bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 7
Hosea 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
1
ഞാന്‍ യിസ്രായേലിനു ചികിത്സ ചെയ്യുമ്പോള്‍, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവര്‍ വ്യാജം പ്രവര്‍ത്തിക്കുന്നു; അകത്തു കള്ളന് കടക്കുന്നു; പുറത്തു കവര്‍ച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
2
അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഓര്‍ക്കുന്നു എന്ന് അവര്‍ മനസ്സിൽ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവൃത്തികള് അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
3
അവര്‍ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷ്കുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
4
അവര്‍ എല്ലാവരും വ്യഭിചാരികള്‍ ആകുന്നു; അപ്പക്കാരന്‍ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
5
നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാര്ക്ക് വീഞ്ഞിന്റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവന് പരിഹാസികളോടു കൂടെ കൈ നീട്ടുന്നു.
6
അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
7
അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാരൊക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവന് ആരുമില്ല.
8
എഫ്രയീം ജാതികളോട് ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
9
അന്യജാതികള് അവന്റെ ബലം തിന്നുകളഞ്ഞു എങ്കിലും അവന് അറിയുന്നില്ല; അവന് അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവന് അറിയുന്നില്ല.
10
യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു. എന്നാൽ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിലൊക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
11
എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യുന്നു.
12
അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെമേൽ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
13
അവര്‍ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവര്‍ക്ക് അയ്യോ കഷ്ടം; അവര്‍ എന്നോട് അതിക്രമം ചെയ്കകൊണ്ട് അവര്‍ക്കു നാശം; ഞാന്‍ അവരെ വീണ്ടെടുപ്പാന് വിചാരിച്ചിട്ടും അവര്‍ എന്നോടു ഭോഷ്കു സംസാരിക്കുന്നു.
14
അവര്‍ ഹൃദയപൂര്‍വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവച്ച് മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.
15
ഞാന്‍ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ച് ബലപ്പെടുത്തിയിട്ടും അവര്‍ എന്റെ നേരേ ദോഷം നിരൂപിക്കുന്നു.
16
അവര്‍ തിരിയുന്നു, മേലോട്ട് അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര് നാവിന്റെ ക്രോധം നിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്ത് അവര്‍ക്ക് പരിഹാസഹേതുവായിത്തീരും.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14