bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 4
2 Samuel 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 5 →
1
അബ്നേര്‍ ഹെബ്രോനിൽവച്ചു മരിച്ചുപോയത് ശൗലിന്റെ മകന് കേട്ടപ്പോള്‍ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.
2
എന്നാൽ ശൗലിന്റെ മകനു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തനു ബാനാ എന്നും മറ്റവനു രേഖാബ് എന്നും പേര്. അവര്‍ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാര് ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.
3
ബെരോത്യര്‍ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുന്നു.
4
ശൗലിന്റെ മകനായ യോനാഥാനു രണ്ടു കാലും മുടന്തായിട്ട് ഒരു മകന് ഉണ്ടായിരുന്നു; യിസ്രെയേലിൽനിന്നു ശൗലിന്റെയും യോനാഥാന്റെയും വര്‍ത്തമാനം എത്തിയ സമയം അവന് അഞ്ചു വയസ്സായിരുന്നു. അപ്പോള്‍ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ട് ഓടി; അവള് ബദ്ധപ്പെട്ട് ഓടുമ്പോള്‍ അവന് വീണു മുടന്തനായിപ്പോയി. അവനു മെഫീബോശെത്ത് എന്നു പേര്.
5
ബെരോത്യന്‍ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനായും വെയിൽ മൂത്തപ്പോഴേക്ക് ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവന് ഉച്ചസമയത്ത് ആശ്വസിച്ചു കിടക്കുകയായിരുന്നു.
6
അവര്‍ കോതമ്പ് എടുപ്പാന് വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്ന് അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനായും ഓടിപ്പൊയ്ക്കളഞ്ഞു.
7
അവര്‍ അകത്തു കടന്നപ്പോള്‍ അവന് ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്നു
8
ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്ന് രാജാവിനോട്: നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കിയ നിന്റെ ശത്രുവായ ശൗലിന്റെ മകന് ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
9
എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരന് ബാനായോടും ഉത്തരം പറഞ്ഞത്: എന്റെ പ്രാണനെ സകല ആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,
10
ശൗൽ മരിച്ചുപോയി എന്ന് ഒരുത്തന് എന്നെ അറിയിച്ച് താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ച് സിക്ലാഗിൽവച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്റെ വര്‍ത്തമാനത്തിനുവേണ്ടി അവനു കൊടുത്ത പ്രതിഫലം.
11
എന്നാൽ ദുഷ്ടന്മാര് ഒരു നീതിമാനെ അവന്റെ വീട്ടിൽ മെത്തയിൽവച്ചു കൊലചെയ്താൽ എത്ര അധികം? ഞാന്‍ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?
12
പിന്നെ ദാവീദ് തന്റെ ബാല്യക്കാര്‍ക്കു കല്പന കൊടുത്തു; അവര്‍ അവരെ കൊന്ന് അവരുടെ കൈകാലുകള്‍ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിനരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവര്‍ എടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കംചെയ്തു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24