bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Samuel 8
2 Samuel 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
1
അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കൈയിൽനിന്നു കരസ്ഥമാക്കി.
2
അവന് മോവാബ്യരെയും തോല്പിച്ച് അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന് അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിനു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
3
രെഹോബിന്റെ മകനായി സോബാരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.
4
അവന്റെ വക ആയിരത്തെഴുനൂറ് കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രം വച്ചുംകൊണ്ടു ശേഷം കുതിരകളെയൊക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5
സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരം പേരെ സംഹരിച്ചു.
6
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമിൽ കാവൽപട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിനു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.
7
ഹദദേസെരിന്റെ ഭൃത്യന്മാര്‍ക്ക് ഉണ്ടായിരുന്ന പൊന്‍പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
8
ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് അനവധി താമ്രവും കൊണ്ടുവന്നു.
9
ദാവീദ് ഹദദേസെരിന്റെ സര്‍വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍
10
ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും അവന് ഹദദേസെരിനോടു യുദ്ധം ചെയ്ത് അവനെ തോല്പിച്ചതുകൊണ്ട് അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന് യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിനു തോയിയോടു കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്ന്, താമ്രം എന്നിവ കൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
11
ദാവീദുരാജാവ് ഇവയെ അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കൽനിന്നും
12
രെഹോബിന്റെ മകനായി സോബാരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു വിശുദ്ധീകരിച്ചു.
13
പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു.
14
അവന് എദോമിൽ കാവൽപട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവന് കാവൽപട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിനു ദാസന്മാരായിത്തീര്‍ന്നു; ദാവീദു ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.
15
ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തു.
16
സെരൂയയുടെ മകന് യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകന് യെഹോശാഫാത്ത് മന്ത്രിയും ആയിരുന്നു.
17
അഹീതൂബിന്റെ മകന് സാദോക്കും അബ്യാഥാരിന്റെ മകന് അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
18
യെഹോയാദയുടെ മകന് ബെനായാവ് ക്രേത്യര്‍ക്കും പ്ലേത്യര്‍ക്കും അധിപതി ആയിരുന്നു. ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24