bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 17
Judges 17
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
1
എഫ്രയീംമലനാട്ടിൽ മീഖാവ് എന്നു പേരുള്ള ഒരു പുരുഷന് ഉണ്ടായിരുന്നു.
2
അവന് തന്റെ അമ്മയോട്: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത് എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന് അവന്റെ അമ്മ പറഞ്ഞു.
3
അവന് ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോള് അവന്റെ അമ്മ: കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന്‍ ഞാന്‍ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേര്‍ന്നിരിക്കുന്നു; ആകയാൽ ഞാന്‍ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.
4
അവന് വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോള് അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കൈയിൽ കൊടുത്തു; അവന് അതുകൊണ്ടു കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
5
മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന് ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവന് അവന്റെ പുരോഹിതനായിത്തീര്‍ന്നു.
6
അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തന് ബോധിച്ചതുപോലെ നടന്നു.
7
യെഹൂദായിലെ ബേത്‍ലഹേമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു; അവന് ലേവ്യനും അവിടെ വന്നു പാര്‍ത്തവനുമത്രേ.
8
തരംകിട്ടുന്നേടത്തു ചെന്നു പാര്‍പ്പാന്‍വേണ്ടി അവന് യെഹൂദായിലെ ബേത്ലഹേം പട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.
9
മീഖാവ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ യെഹൂദായിലെ ബേത്ലഹേമിൽനിന്നു വരുന്ന ഒരു ലേവ്യനാകുന്നു; തരംകിട്ടുന്നേടത്തു പാര്പ്പാന് പോകയാകുന്നു എന്ന് ഉത്തരം പറഞ്ഞു.
10
മീഖാവ് അവനോട്: നീ എന്നോടുകൂടെ പാര്‍ത്ത് എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ നിനക്ക് ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യന് അകത്തു ചെന്നു.
11
അവനോടുകൂടെ പാര്പ്പാന് ലേവ്യനു സമ്മതമായി; ആ യുവാവ് അവനു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നു.
12
മീഖാവ് ലേവ്യനെ കരപൂരണം കഴിപ്പിച്ചു: യുവാവ് അവനു പുരോഹിതനായിത്തീര്‍ന്നു മീഖാവിന്റെ വീട്ടിൽ പാര്‍ത്തു.
13
ഒരു ലേവ്യന് എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മ ചെയ്യുമെന്ന് ഇപ്പോള്‍ തീര്‍ച്ചതന്നെ എന്നു മീഖാവ് പറഞ്ഞു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21