bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 10
Hosea 10
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
1
യിസ്രായേൽ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന് ഫലം കായ്ക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിനു തക്കവണ്ണം അവന് ബലിപീഠങ്ങളെ വര്‍ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മയ്ക്കു തക്കവണ്ണം അവന് ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
2
അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായിത്തീരും; അവന് അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
3
ഇപ്പോള്‍ അവന്: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്തു ചെയ്യും? എന്നു പറയും.
4
അവര്‍ വ്യര്‍ഥവാക്കുകള്‍ സംസാരിച്ച് ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.
5
ശമര്യാനിവാസികള്‍ ബേത്ത്- ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്റെ മഹത്ത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ചും വിറയ്ക്കുന്നു.
6
അതിനെയും യുദ്ധതല്പരനായ രാജാവിനു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
7
ശമര്യയോ, അതിന്റെ രാജാവ് വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
8
യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചു പോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവര്‍ മലകളോട്: ഞങ്ങളുടെമേൽ വീഴുവിന്‍ എന്നും പറയും.
9
യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നെ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
10
ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ട് അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരേ കൂടിവരും.
11
എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിപ്പാന് ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാന്‍ എഫ്രയീമിനെ നുകത്തിൽ പിണയ്ക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.
12
നീതിയിൽ വിതപ്പിന്‍; ദയയ്ക്കൊത്തവണ്ണം കൊയ്യുവിന്‍; നിങ്ങളുടെ തരിശുനിലം ഉഴുവിന്; യഹോവ വന്നു നിങ്ങളുടെമേൽ നീതി വര്‍ഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
13
നിങ്ങള്‍ ദുഷ്ടത ഉഴുത്, നീതികേടു കൊയ്ത്, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
14
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാന് ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
15
അങ്ങനെ തന്നെ അവര്‍ നിങ്ങളുടെ മഹാദുഷ്ടത നിമിത്തം ബേഥേലിൽവച്ച് നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചയ്ക്കു യിസ്രായേൽരാജാവ് അശേഷം നശിച്ചുപോകും.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14