bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 10
Judges 10
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 11 →
1
അബീമേലെക്കിന്റെ ശേഷം ദോദോവി ന്റെ മകനായ പൂവാവിന്റെ മകന് തോലാ എന്ന യിസ്സാഖാര്ഗോത്രക്കാരന് യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവന് പാര്‍ത്തത്.
2
അവന് യിസ്രായേലിന് ഇരുപത്തിമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കം ചെയ്തു.
3
അവന്റെശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തിരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
4
അവന് മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാര് ഉണ്ടായിരുന്നു; അവര്‍ക്ക് മുപ്പത് ഊരുകളും ഉണ്ടായിരുന്നു; അവയ്ക്ക് ഇന്നുവരെയും ഹവ്വോത്ത്-യായീര്‍ എന്നു പേര് പറയുന്നു; അവ ഗിലെയാദ്ദേശത്ത് ആകുന്നു.
5
യായീര്‍ മരിച്ചു കാമോനിൽ അവനെ അടക്കം ചെയ്തു.
6
യിസ്രായേൽമക്കള്‍ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു,യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
7
അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു, അവന് അവരെ ഫെലിസ്ത്യരുടെ കൈയിലും അമ്മോന്യരുടെ കൈയിലും ഏല്പി ച്ചു.
8
അവര്‍ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോര്‍ദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നെ ഉപദ്രവിച്ചു ഞെ രുക്കി.
9
അമ്മോന്യര്‍ യെഹൂദായോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്വാന് യോര്ദ്ദാന് കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.
10
യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
11
യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യര്‍, അമോര്യര്‍, അമ്മോ ന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കൈയിൽനിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
12
സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെ രുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കൈയിൽനിന്നും രക്ഷിച്ചു.
13
എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.
14
നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിന്‍; അവര്‍ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.
15
യിസ്രായേൽമക്കള്‍ യഹോവയോട്: ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇ ന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.
16
അവര്‍ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേ വിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവനു സഹതാപം തോന്നി.
17
അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒ രുമിച്ചുകൂടി മിസ്പായിൽ പാളയമിറങ്ങി.
18
ഗി ലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന് ആര്? അവന് ഗിലെയാദിലെ സകല നിവാസി കള്‍ക്കും തലവനാകും എന്നു പറഞ്ഞു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21