bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 2
Hosea 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
1
നിങ്ങളുടെ സഹോദരന്മാര്ക്ക് അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാര്‍ക്ക് രൂഹമാ (കരുണ ലഭിച്ചവള്‍) എന്നും പേര് വിളിപ്പിന്‍.
2
വ്യവഹരിപ്പിന്; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിന്; അവള് എന്റെ ഭാര്യ അല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല; അവള് പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവിൽനിന്നും നീക്കിക്കളയട്ടെ.
3
അല്ലെങ്കിൽ ഞാന്‍ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്‍ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
4
ഞാന്‍ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവര്‍ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.
5
അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവള്‍ ലജ്ജ പ്രവര്‍ത്തിച്ചു; എനിക്ക് അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാന്‍ പോകുമെന്നു പറഞ്ഞുവല്ലോ.
6
അതുകൊണ്ടു ഞാന്‍ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടയ്ക്കും; അവള് തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാന്‍ ഒരു മതിൽ ഉണ്ടാക്കും.
7
അവള് ജാരന്മാരെ പിന്തുടരും; എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; അവള് അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോള്‍ അവള്: ഞാന്‍ എന്റെ ആദ്യത്തെ ഭര്‍ത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തെക്കാള്‍ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.
8
അവള്‍ക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനുവേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്‍ധിപ്പിച്ചതും ഞാന്‍ എന്ന് അവള് അറിഞ്ഞില്ല.
9
അതുകൊണ്ടു തല്ക്കാലത്ത് എന്റെ ധാന്യവും തത്സമയത്ത് എന്റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറയ്ക്കേണ്ടതിനു കൊടുത്തിരുന്ന എന്റെ ആട്ടിന്‍രോമവും ശണവും ഞാന്‍ എടുത്തുകളകയും ചെയ്യും.
10
ഇപ്പോള്‍ ഞാന്‍ അവളുടെ ജാരന്മാര് കാണ്‍കെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കൈയിൽനിന്നു വിടുവിക്കയില്ല.
11
ഞാന്‍ അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
12
ഇത് എന്റെ ജാരന്മാര് എനിക്കു തന്ന സമ്മാനങ്ങള്‍ എന്ന് അവള് പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാന്‍ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നുകളയും.
13
അവള് ബാൽവിഗ്രഹങ്ങള്‍ക്കു ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ച് തന്റെ ജാരന്മാരെ പിന്തുടര്ന്ന് എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാന്‍ അവളോടു സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാട്.
14
അതുകൊണ്ടു ഞാന്‍ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോടു ഹൃദ്യമായി സംസാരിക്കും.
15
അവിടെനിന്ന് ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍ താഴ്വരയെയും കൊടുക്കും; അവള് അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവള് മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
16
അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭര്‍ത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാട്.
17
ഞാന്‍ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേര്ചൊല്ലി സ്മരിക്കയുമില്ല.
18
അന്നാളിൽ ഞാന്‍ അവര്‍ക്കുവേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാന്‍ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിര്‍ഭയം വസിക്കുമാറാക്കും.
19
ഞാന്‍ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിനു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും.
20
ഞാന്‍ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
21
ആ കാലത്തു ഞാന്‍ ഉത്തരം നല്‍കും എന്നു യഹോവ അരുളിച്ചെയ്യുന്നു; ഞാന്‍ ആകാശത്തിന് ഉത്തരം നല്‍കും; അതു ഭൂമിക്ക് ഉത്തരം നല്‍കും;
22
ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്‍കും; അവ യിസ്രെയേലിനും ഉത്തരം നല്‍കും.
23
ഞാന്‍ അതിനെ എനിക്കായി ദേശത്തു വിതയ്ക്കും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും; എന്റെ ജനമല്ലാത്തതിനോട്: നീ എന്റെ ജനം എന്നു ഞാന്‍ പറയും; നീ എന്റെ ദൈവം എന്ന് അവരും പറയും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14