bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 9
Hosea 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
1
യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കയും ധാന്യക്കളങ്ങളിലൊക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുത്.
2
കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.
3
അവര്‍ യഹോവയുടെ ദേശത്തു പാര്‍ക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകയും അശ്ശൂരിൽവച്ച് മലിനമായതു തിന്നുകയും ചെയ്യും.
4
അവര്‍ യഹോവയ്ക്ക് വീഞ്ഞുപകര്‍ന്ന് അര്‍പ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള്‍ അവന് പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്‍ക്കു വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന്‍ മാത്രം അവര്‍ക്ക് ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
5
സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങള്‍ എന്തു ചെയ്യും?
6
അവര്‍ നാശത്തിൽനിന്ന് ഒഴിഞ്ഞു പോയാൽ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കം ചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള് തൂവയ്ക്ക് അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
7
സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാര ദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന് ഭോഷനും ആത്മപൂര്ണന് ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.
8
എഫ്രയീം എന്റെ ദൈവത്തിന്റെ നേരേ പതിയിരിക്കുന്നു; പ്രവാചകനോ അവന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.
9
ഗിബെയയുടെ കാലത്ത് എന്നപോലെ അവര്‍ വഷളത്തത്തിൽ മുഴുകിയിരിക്കുന്നു; അവന് അവരുടെ അകൃത്യം ഓര്‍ത്ത് അവരുടെ പാപം സന്ദര്‍ശിക്കും.
10
മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ലജ്ജാബിംബത്തിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായിത്തീര്ന്നു.
11
എഫ്രയീമിന്റെ മഹത്ത്വം പ്രസവമോ ഗര്‍ഭമോ ഗര്‍ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
12
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ട് മാറിപ്പോകുമ്പോള്‍ അവര്‍ക്ക് അയ്യോ കഷ്ടം!
13
ഞാന്‍ എഫ്രയീമിനെ സോര്‍വരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളൊരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
14
യഹോവേ, അവര്‍ക്കു കൊടുക്കേണമേ; നീ എന്തു കൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവും വരണ്ടമുലയും അവര്‍ക്കു കൊടുക്കേണമേ.
15
അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവച്ച് അവര്‍ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടത നിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
16
എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവര്‍ ഫലം കായ്ക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.
17
അവര്‍ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് അവന് അവരെ തള്ളിക്കളയും; അവര്‍ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14