bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 13
Hosea 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
1
എഫ്രയീം സംസാരിച്ചപ്പോള്‍ വിറയൽ ഉണ്ടായി; അവന് യിസ്രായേലിൽ മികച്ചവനായിരുന്നു; എന്നാൽ ബാൽ മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന് മരിച്ചുപോയി.
2
ഇപ്പോഴോ, അവര്‍ അധികമധികം പാപം ചെയ്യുന്നു; അവര്‍ വെള്ളികൊണ്ട് ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൗശലപ്പണിക്കാരുടെ പണിയത്രേ; അവയോട് അവര്‍ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര്‍ കാളക്കിടാക്കളെ ചുംബിക്കുന്നു.
3
അതുകൊണ്ട് അവര്‍ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
4
ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
5
ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. ഞാന്‍ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നെ നിന്നെ മേയിച്ചു.
6
അവര്‍ക്കു മേച്ചൽ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ട് അവര്‍ എന്നെ മറന്നുകളഞ്ഞു.
7
ആകയാൽ ഞാന്‍ അവര്‍ക്ക് ഒരു സിംഹത്തെ പ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;
8
കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ട് അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും; അവിടെവച്ച് ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
9
യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നത് നിന്റെ നാശം ആകുന്നു.
10
നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവ് ഇപ്പോള്‍ എവിടെ? എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാര് എവിടെ?
11
എന്റെ കോപത്തിൽ ഞാന്‍ നിനക്ക് ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാന്‍ അവനെ നീക്കിക്കളഞ്ഞു.
12
എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു.
13
നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; അവന് ബുദ്ധിയില്ലാത്ത മകന്; സമയമാകുമ്പോള്‍ അവന് ഗര്ഭദ്വാരത്തിങ്കൽ എത്തുന്നില്ല.
14
ഞാന്‍ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
15
അവന് തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവന് സകല മനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നു കൊണ്ടുപോകും.
16
ശമര്യ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ട് അവള് തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
Recommended Reading
Commentary
Hosea Commentaries
→
Devotional
Hosea Devotional Guide
→
Get This Bible
OV-BSI Study Bible
→