bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 4
1 Chronicles 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 5 →
1
യെഹൂദായുടെ പുത്രന്മാര്: പേരെസ്, ഹെസ്രോന്, കര്‍മ്മി, ഹൂര്‍, ശോബൽ.
2
ശോബലിന്റെ മകനായ രെയായാവ് യഹത്തിനെ ജനിപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.
3
ഏതാമിന്റെ അപ്പനിൽ നിന്നുദ്ഭവിച്ചവര്‍ ഇവര്‍: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്.
4
പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്ലഹേമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്.
5
തെക്കോവയുടെ അപ്പനായ അശ്ഹൂരിനു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
6
നയരാ അവന് അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരായുടെ പുത്രന്മാര്.
7
ഹേലയുടെ പുത്രന്മാര്: സേരെത്ത്, യെസോഹര്‍, എത്നാന്‍.
8
കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
9
യബ്ബേസ് തന്റെ സഹോദരന്മാരെക്കാള് ഏറ്റവും മാന്യന് ആയിരുന്നു; അവന്റെ അമ്മ: ഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.
10
യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിര് വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനര്‍ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവന് അപേക്ഷിച്ചതിനെ ദൈവം അവനു നല്കി.
11
ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന് എസ്തോന്റെ അപ്പന്.
12
എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാശിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.
13
കെനസ്സീന്റെ പുത്രന്മാര്: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാര്: ഹഥത്ത്.
14
മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൗശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.
15
യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാര്: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രന്: കെനസ്.
16
യെഹലലേലിന്റെ പുത്രന്മാര്: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
17
എസ്രായുടെ പുത്രന്മാര്: യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവരായിരുന്നു. അവള് മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
18
അവന്റെ ഭാര്യയായ യെഹൂദീയാ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാര്.
19
നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാര്: ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ.
20
ശീമോന്റെ പുത്രന്മാര്; അമ്നോന്, രിന്നാ, ബെന്‍-ഹാനാന്, തീലോന്‍. യിശിയുടെ പുത്രന്മാര്: സോഹേത്ത്, ബെന്‍-സോഹേത്ത്.
21
യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാര്: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;
22
യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശൂബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.
23
ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര് ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്റെ വേല ചെയ്വാന് അവിടെ പാര്‍ത്തു.
24
ശിമെയോന്റെ പുത്രന്മാര്: നെമൂവേൽ, യാമീന്, യാരീബ്, സേരഹ്, ശൗൽ;
25
അവന്റെ മകന് ശല്ലൂം; അവന്റെ മകന് മിബ്ശാം; അവന്റെ മകന് മിശ്മ.
26
മിശ്മയുടെ പുത്രന്മാര്: അവന്റെ മകന് ഹമ്മൂവേൽ; അവന്റെ മകന് സക്കൂര്‍; അവന്റെ മകന് ശിമെയി;
27
ശിമെയിക്കു പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്ക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ധിച്ചില്ല.
28
അവര്‍ ബേര്‍-ശേബയിലും മോലാദയിലും ഹസര്‍-ശൂവാലിലും
29
ബിൽഹയിലും ഏസെമിലും തോലാദിലും
30
ബെഥൂവേലിലും ഹോര്മ്മായിലും സിക്ലാഗിലും
31
ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.
32
അവരുടെ ഗ്രാമങ്ങള്‍: ഏതാം, അയീന്‍, രിമ്മോന്‍, തോഖെന്‍, ആശാന് ഇങ്ങനെ അഞ്ചു പട്ടണവും
33
ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകല ഗ്രാമങ്ങളുംതന്നെ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
34
മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ,
35
യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ,
36
എല്യോവേനായി, യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ, ബെനായാവ്,
37
ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
38
പേര് വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ധിച്ചിരുന്നു.
39
അവര്‍ തങ്ങളുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു മേച്ചൽ തിരയേണ്ടതിനു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
40
അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.
41
പേര് വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കു നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു മേച്ചൽ ഉള്ളതുകൊണ്ട് അവര്‍ക്കു പകരം പാര്‍ക്കയും ചെയ്തു.
42
ശിമെയോന്യരായ ഇവരിൽ അഞ്ഞൂറു പേര്, യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വതത്തിലേക്കു യാത്ര ചെയ്തു.
43
അവര്‍ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്ന് ഇന്നുവരെ അവിടെ പാര്‍ക്കുന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29