bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
1 Chronicles 9
1 Chronicles 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 10 →
1
യിസ്രായേൽ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദായെയോ അവരുടെ അകൃത്യം നിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
2
അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികള്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
3
യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്‍ത്തു.
4
അവരാരെന്നാൽ: യെഹൂദായുടെ മകനായ പേരസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകന് ഊഥായി;
5
ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
6
സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റിതൊണ്ണൂറു പേരും;
7
ബെന്യാമീന് പുത്രന്മാരിൽ ഹസേനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശൂല്ലാമിന്റെ മകനായ സല്ലൂവും
8
യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകന് ഏലായും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകന് മെശുല്ലാമും
9
തലമുറതലമുറയായി അവരുടെ സഹോദരന്മാര് ആകെ തൊള്ളായിരത്തി അമ്പത്താറു പേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
10
പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും
11
യാഖീനും അഹീത്തൂബിന്റെ മക നായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ അസര്യാവും
12
മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന് അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന് മയശായിയും
13
പിതൃഭവനങ്ങള്‍ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തി എഴുനൂറ്ററുപത് പേര്. ഇവര്‍ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്കു ബഹുപ്രാപ്തന്മാര്‍ ആയിരുന്നു.
14
ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
15
ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന് മത്ഥന്യാവും
16
യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകന് ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാര്‍ത്ത എല്ക്കാനയുടെ മകനായ ആസായുടെ മകന് ബേരെഖ്യാവും
17
വാതിൽക്കാവല്ക്കാര്: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; (ശല്ലൂമും തലവനായിരുന്നു.)
18
ലേവ്യപാളയത്തിൽ വാതിൽക്കാവല്ക്കാരായ ഇവര്‍ കിഴക്കുവശത്തു രാജപടിവാതിൽക്കൽ ഇന്നുവരെ കാവൽ ചെയ്തുവരുന്നു.
19
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന് ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലയ്ക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിനു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
20
എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ട് അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
21
മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കാവല്ക്കാരനായിരുന്നു.
22
ഉമ്മരപ്പടിക്കൽ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ട് പേര്. അവര്‍ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയത്.
23
ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്‍ക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.
24
കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലു വശത്തും കാവല്ക്കാരുണ്ടായിരുന്നു.
25
ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര് ഏഴാംദിവസം തോറും മാറി മാറി വന്ന് അവരോടുകൂടെ ഊഴക്കാരായിരുന്നു.
26
വാതിൽക്കാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥന്മാരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിനും മേൽവിചാരം നടത്തി.
27
കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവര്‍ക്കുള്ളതുകൊണ്ട് അവര്‍ ദൈവാലയത്തിന്റെ ചുറ്റും രാപാര്‍ത്തുവന്നു.
28
അവരിൽ ചിലര്‍ക്ക് ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണിയിട്ട് അകത്തു കൊണ്ടുപോകയും പുറത്തു കൊണ്ടുവരികയും ചെയ്യും.
29
അവരിൽ ചിലരെ ഉപകരണങ്ങള്‍ക്കും സകല വിശുദ്ധപാത്രങ്ങള്‍ക്കും മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവര്‍ഗം എന്നിവയ്ക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.
30
പുരോഹിതപുത്രന്മാരിൽ ചിലര്‍ സുഗന്ധതൈലം ഉണ്ടാക്കും.
31
ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന് മത്ഥിഥ്യാവിനു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നു.
32
കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലര്‍ക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33
ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളിൽ പാര്‍ത്തിരുന്നു; അവര്‍ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.
34
ഈ പ്രധാനികള്‍ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍ യെരൂശലേമിൽ പാര്‍ത്തുവന്നു.
35
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും-അവന്റെ ഭാര്യക്കു മയഖാ എന്നു പേര്-
36
അവന്റെ മൂത്തമകന് അബ്ദോന്, സൂര്, കീശ്, ബാൽ, നേര്, നാദാബ്,
37
ഗെദോര്‍, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും പാര്‍ത്തു.
38
മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവര്‍ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാര്ക്ക് എതിരേ പാര്‍ത്തു.
39
നേര് കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
40
യോനാഥാന്റെ മകന് മെരീബാൽ; മെരീബാൽ മീഖായെ ജനിപ്പിച്ചു.
41
മീഖായുടെ പുത്രന്മാര്: പീഥോന്‍, മേലെക്, തഹ്രേയ, ആഹാസ്.
42
ആഹാസ് യാരായെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
43
മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകന് രെഫയാവ്; അവന്റെ മകന് എലാസാ; അവന്റെ മകന് ആസേൽ.
44
ആസേലിന് ആറു മക്കള്‍ ഉണ്ടായിരുന്നു; അവരുടെ പേരുകള്‍: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാന്; ഇവര്‍ ആസേലിന്റെ മക്കള്‍.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29