bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 6
Hosea 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 7 →
1
വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന് സൗഖ്യമാക്കും; അവന് നമ്മെ അടിച്ചിരിക്കുന്നു; അവന് മുറിവു കെട്ടും.
2
രണ്ടു ദിവസം കഴിഞ്ഞിട്ട് അവന് നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന് നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
3
നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിന്‍മഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.
4
എഫ്രയീമേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? യെഹൂദായേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചയ്ക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
5
അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര് മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
6
യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
7
എന്നാൽ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
8
ഗിലെയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ട് മലിനമായിരിക്കുന്നു.
9
പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര് ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മം ചെയ്യുന്നു.
10
യിസ്രായേൽഗൃഹത്തിൽ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗംചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.
11
യെഹൂദായേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വച്ചിരിക്കുന്നു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14