bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 3
2 Samuel 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
1
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിനു ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചുക്ഷയിച്ചും വന്നു.
2
ദാവീദിനു ഹെബ്രോനിൽവച്ചു പുത്രന്മാര് ജനിച്ചു; യിസ്രെയേൽക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന് അവന്റെ ആദ്യജാതന്.
3
കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്; ഗെശൂര്‍രാജാവായ തൽമയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്;
4
ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് നാലാമത്തവന്‍; അബീതാലിന്റെ മകനായ ശെഫത്യാവ് അഞ്ചാമത്തവന്‍;
5
ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവന്‍. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ചവര്‍.
6
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്ത് അബ്നേര്‍ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.
7
എന്നാൽ ശൗലിന് അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോട്: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത് എന്നു ചോദിച്ചു.
8
അബ്നേര്‍ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: ഞാന്‍ യെഹൂദാപക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കൈയിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
9
ശൗലിന്റെ ഗൃഹത്തിൽനിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാന്‍മുതൽ ബേര്‍-ശേബവരെ യിസ്രായേലിലും യെഹൂദായിലും സ്ഥാപിക്കയും ചെയ്വാന് തക്കവണ്ണം
10
യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാന്‍ അവനു സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
11
അവന് അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറവാന്‍ കഴിഞ്ഞില്ല.
12
അനന്തരം അബ്നേര്‍ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉടമ്പടിചെയ്ക; എന്നാൽ എല്ലാ യിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും എന്നു പറയിച്ചു.
13
അതിന് അവന്: നല്ലത്; ഉടമ്പടി ചെയ്യാം; എന്നാൽ ഞാന്‍ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാന് വരുമ്പോള്‍ ആദ്യംതന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാണ്കയില്ല എന്നു പറഞ്ഞു.
14
ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ വിവാഹനിശ്ചയത്തിനു ഫെലിസ്ത്യരുടെ നൂറ് അഗ്രചര്‍മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
15
ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
16
അവളുടെ ഭര്‍ത്താവ് കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേര്‍ അവനോട്: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
17
അവന് മടങ്ങിപ്പോയി. എന്നാൽ അബ്നേര്‍ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാന്‍ കുറെ കാലമായല്ലോ നിങ്ങള്‍ അന്വേഷിക്കുന്നത്.
18
ഇപ്പോള്‍ അങ്ങനെ ചെയ്വിന്; ഞാന്‍ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ട് എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യര്‍ മുതലായ സകല ശത്രുക്കളുടെ കൈയിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
19
അങ്ങനെതന്നെ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിനും ബെന്യാമീന്ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനോട് അറിയിക്കേണ്ടതിന് ഹെബ്രോനിൽ പോയി.
20
ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും കൂടെയുള്ളവര്‍ക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
21
അബ്നേര്‍ ദാവീദിനോട്: ഞാന്‍ ചെന്ന് യിസ്രായേലൊക്കെയും യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോള്‍ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവര്ക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവന് സമാധാനത്തോടെ പോയി.
22
അപ്പോള്‍ ദാവീദിന്റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞ് വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കയും അവന് സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവന് അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
23
യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍: നേരിന്റെ മകനായ അബ്നേര്‍ രാജാവിന്റെ അടുക്കൽ വന്നു, അവന് അവനെ യാത്രയയച്ചു, അവന് സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന് അറിവു കിട്ടി.
24
യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തത്? അബ്നേര്‍ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്ത്? അവന് പോയല്ലോ!
25
നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന് വന്നത് എന്നു പറഞ്ഞു.
26
യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.
27
അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിനായി അവിടെവച്ച് അവനെ വയറ്റത്ത് കുത്തി കൊന്നുകളഞ്ഞു.
28
ദാവീദ് അതു കേട്ടപ്പോള്‍: നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
29
അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിനു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
30
അബ്നേര്‍ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
31
ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകല ജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിന്‍ എന്നു പറഞ്ഞു. ദാവീദ്രാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
32
അവര്‍ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോള്‍ രാജാവ് അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകല ജനവും കരഞ്ഞു.
33
രാജാവ് അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേര്‍ ഒരു നീചനെപ്പോലെയോ മരിക്കേണ്ടത്?
34
നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിനു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകല ജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
35
നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിനു വന്നപ്പോള്‍: സൂര്യന് അസ്തമിക്കുംമുമ്പേ ഞാന്‍ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യംചെയ്തു പറഞ്ഞു.
36
ഇത് ജനമെല്ലാം അറിഞ്ഞപ്പോള്‍: രാജാവു ചെയ്തതൊക്കെയും സര്‍വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവര്‍ക്ക് ബോധിച്ചു.
37
നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകല ജനത്തിനും യിസ്രായേലിനൊക്കെയും അന്നു ബോധ്യമായി.
38
രാജാവ് തന്റെ ഭൃത്യന്മാരോട്: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
39
ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന് എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര് എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവര്ത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24