bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 4
Hosea 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
1
യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
2
അവര്‍ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
3
അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
4
എങ്കിലും ആരും വാദിക്കരുത്; ആരും ശാസിക്കയും അരുത്; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
5
അതുകൊണ്ടു നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും.
6
പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാന്‍ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്റെ മക്കളെ മറക്കും.
7
അവര്‍ പെരുകുന്തോറും എന്നോട് ഏറെ പാപം ചെയ്തു; ഞാന്‍ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും.
8
അവര്‍ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.
9
ആകയാൽ ജനത്തിനും പുരോഹിതനും ഒരുപോലെ ഭവിക്കും. ഞാന്‍ അവരുടെ നടപ്പ് അവരോടു സന്ദര്‍ശിച്ച് അവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവര്‍ക്കു പകരം കൊടുക്കും.
10
അവര്‍ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവര്‍ സ്ത്രീസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നത് അവര്‍ വിട്ടുകളഞ്ഞുവല്ലോ.
11
പരസംഗവും വീഞ്ഞും പുതിയവീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
12
എന്റെ ജനം തങ്ങളുടെ മരത്തോട് അരുളപ്പാടു ചോദിക്കുന്നു: അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവര്‍ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.
13
അവര്‍ പര്‍വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവര്‍ നല്ല തണലുള്ള കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാര് വ്യഭിചരിക്കുന്നു.
14
നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാര് വ്യഭിചരിച്ചു നടക്കുന്നതും ഞാന്‍ സന്ദര്‍ശിക്കയില്ല; അവര്‍ തന്നെ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
15
യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങള്‍ ഗില്ഗാലിലേക്കു ചെല്ലരുത്; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുത്; യഹോവയാണ എന്നു സത്യം ചെയ്കയുമരുത്.
16
യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
17
എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
18
മദ്യപാനം കഴിയുമ്പോള്‍ അവര്‍ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാര് ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു.
19
കാറ്റ് അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവര്‍ തങ്ങളുടെ ബലികള്‍ ഹേതുവായി ലജ്ജിച്ചുപോകും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14