യിസ്രായേൽഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര് ആയിരുന്നു.
23
എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിക്കും എന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
24
സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന് തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ്രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേര്‍ത്തിട്ടുമില്ല.
25
രാജാവിന്റെ ഭണ്ഡാരത്തിന് അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകന്‍. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്ക്ക് ഉസ്സീയാവിന്റെ മകന് യെഹോനാഥാന്‍ മേൽവിചാരകന്‍.
26
വയലിൽ വേലചെയ്ത കൃഷിക്കാര്‍ക്കു കെലൂബിന്റെ മകന് എസ്രി മേൽവിചാരകന്‍.
27
മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരിത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്ദിയും മേൽവിചാരകര്‍.
28
ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവയ്ക്കുന്ന നിലവറകള്‍ക്കു യോവാശും മേൽവിചാരകര്‍.
29
ശാരോനിൽ മേയുന്ന നാല്ക്കാലികള്ക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്ക്കാലികള്ക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകര്‍.
30
ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഓബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകര്‍. ആടുകള്‍ക്ക് ഹഗ്രീയനായ യാസീസ് മേൽവിചാരകന്‍;
31
ഇവര്‍ എല്ലാവരും ദാവീദ്രാജാവിന്റെ വസ്തുവകകള്‍ക്ക് അധിപതിമാരായിരുന്നു.
32
ദാവീദിന്റെ ചിറ്റപ്പനായ യോനാഥാന് ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
33
അഹീഥോഫെൽ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.
34
അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍; രാജാവിന്റെ സേനാധിപതി യോവാബ്.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
Recommended Reading
Commentary
1 Chronicles Commentaries
→
Devotional
1 Chronicles Devotional Guide
→
Get This Bible
OV-BSI Study Bible
→