bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 16
2 Samuel 16
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 17 →
1
ദാവീദ് മലമുകള്‍ കടന്നു കുറെ അപ്പുറം ചെന്നപ്പോള്‍ മെഫീബോശെത്തിന്റെ ഭൃത്യനായ സീബ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിയടയും ഒരു തുരുത്തിവീഞ്ഞും കയറ്റിയിരുന്നു.
2
രാജാവ് സീബയോട്: ഇത് എന്തിന് എന്നു ചോദിച്ചു. അതിനു സീബ: കഴുതകള്‍ രാജാവിന്റെ കുടുംബക്കാര്‍ക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാര്‍ക്കു തിന്മാനും വീഞ്ഞ് മരുഭൂമിയിൽ ക്ഷീണിച്ചവര്‍ക്കു കുടിപ്പാനും തന്നെ എന്നു പറഞ്ഞു.
3
നിന്റെ യജമാനന്റെ മകന് എവിടെ എന്നു രാജാവ് ചോദിച്ചതിന് സീബ രാജാവിനോട്: അവന് യെരൂശലേമിൽ പാര്‍ക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്ന് എനിക്കു തിരികെ തരുമെന്ന് അവന് പറയുന്നു എന്നു പറഞ്ഞു.
4
രാജാവ് സീബയോട്: ഇതാ, മെഫീബോശെത്തിനുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിനു സീബ: യജമാനനായ രാജാവേ, ഞാന്‍ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
5
ദാവീദ്രാജാവ് ബഹൂരീമിൽ എത്തിയപ്പോള്‍ ശൗലിന്റെ കുലത്തിൽ ഗേരയുടെ മകന് ശിമെയി എന്നു പേരുള്ള ഒരുത്തന് അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.
6
അവന് ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
7
ശിമെയി ശപിച്ചുംകൊണ്ട് ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ,
8
നീചാ, പോ, പോ. ശൗൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവനു പകരമല്ലോ നീ രാജാവായത്; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോള്‍ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നു ഭവിച്ചിരിക്കുന്നു.
9
അപ്പോള്‍ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാന്‍ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.
10
അതിനു രാജാവ്: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങള്‍ക്കും തമ്മിൽ എന്ത്? അവന് ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത് എന്ന് ആര് ചോദിക്കും എന്നു പറഞ്ഞു.
11
പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞത്: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകന് എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യന് ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിന്‍; അവന് ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
12
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്‍കും.
13
ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോള്‍ ശിമെയിയും മലഞ്ചരിവിൽക്കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
14
രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
15
എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.
16
ദാവീദിന്റെ സ്നേഹിതന് അര്‍ഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ട് അബ്ശാലോമിനോട്: രാജാവേ, ജയ ജയ എന്നു പറഞ്ഞു.
17
അപ്പോള്‍ അബ്ശാലോം ഹൂശായിയോട്: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നത് എന്ത് എന്നു ചോദിച്ചു.
18
അതിനു ഹൂശായി അബ്ശാലോമിനോട്: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവന്‍ ആകുന്നു ഞാന്‍; അവന്റെ പക്ഷത്തിൽ ഞാന്‍ ഇരിക്കും.
19
ഞാന്‍ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാന്‍ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
20
അനന്തരം അബ്ശാലോം അഹീഥോഫെലിനോട്: നാം ചെയ്യേണ്ടത് എന്ത് എന്നു നിങ്ങള്‍ ആലോചിച്ചു പറവിന്‍ എന്നു പറഞ്ഞു.
21
അഹീഥോഫെൽ അബ്ശാലോമിനോട്: രാജധാനി സൂക്ഷിപ്പാന്‍ നിന്റെ അപ്പന് പാര്‍പ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പനു നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലാ യിസ്രായേലും കേള്‍ക്കും; നിന്നോടുകൂടെയുള്ളവരൊക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.
22
അങ്ങനെ അവര്‍ അബ്ശാലോമിനു വെണ്മാടത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാണ്‍കെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.
23
അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെതന്നെ ആയിരുന്നു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24