bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 17
2 Samuel 17
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
1
അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞത്: ഞാന്‍ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ട് ഇന്നു രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.
2
ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാന്‍ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോള്‍ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാന്‍ രാജാവിനെ മാത്രം വെട്ടിക്കളയും.
3
പിന്നെ ഞാന്‍ സകല ജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോള്‍ സകല ജനവും സമാധാനത്തോടെ ഇരിക്കും.
4
ഈ വാക്ക് അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാര്‍ക്കൊക്കെയും വളരെ ബോധിച്ചു.
5
എന്നാൽ അബ്ശാലോം: അര്‍ഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേള്‍ക്കാമല്ലോ എന്നു പറഞ്ഞു.
6
ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോള്‍ അബ്ശാലോം അവനോട്: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവന് പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.
7
ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
8
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികള്‍ കവര്‍ന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പന് യോദ്ധാവാകുന്നു. അവന് ജനത്തോടുകൂടെ രാപാര്‍ക്കയില്ല.
9
അവന് ഇപ്പോള്‍ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നെ ഇവരിൽ ചിലര്‍ പട്ടുപോയാൽ അതു കേള്‍ക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും.
10
അപ്പോള്‍ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പന് വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്ന് എല്ലാ യിസ്രായേലും അറിയുന്നു.
11
ആകയാൽ ഞാന്‍ പറയുന്ന ആലോചന എന്തെന്നാൽ: ദാന്‍മുതൽ ബേര്‍-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടുകയും തിരുമേനി തന്നെ യുദ്ധത്തിന് എഴുന്നള്ളുകയും വേണം.
12
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടുകൂടെയുള്ള എല്ലാവരിലും ഒരുത്തന്‍പോലും ആകട്ടെ ശേഷിക്കയില്ല.
13
അവന് ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിനു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയിൽ വലിച്ചിട്ടുകളയും.
14
അപ്പോള്‍ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാള്‍ അര്‍ഖ്യനായ ഹൂശായിയുടെ ആലോചന നല്ലത് എന്നു പറഞ്ഞു. അബ്ശാലോമിന് അനര്‍ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യര്‍ഥമാക്കുവാന്‍ യഹോവ നിശ്ചയിച്ചിരുന്നു.
15
അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.
16
ആകയാൽ നിങ്ങള്‍ വേഗത്തിൽ ആളയച്ചു: ഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കൽ പാര്‍ക്കരുത്; രാജാവിനും കൂടെയുള്ള സകല ജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിന് എന്നു പറഞ്ഞു.
17
എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു തങ്ങളെത്തന്നെ കാണിപ്പാന്‍ പാടില്ലാതിരുന്നതുകൊണ്ട് ഏന്-രോഗെലിനരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്ന് അവരെ അറിയിക്കയും അവര്‍ ചെന്നു ദാവീദ്രാജാവിനെ അറിയിക്കയും ചെയ്യും;
18
എന്നാൽ ഒരു ബാല്യക്കാരന്‍ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. ആകയാൽ അവര്‍ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരാളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണറുണ്ടായിരുന്നു; അവര്‍ അതിൽ ഇറങ്ങി.
19
വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേല് വിരിച്ച് അതിൽ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാന്‍ ഇടയായില്ല.
20
അബ്ശാലോമിന്റെ ഭൃത്യന്മാര് ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്: അവര്‍ നീര്‍ത്തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു. അവര്‍ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
21
അവര്‍ പോയശേഷം അവര്‍ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ്രാജാവിനെ അറിയിച്ചു: നിങ്ങള്‍ എഴുന്നേറ്റു വേഗം നദി കടന്നുപോകുവിന്‍; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങള്‍ക്കു വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
22
ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോര്ദ്ദാന് കടന്നു; നേരം വെളുക്കുമ്പോഴേക്ക് യോര്ദ്ദാന് കടക്കാതെ ഒരുത്തന്‍പോലും ശേഷിച്ചില്ല.
23
എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയ ശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.
24
പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോര്ദ്ദാന് കടന്നു.
25
അബ്ശാലോം യോവാബിനു പകരം അമാസയെ സേനാധിപതിയാക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യന്‍ ചെന്നിട്ട് ഉണ്ടായ മകന്.
26
എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്ദേശത്ത് പാളയമിറങ്ങി.
27
ദാവീദ് മഹനയീമിൽ എത്തിയപ്പോള്‍ അമ്മോന്യരുടെ രബ്ബായിൽനിന്നു നാഹാശിന്റെ മകന് ശോബി, ലോ-ദെബാരിൽനിന്ന് അമ്മീയേലിന്റെ മകന് മാഖീര്‍, രോഗെലീമിൽനിന്നു ഗിലെയാദ്യന്‍ ബര്‍സില്ലായി എന്നിവര്‍
28
കിടക്കകളും കിണ്ണങ്ങളും മണ്‍പാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിപ്പാന്‍ കോതമ്പ്, യവം, മാവ്, മലര്, അമരയ്ക്ക, പയര്‍, പരിപ്പ്, തേന്‍, വെണ്ണ, ആട്, പശുവിന്പാൽക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്ന് അവര്‍ പറഞ്ഞു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24