bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 11
Hosea 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
1
യിസ്രായേൽ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാന്‍ എന്റെ മകനെ വിളിച്ചു.
2
അവരെ വിളിക്കുന്തോറും അവര്‍ വിട്ടകന്നു പോയി; ബാൽബിംബങ്ങള്‍ക്ക് അവര്‍ ബലികഴിച്ചു, വിഗ്രഹങ്ങള്‍ക്ക് ധൂപം കാട്ടി.
3
ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാന്‍ അവരെ സൗഖ്യമാക്കി എന്ന് അവര്‍ അറിഞ്ഞില്ല.
4
മനുഷ്യപാശങ്ങള്കൊണ്ട്, സ്നേഹബന്ധനങ്ങള്‍ കൊണ്ടു തന്നെ, ഞാന്‍ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാന്‍ അവര്‍ക്ക് ആയിരുന്നു; ഞാന്‍ അവര്‍ക്ക് തീന് ഇട്ടുകൊടുത്തു.
5
അവന് മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാൽ മടങ്ങിവരുവാന്‍ അവര്‍ക്കു മനസ്സില്ലായ്കകൊണ്ട് അശ്ശൂര്യന്‍ അവന്റെ രാജാവാകും.
6
അവരുടെ ആലോചന നിമിത്തം വാള് അവന്റെ പട്ടണങ്ങളിന്മേൽ വീണ് അവന്റെ ഓടാമ്പലുകളെ നശിപ്പിച്ച് ഒടുക്കിക്കളയും.
7
എന്റെ ജനം എന്നെ വിട്ടു പിന്തിരിവാന് ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനില്ക്കുന്നില്ല.
8
എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവമൊക്കെയും ജ്വലിക്കുന്നു.
9
എന്റെ ഉഗ്രകോപം ഞാന്‍ നടത്തുകയില്ല; ഞാന്‍ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന്‍ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവിൽ പരിശുദ്ധന് തന്നെ; ഞാന്‍ ക്രോധത്തോടെ വരികയുമില്ല.
10
സിംഹംപോലെ ഗര്‍ജിക്കുന്ന യഹോവയുടെ പിന്നാലെ അവര്‍ നടക്കും; അവന് ഗര്‍ജിക്കുമ്പോള്‍ പടിഞ്ഞാറുനിന്ന് മക്കള്‍ വിറച്ചുംകൊണ്ടു വരും.
11
അവര്‍ മിസ്രയീമിൽനിന്ന് ഒരു പക്ഷിയെപ്പോലെയും അശ്ശൂര്‍ദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറച്ചുംകൊണ്ടു വരും; ഞാന്‍ അവരെ അവരുടെ വീടുകളിൽ പാര്‍പ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.
12
എഫ്രയീം കപടംകൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദായും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14