bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 20
2 Samuel 20
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 21 →
1
എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന് അവിടെ ഉണ്ടായിരുന്നു; അവന് കാഹളം ഊതി: ദാവീദിങ്കൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള്‍ വീട്ടിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
2
അപ്പോള്‍ യിസ്രായേലൊക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേര്‍ന്നു; യെഹൂദാപുരുഷന്മാരോ യോര്ദ്ദാന് തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേര്‍ന്നുനടന്നു.
3
ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാന്‍ പാര്‍പ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവര്‍ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
4
അനന്തരം രാജാവ് അമാസയോട്: നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.
5
അങ്ങനെ അമാസ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാന്‍ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവന് താമസിച്ചുപോയി.
6
എന്നാറെ ദാവീദ് അബീശായിയോട്: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോള്‍ നമുക്ക് അധികം ദോഷം ചെയ്യും; അവന് ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്ടിയിൽനിന്നു തെറ്റിപ്പോകാതിരിക്കേണ്ടതിനു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക എന്നു പറഞ്ഞു.
7
അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകല വീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന് യെരൂശലേമിൽനിന്നു പുറപ്പെട്ടു.
8
അവര്‍ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോള്‍ അമാസ അവര്‍ക്കെതിരേ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാള് അരയ്ക്കു കെട്ടിയിരുന്നു; അവന് നടക്കുമ്പോള്‍ അതു വീണുപോയി.
9
യോവാബ് അമാസയോട്: സഹോദരാ, സുഖം തന്നെയോ എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്വാന് വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.
10
എന്നാൽ യോവാബിന്റെ കൈയിൽ വാള് ഇരിക്കുന്നത് അമാസ സൂക്ഷിച്ചില്ല; യോവാബ് അവനെ അതുകൊണ്ടു വയറ്റത്തു കുത്തി കുടൽ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന് മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്ന്നു.
11
യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തന് അതിനരികെ നിന്നുകൊണ്ടു യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
12
അമാസ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ട് അവന് അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാണ്‍കകൊണ്ട് അവന് ഒരു വസ്ത്രം അവന്റെമേൽ ഇട്ടു.
13
അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന് യോവാബിന്റെ പിന്നാലെ പോയി.
14
എന്നാൽ ശേബ എല്ലാ യിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
15
മറ്റവര് വന്നു ബേത്ത്-മാഖയോടു ചേര്‍ന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിനു നേരേ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാന്‍ തക്കവണ്ണം ഇടിച്ചുതുടങ്ങി.
16
അപ്പോള്‍ ജ്ഞാനമുള്ള ഒരു സ്ത്രീ: കേള്‍പ്പിന്‍, കേള്‍പ്പിന്‍; ഞാന്‍ യോവാബിനോടു സംസാരിക്കേണ്ടതിന് ഇവിടെ അടുത്തുവരുവാന്‍ അവനോടു പറവിന്‍ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.
17
അവന് അടുത്തുചെന്നപ്പോള്‍: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവന് പറഞ്ഞു. അവള് അവനോട്: അടിയന്റെ വാക്കു കേള്‍ക്കേണമേ എന്നു പറഞ്ഞു. ഞാന്‍ കേള്‍ക്കാം എന്ന് അവന് പറഞ്ഞു.
18
എന്നാറെ അവള്: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീര്‍ക്കുകയും ചെയ്ക പതിവായിരുന്നു.
19
ഞാന്‍ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന്‍ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നത് എന്ത് എന്നു പറഞ്ഞു.
20
അതിനു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്വാന് എനിക്ക് ഒരിക്കലും സംഗതിയാകരുതേ.
21
കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീം മലനാട്ടുകാരന് ദാവീദ്രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാന്‍ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.
22
അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകല ജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോള്‍ അവന് കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
23
യോവാബ് യിസ്രായേൽസൈന്യത്തിനൊക്കെയും അധിപതി ആയിരുന്നു; യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകന് ആയിരുന്നു.
24
അദോരാം ഊഴിയവേലക്കാര്‍ക്കു മേൽവിചാരകന്‍; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
25
ശെവാ രായസക്കാരന്‍; സാദോക്കും അബ്യാഥാരും പുരോഹിതന്മാര്.
26
യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതന് ആയിരുന്നു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Recommended Reading
Commentary
2 Samuel Commentaries
→
Devotional
2 Samuel Devotional Guide
→
Get This Bible
OV-BSI Study Bible
→