bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 13
2 Samuel 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
1
അതിന്റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിനു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവള്‍ക്കു താമാര്‍ എന്നു പേര്; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.
2
തന്റെ സഹോദരിയായ താമാര്‍ നിമിത്തം മാൽ മുഴുത്തിട്ട് അമ്നോന് രോഗിയായിത്തീര്‍ന്നു. അവള് കന്യകയാകയാൽ അവളോടു വല്ലതും ചെയ്വാന് അമ്നോനു പ്രയാസം തോന്നി.
3
എന്നാൽ അമ്നോനു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതന് ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
4
അവന് അവനോട്: നീ നാള്‍ക്കുനാള്‍ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന് അവനോട്: എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങള് താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
5
യോനാദാബ് അവനോട്: നീ രോഗം നടിച്ച് കിടക്കയിൽ കിടന്നുകൊള്‍ക; നിന്നെ കാണ്മാന് നിന്റെ അപ്പന് വരുമ്പോള്‍ നീ അവനോട്: എന്റെ സഹോദരിയായ താമാര്‍ വന്ന് എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഞാന്‍ കാണ്‍കെ അവള് എന്റെ മുമ്പിൽവച്ചു തന്നെ ഭക്ഷണം ഒരുക്കേണം എന്ന് അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.
6
അങ്ങനെ അമ്നോന് രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാണ്മാന് വന്നപ്പോള്‍ അമ്നോന് രാജാവിനോട്: എന്റെ സഹോദരിയായ താമാര്‍ വന്നു ഞാന്‍ അവളുടെ കൈയിൽനിന്ന് എടുത്തു ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
7
ഉടനെ ദാവീദ് അരമനയിൽ താമാറിന്റെ അടുക്കൽ ആളയച്ചു. നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
8
താമാര്‍ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവന് കിടക്കുകയായിരുന്നു. അവള് മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.
9
ഉരുളിയോടെ എടുത്ത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാന്‍ അവന് ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിന്‍ എന്ന് അമ്നോന് പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി.
10
അപ്പോള്‍ അമ്നോന് താമാറിനോട്: ഞാന്‍ നിന്റെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഭക്ഷണം ഉള്‍മുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍ താന്‍ ഉണ്ടാക്കിയ വടകളെ എടുത്ത് ഉള്‍മുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു.
11
അവന് ഭക്ഷിക്കേണ്ടതിന് അവള് അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോള്‍ അവന് അവളെ പിടിച്ച് അവളോട്: സഹോദരീ, വന്ന് എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
12
അവള് അവനോട്: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ.
13
എന്റെ അവമാനം ഞാന്‍ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന് എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
14
എന്നാൽ അവന്, അവളുടെ വാക്കു കേള്പ്പാന് മനസ്സില്ലാതെ, അവളെക്കാള്‍ ബലമുള്ളവനാകകൊണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചു.
15
പിന്നെ അമ്നോന് അവളെ അത്യന്തം വെറുത്തു; അവന് അവളെ സ്നേഹിച്ച സ്നേഹത്തെക്കാള്‍ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്ന് അമ്നോന് അവളോടു പറഞ്ഞു;
16
അവള് അവനോട്: അങ്ങനെയരുത്; നീ എന്നോടു ചെയ്ത മറ്റേ ദോഷത്തെക്കാള്‍ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേള്പ്പാന് മനസ്സായില്ല.
17
അവന് തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോട്: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടച്ചുകളക എന്നു പറഞ്ഞു.
18
അവള് നിലയങ്കി ധരിച്ചിരുന്നു; രാജകുമാരികളായ കന്യകമാര്‍ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരന്‍ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.
19
അപ്പോള്‍ താമാര്‍ തലയിൽ വെണ്ണീര് വാരിയിട്ടു താന്‍ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കൈയുംവച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
20
അവളുടെ സഹോദരനായ അബ്ശാലോം അവളോട്: നിന്റെ സഹോദരനായ അമ്നോന് നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന് നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വയ്ക്കരുത് എന്നു പറഞ്ഞു. അങ്ങനെ താമാര്‍ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാര്‍ത്തു.
21
ദാവീദുരാജാവ് ഈ കാര്യം ഒക്കെയും കേട്ടപ്പോള്‍ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
22
എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാറിനെ അമ്നോന് അവമാനിച്ചതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു.
23
രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന് എഫ്രയീമിനു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
24
അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
25
രാജാവ് അബ്ശാലോമിനോട്: വേണ്ട മകനേ, ഞങ്ങള്‍ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന് അവനെ നിര്‍ബന്ധിച്ചിട്ടും പോകുവാന്‍ മനസ്സാകാതെ അവന് അവനെ അനുഗ്രഹിച്ചു.
26
അപ്പോള്‍ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരന് അമ്നോന് ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവ് അവനോട്: അവന് പോരുന്നത് എന്തിന് എന്നു പറഞ്ഞു.
27
എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചപ്പോള്‍ അവന് അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
28
എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോട്: നോക്കിക്കൊള്‍വിന്‍; അമ്നോന് വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ നിങ്ങളോട്: അമ്നോനെ അടിച്ചുകൊല്ലുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ അവനെ കൊല്ലുവിന്‍; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോടു കല്പിച്ചത്? നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ എന്നു കല്പിച്ചു.
29
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാര് അമ്നോനോടു ചെയ്തു. അപ്പോള്‍ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.
30
അവര്‍ വഴിയിൽ ആയിരിക്കുമ്പോള്‍ തന്നെ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിനു വര്‍ത്തമാനം എത്തി.
31
അപ്പോള്‍ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകല ഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.
32
എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: അവര്‍ രാജകുമാരന്മാരായ യുവാക്കളെയൊക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന് വിചാരിക്കരുത്; അമ്നോന് മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അവന് അവമാനിച്ച നാള്‍മുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ നിര്‍ണയം കാണ്മാന് ഉണ്ടായിരുന്നു.
33
ആകയാൽ രാജകുമാരന്മാരൊക്കെയും മരിച്ചുപോയി എന്നുള്ള വര്‍ത്തമാനം യജമാനനായ രാജാവ് ഗണ്യമാക്കരുതേ; അമ്നോന് മാത്രമേ മരിച്ചിട്ടുള്ളൂ.
34
എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽ നിന്നിരുന്ന ബാല്യക്കാരന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.
35
അപ്പോള്‍ യോനാദാബ് രാജാവിനോട്: ഇതാ, രാജകുമാരന്മാര് വരുന്നു; അടിയന്റെ വാക്ക് ഒത്തുവല്ലോ എന്നു പറഞ്ഞു.
36
അവന് സംസാരിച്ചു തീര്‍ന്നപ്പോഴേക്കും രാജകുമാരന്മാര് വന്ന് ഉറക്കെ കരഞ്ഞു. രാജാവും സകല ഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
37
എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂര്‍രാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
38
ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
39
എന്നാൽ ദാവീദുരാജാവ് അബ്ശാലോമിനെ കാണ്മാന് വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Recommended Reading
Commentary
2 Samuel Commentaries
→
Devotional
2 Samuel Devotional Guide
→
Get This Bible
OV-BSI Study Bible
→