bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 21
2 Samuel 21
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
1
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൗൽ ഗിബെയോന്യരെ കൊല്ലുകകൊണ്ട് അത് അവന് നിമിത്തവും രക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
2
രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോടു പറഞ്ഞു:- ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കള്‍ സത്യംചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കുംവേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു-
3
ദാവീദ് ഗിബെയോന്യരോട്: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരേണം; നിങ്ങള്‍ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാന്‍ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
4
ഗിബെയോന്യര്‍ അവനോട്: ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങള്‍ക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങള്‍ക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങള്‍ പറയുന്നതു ഞാന്‍ ചെയ്തുതരാം എന്ന് അവന് പറഞ്ഞു.
5
അവര്‍ രാജാവിനോട്: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങള്‍ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങള്‍ക്കു ഏല്പിച്ചുതരേണം.
6
ഞങ്ങള്‍ അവരെ യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയ്ക്കു തൂക്കിക്കളയും എന്ന് ഉത്തരം പറഞ്ഞു. ഞാന്‍ അവരെ തരാമെന്നു രാജാവ് പറഞ്ഞു.
7
എന്നാൽ ദാവീദും ശൗലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകന് മെഫീബോശെത്തിനെ ഒഴിവാക്കി.
8
അയ്യാവിന്റെ മകള്‍ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മീഖള്‍ മെഹോലാത്യന്‍ ബര്‍സില്ലായിയുടെ മകനായ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവ് പിടിച്ചു ഗിബെയോന്യരുടെ കൈയിൽ ഏല്പിച്ചു.
9
അവര്‍ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവര്‍ ഏഴു പേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്.
10
അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെമേൽ മഴ പെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതിരുന്നു.
11
ശൗലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടിട്ടു
12
ദാവീദ് ചെന്നു ഫെലിസ്ത്യര്‍ ഗിൽബോവയിൽവച്ചു ശൗലിനെ കൊന്ന നാളിൽ ബേത്ത്-ശാന് നഗരവീഥിയിൽ ഫെലിസ്ത്യര്‍ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൗരന്മാര് അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൗലിന്റെയും അവന്റെ മകന് യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്ന് എടുത്തു.
13
അങ്ങനെ അവന് ശൗലിന്റെയും അവന്റെ മകന് യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവര്‍ പെറുക്കിയെടുത്തു.
14
ശൗലിന്റെയും അവന്റെ മകന് യോനാഥാന്റെയും അസ്ഥികളെ അവര്‍ ബെന്യാമീന്‍ദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവ് കല്പിച്ചതൊക്കെയും അവര്‍ ചെയ്തു. അതിന്റെശേഷം ദൈവം ദേശത്തിന്റെ പ്രാര്‍ഥനയെ കേട്ടരുളി.
15
ഫെലിസ്ത്യര്‍ക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളര്‍ന്നുപോയി.
16
അപ്പോള്‍ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാള് അരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവന്‍ ദാവീദിനെ കൊല്ലുവാന്‍ ഭാവിച്ചു.
17
എന്നാൽ സെരൂയയുടെ മകനായ അബീശായി അവനു തുണയായ് വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോള്‍ ദാവീദിന്റെ ഭൃത്യന്മാര് അവനോട്: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന് മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിനു പുറപ്പെടരുത് എന്നു സത്യം ചെയ്തു പറഞ്ഞു.
18
അതിന്റെശേഷം ഗോബിൽവച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോള്‍ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
19
ഗോബിൽവച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ചു ബേത്ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകന് എൽഹാനാന്‍ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
20
പിന്നെയും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീര്ഘകായന് ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.
21
അവന് യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകന് യോനാഥാന് അവനെ കൊന്നുകളഞ്ഞു.
22
ഈ നാലു പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവര്‍ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കൈയാൽ പട്ടുപോയി.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Recommended Reading
Commentary
2 Samuel Commentaries
→
Devotional
2 Samuel Devotional Guide
→
Get This Bible
OV-BSI Study Bible
→