bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 1
Judges 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
1
യോശുവയുടെ മരണശേഷം യിസ്രായേൽ മക്കള്‍: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധം ചെയ്വാന് ആദ്യം പുറപ്പെടേണ്ടത് എന്ന് യഹോവയോടു ചോദിച്ചു.
2
യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് യഹോവ കല്പിച്ചു.
3
യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട്: എന്റെ അവകാശദേശത്തു കനാന്യരോടു യുദ്ധം ചെയ്വാന് നീ എന്നോടുകൂടെ പോരേണം; നിന്റെ അവകാശദേശത്ത് നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു. ശിമെയോന് അവനോടുകൂടെ പോയി.
4
അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏല്പിച്ചു; അവര്‍ ബേസെക്കിൽവച്ച് അവരിൽ പതിനായിരം പേരെ സംഹരിച്ചു.
5
ബേസെക്കിൽവച്ച് അവര്‍ അദോനീ-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധം ചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
6
എന്നാൽ അദോനീ-ബേസെക് ഓടിപ്പോയി; അവര്‍ അവനെ പിന്തുടര്ന്നു പിടിച്ച് അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
7
കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാര് എന്റെ മേശയിന്‍കീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെതന്നെ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക് പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി, അവിടെവച്ച് അവന് മരിച്ചു.
8
യെഹൂദാമക്കള്‍ യെരൂശലേമിന്റെ നേരേ യുദ്ധം ചെയ്ത് അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
9
അതിന്റെശേഷം യെഹൂദാമക്കള്‍ മലനാട്ടിലും തെക്കേ ദേശത്തിലും താഴ്വീതിയിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്വാന് പോയി.
10
യെഹൂദാ ഹെബ്രോനിൽ പാര്‍ത്തിരുന്ന കനാന്യരുടെ നേരേയും ചെന്നു; ഹെബ്രോന്‍ പണ്ടു കിര്യത്ത്-അര്‍ബ്ബാ എന്നു പേര്. അവര്‍ ശേശായി, അഹീമാന്‍, തൽമായി എന്നവരെ സംഹരിച്ചു.
11
അവിടെനിന്ന് അവര്‍ ദെബീര്‍നിവാസികളുടെ നേരേ ചെന്നു; ദെബീരിന് പണ്ടു കിര്യത്ത്-സേഫെര്‍ എന്നു പേര്.
12
അപ്പോള്‍ കാലേബ്: കിര്യത്ത്-സേഫെര്‍ ജയിച്ചടക്കുന്നവനു ഞാന്‍ എന്റെ മകള്‍ അക്സായെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
13
കാലേബിന്റെ അനുജനായ കെനസിന്റെ മകന് ഒത്നീയേൽ അതു പിടിച്ചു; അവന് തന്റെ മകള്‍ അക്സായെ അവനു ഭാര്യയായി കൊടുത്തു.
14
അവള് വന്നപ്പോള്‍ തന്റെ അപ്പനോട് ഒരു വയൽ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള് കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചു.
15
അവള് അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍നാട്ടിലേക്കല്ലോ കൊടുത്തത്, നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.
16
മോശെയുടെ അളിയനായ കേന്യന്റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽ നിന്ന് അരാദിനു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.
17
പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവര്‍ സെഫാത്തിൽ പാര്‍ത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കി; ആ പട്ടണത്തിന് ഹോര്‍മ്മാ എന്നു പേരിട്ടു.
18
യെഹൂദാ ഗസ്സയും അതിന്റെ അതിര്‍നാടും അസ്കലോനും അതിന്റെ അതിര്‍നാടും എക്രോനും അതിന്റെ അതിര്‍നാടും പിടിച്ചു.
19
യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവന് മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികള്‍ക്ക് ഇരുമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല.
20
മോശെ കല്പിച്ചതുപോലെ അവര്‍ കാലേബിനു ഹെബ്രോന്‍ കൊടുത്തു; അവന് അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
21
ബെന്യാമീന്‍മക്കള്‍ യെരൂശലേമിൽ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്മക്കളോടുകൂടെ യെരൂശലേമിൽ പാര്‍ത്തുവരുന്നു.
22
യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
23
യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിനു മുമ്പേ ലൂസ് എന്നു പേരായിരുന്നു.
24
പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ട് അവനോട്: പട്ടണത്തിൽ കടപ്പാന് ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
25
അവന് പട്ടണത്തിൽ കടപ്പാനുള്ള വഴി അവര്‍ക്കു കാണിച്ചുകൊടുത്തു; അവര്‍ പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു; ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും വിട്ടയച്ചു;
26
അവന് ഹിത്യരുടെ ദേശത്തു ചെന്ന് ഒരു പട്ടണം പണിത് അതിനു ലൂസ് എന്നു പേരിട്ടു; അതിന് ഇന്നുവരെ അതുതന്നെ പേര്.
27
മനശ്ശെ ബേത്ത്-ശെയാനിലും അതിന്റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്റെ ഗ്രാമങ്ങളിലും ദോരിലും അതിന്റെ ഗ്രാമങ്ങളിലും യിബ്ലെയാമിലും അതിന്റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്ക് ആ ദേശത്തുതന്നെ പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു.
28
എന്നാൽ യിസ്രായേലിനു ബലം കൂടിയപ്പോള്‍ അവര്‍ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.
29
എഫ്രയീം ഗേസെരിൽ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരിൽ അവരുടെ ഇടയിൽ പാര്‍ത്തു.
30
സെബൂലൂന് കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്ന്ന് അവരുടെ ഇടയിൽ പാര്‍ത്തു.
31
ആശേര്‍ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബായിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
32
അവരെ നീക്കിക്കളയാതെ ആശേര്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാര്‍ത്തു.
33
നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാര്‍ത്തു; എന്നാൽ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികള്‍ അവര്‍ക്ക് ഊഴിയവേലക്കാരായിത്തീര്‍ന്നു.
34
അമോര്യര്‍ ദാന്‍മക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല.
35
അങ്ങനെ അമോര്യര്‍ക്കു ഹര്‍ഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിനു ബലം കൂടിയപ്പോള്‍ അവരെ ഊഴിയവേലക്കാരാക്കിത്തീര്ത്തു.
36
അമോര്യരുടെ അതിര് അക്രബ്ബീംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21