bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hosea 12
Hosea 12
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
1
എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ട് കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന് ഇടവിടാതെ ഭോഷ്കും ശൂന്യവും വര്‍ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.
2
യഹോവയ്ക്കു യെഹൂദായോടും ഒരു വ്യവഹാരം ഉണ്ട്; അവന് യാക്കോബിനെ അവന്റെ നടപ്പിനു തക്കവണ്ണം സന്ദര്‍ശിക്കും; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.
3
അവന് ഗര്‍ഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
4
അവന് ദൂതനോടു പൊരുതി ജയിച്ചു; അവന് കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവന് ബേഥേലിൽവച്ച് അവനെ കണ്ടെത്തി, അവിടെവച്ച് അവന് നമ്മോടു സംസാരിച്ചു.
5
യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്ന് ആകുന്നു അവന്റെ നാമം.
6
അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ നിന്റെ ദൈവത്തിനായി കാത്തുകൊണ്ടിരിക്ക.
7
അവന് ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്റെ കൈയിൽ ഉണ്ട്; പീഡിപ്പിപ്പാന് അവന് ആഗ്രഹിക്കുന്നു.
8
എന്നാൽ എഫ്രയീം: ഞാന്‍ സമ്പന്നനായിത്തീര്ന്നു, എനിക്ക് ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
9
ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാന്‍ നിന്നെ ഉത്സവദിവസങ്ങളിലെന്ന പോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
10
ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ച് ദര്‍ശനങ്ങളെ വര്‍ധിപ്പിച്ചു; പ്രവാചകന്മാര് മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
11
ഗിലെയാദ്യര്‍ നീതികെട്ടവര് എങ്കിൽ അവര്‍ വ്യര്‍ഥരായിത്തീരും; അവര്‍ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങള്‍ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽക്കൂമ്പാരങ്ങള്‍പോലെ ആകും.
12
യാക്കോബ് അരാംദേശത്തിലേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു.
13
യഹോവ ഒരു പ്രവാചകന് മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവന് പാലിക്കപ്പെട്ടു.
14
എഫ്രയീം അവനെ ഏറ്റവും കയ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കര്‍ത്താവ് അവന്റെ രക്തത്തെ അവന്റെ മേൽ വച്ചേക്കുകയും അവന്റെ നിന്ദയ്ക്ക് തക്കവണ്ണം അവനു പകരം കൊടുക്കയും ചെയ്യും.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14