bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 14
Judges 14
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 15 →
1
അനന്തരം ശിംശോന് തിമ്നായിലേക്കു ചെന്ന് തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.
2
അവന് വന്ന് തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാന്‍ തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ടെടുക്കേണം എന്നു പറഞ്ഞു.
3
അവന്റെ അപ്പനും അമ്മയും അവനോട്: അഗ്രചര്‍മികളായ ഫെലിസ്ത്യരിൽനിന്ന് നീ ഒരു ഭാര്യയെ എടുപ്പാന് പോകേണ്ടതിന്നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകല ജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന് ശിംശോന് തന്റെ അപ്പനോട്: അവളെ എനിക്ക് എടുക്കേണം; അവളെ എനിക്ക് ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
4
ഇതു യഹോവയാൽ ഉണ്ടായത് എന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന് ഫെലിസ്ത്യരുടെ നേരേ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്ത് ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നത്.
5
അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നായിലേക്കു പോയി തിമ്നായ്ക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്റെ നേരേ അലറിവന്നു.
6
അപ്പോള്‍ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവന് അതിനെ ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
7
പിന്നെ അവന് ചെന്ന് ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശിംശോന് ബോധിച്ചു.
8
കുറെക്കാലം കഴിഞ്ഞശേഷം അവന് അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
9
അത് അവന് കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേന്‍ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തു എന്ന് അവന് അവരോടു പറഞ്ഞില്ല.
10
അങ്ങനെ അവന്റെ അപ്പന് ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോന് അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാര്‍ അങ്ങനെ ചെയ്ക പതിവായിരുന്നു.
11
അവര്‍ അവനെ കണ്ടപ്പോള്‍ അവനോടുകൂടെ ഇരിപ്പാന്‍ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
12
ശിംശോന് അവരോട്: ഞാന്‍ നിങ്ങളോട് ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങള്‍ അതു വീട്ടിയാൽ ഞാന്‍ നിങ്ങള്‍ക്കു മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
13
വീട്ടുവാന് നിങ്ങള്‍ക്കു കഴിഞ്ഞില്ലങ്കിലോ നിങ്ങള്‍ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവര്‍ അവനോട്: നിന്റെ കടം പറക; ഞങ്ങള്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.
14
അവന് അവരോട്: ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാന് മൂന്നു ദിവസത്തോളം അവര്‍ക്കു കഴിഞ്ഞില്ല.
15
ഏഴാം ദിവസത്തിലോ അവര്‍ ശിംശോന്റെ ഭാര്യയോട്: ഞങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ തക്കവണ്ണം നിന്റെ ഭര്‍ത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങള്‍ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിനോ നിങ്ങള്‍ ഞങ്ങളെ വിളിച്ചത് എന്നു പറഞ്ഞു.
16
ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു; നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവന് അവളോട്: എന്റെ അപ്പനും അമ്മയ്ക്കും ഞാന്‍ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.
17
വിരുന്നിന്റെ ഏഴു ദിവസവും അവള് അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവള് അവനെ അസഹ്യപ്പെടുത്തുകകൊണ്ട് അവന് പറഞ്ഞുകൊടുത്തു; അവള് തന്റെ അസ്മാദികള്ക്കും കടം പറഞ്ഞുകൊടുത്തു.
18
ഏഴാം ദിവസം സൂര്യന് അസ്തമിക്കും മുമ്പേ പട്ടണക്കാര് അവനോടു: തേനിനെക്കാള്‍ മധുരമുള്ളത് എന്ത്? സിംഹത്തെക്കാള്‍ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവന് അവരോട്: നിങ്ങള്‍ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
19
പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവന് അസ്കലോനിലേക്കു ചെന്ന് മുപ്പതു പേരെ കൊന്ന് അവരുടെ ഉടുപ്പ് ഊരി കടം വീട്ടിയവര്‍ക്ക് വസ്ത്രം കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവന് തന്റെ അപ്പന്റെ വീട്ടിൽ പോയി.
20
ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴനു ഭാര്യയായിത്തീര്‍ന്നു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21