bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 22
2 Samuel 22
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
1
യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്റെ കൈയിൽനിന്നും വിടുവിച്ചശേഷം അവന് യഹോവയ്ക്ക് ഒരു സംഗീതം പാടി ചൊല്ലിയതെന്തെന്നാൽ:
2
യഹോവ എന്റെ ശൈലവും എന്‍കോട്ടയും എന്റെ രക്ഷകനും ആകുന്നു.
3
എന്റെ പാറയായ ദൈവം; അവനിൽ ഞാന്‍ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നെ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.
4
സ്തുത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താന്‍ എന്നെ രക്ഷിക്കും.
5
മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു;
6
പാതാളപാശങ്ങള്‍ എന്നെ ചുഴന്നു; മരണത്തിന്റെ കെണികള്‍ എന്റെമേൽ വീണു.
7
എന്റെ കഷ്ടതയിൽ ഞാന്‍ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു; അവന് തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി.
8
ഭൂമി ഞെട്ടി വിറച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി, അവന് കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
9
അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
10
അവന് ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാൽക്കീഴുണ്ടായിരുന്നു.
11
അവന് കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിന്‍ചിറകിന്മേൽ പ്രത്യക്ഷനായി.
12
അവന് അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.
13
അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
14
യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതന് തന്റെ നാദം കേള്‍പ്പിച്ചു.
15
അവന് അസ്ത്രം എയ്ത് അവരെ ചിതറിച്ചു, മിന്നൽ അയച്ച് അവരെ തോല്പിച്ചു.
16
യഹോവയുടെ ഭര്‍ത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകള്‍ കാണായ്വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.
17
അവന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
18
ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവര്‍ ആയിരുന്നു.
19
എന്റെ അനര്‍ഥദിവസത്തിൽ അവര്‍ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
20
അവന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
21
യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.
22
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
23
അവന്റെ വിധികളൊക്കെയും എന്റെ മുമ്പിലുണ്ട്; അവന്റെ ചട്ടങ്ങള്‍ ഞാന്‍ വിട്ടു നടന്നിട്ടുമില്ല.
24
ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
25
യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിര്‍മ്മലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
26
ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്.
27
നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു.
28
എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിനു നീ ദൃഷ്ടിവയ്ക്കുന്നു.
29
യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
30
നിന്നാൽ ഞാന്‍ പടക്കൂട്ടത്തിന്റെ നേരേ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാന്‍ മതിൽ ചാടിക്കടക്കും.
31
ദൈവത്തിന്റെ വഴി തികവുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന് പരിച ആകുന്നു.
32
യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളൂ?
33
ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവന് വഴിനടത്തുന്നു.
34
അവന് എന്റെ കാലുകളെ മാന്‍പേടക്കാല്ക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
35
അവന് എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലയ്ക്കുന്നു.
36
നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
37
ഞാന്‍ കാലടി വയ്ക്കേണ്ടതിനു നീ വിശാലത വരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.
38
ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നൊടുക്കി അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
39
അവര്‍ക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തൊടുക്കി; അവര്‍ എന്റെ കാൽക്കീഴിൽ വീണിരിക്കുന്നു.
40
യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
41
എന്നെ പകയ്ക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിനു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
42
അവര്‍ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവന് ഉത്തരം അരുളിയതുമില്ല.
43
ഞാന്‍ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ ചവിട്ടി ചിതറിച്ചു.
44
എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികള്‍ക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
45
അന്യജാതിക്കാര്‍ എന്നോട് അനുസരണഭാവം കാണിക്കും; അവര്‍ കേട്ട മാത്രയ്ക്ക് എന്നെ അനുസരിക്കും.
46
അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗങ്ങളിൽനിന്ന് അവര്‍ വിറച്ചുകൊണ്ടു വരുന്നു.
47
യഹോവ ജീവിക്കുന്നു; എന്‍ പാറ വാഴ്ത്തപ്പെട്ടവന്‍. എന്‍ രക്ഷയുടെ പാറയായ ദൈവം ഉന്നതന് തന്നെ.
48
ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
49
അവന് ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിര്‍ക്കുന്നവര്‍ക്കു മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കൈയിൽനിന്നു നീ എന്നെ വിടുവിക്കുന്നു.
50
അതുകൊണ്ട്, യഹോവേ, ഞാന്‍ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.
51
അവന് തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24