bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 3
Judges 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
1
കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെയൊക്കെയും പരീക്ഷിക്കേണ്ടതിനും
2
യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ വച്ചിരുന്ന ജാതികളാവിത്:
3
ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാൽ ഹെര്‍മ്മോന്‍പര്‍വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന്‍പര്‍വതത്തിൽ പാര്‍ത്തിരുന്ന ഹിവ്യരുംതന്നെ.
4
മോശെ മുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകള് അനുസരിക്കുമോ എന്ന് അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാന്‍ ആയിരുന്നു ഇവരെ വച്ചിരുന്നത്.
5
കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കള്‍ പാര്‍ത്തു.
6
അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ട് എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
7
ഇങ്ങനെ യിസ്രായേൽമക്കള്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു.
8
അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; അവന് അവരെ മെസൊപ്പൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍രിശാഥയീമിനു വിറ്റുകളഞ്ഞു; യിസ്രായേൽമക്കള്‍ കൂശന്‍രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
9
എന്നാൽ യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന് ഒത്നീയേലിനെ യിസ്രായേൽമക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന് അവരെ രക്ഷിച്ചു.
10
അവന്റെമേൽ യഹോവയുടെ ആത്മാവു വന്നു; അവന് യിസ്രായേലിനു ന്യായാധിപനായി യുദ്ധത്തിനു പുറപ്പെട്ടാറെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനെ അവന്റെ കൈയിൽ ഏല്പിച്ചു; അവന് കൂശന്‍രിശാഥയീമിനെ ജയിച്ചു.
11
ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
12
കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കള്‍ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്കകൊണ്ട് യഹോവ മോവാബ്രാവായ എഗ്ലോനെ യിസ്രായേലിനു വിരോധമായി ബലപ്പെടുത്തി.
13
അവന് അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്ന് യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപ്പട്ടണവും കൈവശമാക്കി.
14
അങ്ങനെ യിസ്രായേൽമക്കള്‍ മോവാബ്രാവായ എഗ്ലോനെ പതിനെട്ടു സംവത്സരം സേവിച്ചു.
15
യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ അവര്‍ക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടംകൈയനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കള്‍ മോവാബ്രാവായ എഗ്ലോന് കാഴ്ച കൊടുത്തയച്ചു.
16
എന്നാൽ ഏഹൂദ് ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടയ്ക്കു കെട്ടി.
17
അവന് മോവാബ്രാവായ എഗ്ലോന്റെ അടുക്കൽ കാഴ്ച കൊണ്ടുചെന്നു; എഗ്ലോന് ഏറ്റവും സ്ഥൂലിച്ചവന് ആയിരുന്നു.
18
കാഴ്ച വച്ചുകഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവന് അയച്ചുകളഞ്ഞു.
19
എന്നാൽ അവന് ഗില്ഗാലിനരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്ക് ഒരു സ്വകാര്യം ഉണ്ട് എന്നു പറഞ്ഞു. ക്ഷമിക്ക എന്ന് അവന് പറഞ്ഞു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
20
ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവന് തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാട് അറിയിപ്പാന്‍ ഉണ്ടെന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവന് ആസനത്തിൽനിന്ന് എഴുന്നേറ്റു.
21
എന്നാറെ ഏഹൂദ് ഇടംകൈ നീട്ടി വലത്തെ തുടയിൽനിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
22
അലകോടുകൂടെ പിടിയും അകത്തുചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവന് വലിച്ചെടുക്കായ്കയാൽ മേദസ്സ് അലകിന്മേൽ പൊതിഞ്ഞടഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
23
പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടച്ചുപൂട്ടി.
24
അവന് പുറത്ത് ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാര് വന്നു; അവര്‍ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍: അവന് ഗ്രീഷ്മഗൃഹത്തിൽ വിസര്‍ജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവര്‍ പറഞ്ഞു.
25
അവര്‍ കാത്തിരുന്നു വിഷമിച്ചു; അവന് മുറിയുടെ വാതിൽ തുറക്കായ്കകൊണ്ട് അവര്‍ താക്കോൽ എടുത്തു തുറന്നു;
26
തമ്പുരാന് നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാൽ അവര്‍ കാത്തിരുന്നതിനിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്ന് സെയീരയിൽ ചെന്നുചേര്‍ന്നു.
27
അവിടെ എത്തിയശേഷം അവന് എഫ്രയീംപര്‍വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കള്‍ അവനോടുകൂടെ പര്‍വതത്തിൽനിന്ന് ഇറങ്ങി അവന് അവര്‍ക്കു നായകനായി.
28
അവന് അവരോട്: എന്റെ പിന്നാലെ വരുവിന്‍; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിനു നേരേയുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന് സമ്മതിച്ചതുമില്ല.
29
അവര്‍ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവര്‍ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ഒരുത്തനും ചാടിപ്പോയില്ല.
30
അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിനു കീഴടങ്ങി; ദേശത്തിന് എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.
31
അവന്റെശേഷം അനാത്തിന്റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന് ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറു പേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21