bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 8
Judges 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 9 →
1
എന്നാൽ എഫ്രയീമ്യര്‍: നീ മിദ്യാന്യരോടു യുദ്ധം ചെയ്വാന് പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്? ഇങ്ങനെ ഞങ്ങളോടു ചെയ്വാന് എന്തു സംഗതി എന്നു പറഞ്ഞ് അവനോട് ഉഗ്രമായി വാദിച്ചു.
2
അതിന് അവന്: നിങ്ങളോട് ഒത്തുനോക്കിയാൽ ഞാന്‍ ഈ ചെയ്തത് എന്തുള്ളൂ? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാള്‍ എഫ്രയീമിന്റെ കാലാപെറുക്കയല്ലയോ നല്ലത്?
3
നിങ്ങളുടെ കൈയിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങളോട് ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചത് എന്തുള്ളൂ എന്ന് അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്ക് അവനോടുള്ള കോപം ശമിച്ചു.
4
അനന്തരം ഗിദെയോന് യോര്‍ദ്ദാങ്കൽ എത്തി; അവനും കൂടെയുള്ള മുന്നൂറു പേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന് അക്കരെ കടന്നു.
5
അവന് സുക്കോത്തിലെ നിവാസികളോട്: എന്റെ കൂടെയുള്ള പടജ്ജനത്തിന് അപ്പം കൊടുക്കേണമേ; അവര്‍ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
6
നിന്റെ സൈന്യത്തിനു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര് ചോദിച്ചു.
7
അതിനു ഗിദെയോന്: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കൈയിൽ ഏല്പിച്ചശേഷം ഞാന്‍ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.
8
അവിടെനിന്ന് അവന് പെനൂവേലിലേക്കു ചെന്ന് അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത്നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെതന്നെ പെനൂവേൽനിവാസികളും പറഞ്ഞു.
9
അവന് പെനൂവേൽ നിവാസികളോട്: ഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
10
എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര് വീണുപോയിരുന്നു.
11
ഗിദെയോന് നോബഹിനും യൊഗ്ബെഹയ്ക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
12
സേബഹും സൽമുന്നയും ഓടിപ്പോയി; അവന് അവരെ പിന്തുടര്ന്നു, സേബഹ്, സൽമുന്ന എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.
13
അനന്തരം യോവാശിന്റെ മകനായ ഗിദെയോന് യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങി വരുമ്പോള്‍
14
സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചു; അവന് സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴ് ആളുടെ പേര് അവന് എഴുതിക്കൊടുത്തു.
15
അവന് സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിനു സേബഹിന്റെയും സൽമുന്നയുടെയും കൈകള്‍ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.
16
അവന് പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് സുക്കോത്ത് നിവാസികളെ ബുദ്ധി പഠിപ്പിച്ചു.
17
അവന് പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.
18
പിന്നെ അവന് സേബഹിനോടും സൽമുന്നയോടും: നിങ്ങള്‍ താബോരിൽവച്ചു കൊന്ന പുരുഷന്മാര് എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചോദിച്ചു. അവര്‍ നിന്നെപ്പോലെ ഓരോരുത്തന് രാജകുമാരനു തുല്യന്‍ ആയിരുന്നു എന്ന് അവര്‍ ഉത്തരം പറഞ്ഞു.
19
അതിന് അവന്: അവര്‍ എന്റെ സഹോദരന്മാര്, എന്റെ അമ്മയുടെ മക്കള്‍തന്നെ ആയിരുന്നു; അവരെ നിങ്ങള്‍ ജീവനോടെ വച്ചിരുന്നു എങ്കിൽ, യഹോവയാണ, ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.
20
പിന്നെ അവന് തന്റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവന് ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള് ഊരാതെ നിന്നു.
21
അപ്പോള്‍ സേബഹും സൽമുന്നയും: നീ തന്നെ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന് എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ എടുത്തു.
22
അനന്തരം യിസ്രായേല്യര്‍ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്റെ കൈയിൽനിന്നു രക്ഷിച്ചിരിക്കകൊണ്ട് ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെതന്നെ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.
23
ഗിദെയോന് അവരോട്: ഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു.
24
പിന്നെ ഗിദെയോന് അവരോട്: ഞാന്‍ നിങ്ങളോട് ഒന്ന് അപേക്ഷിക്കുന്നു; നിങ്ങള്‍ ഓരോരുത്തന് കൊള്ളയിൽ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ട് അവര്‍ക്ക് പൊന്കടുക്കന് ഉണ്ടായിരുന്നു.
25
ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്ന് അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ച് ഓരോരുത്തനു കൊള്ളയിൽ കിട്ടിയ കടുക്കന്‍ അതിൽ ഇട്ടു.
26
അവന് ചോദിച്ചു വാങ്ങിയ പൊന്‍കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
27
ഗിദെയോന് അതുകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു.
28
എന്നാൽ മിദ്യാന്‍ തല പൊക്കാതവണ്ണം യിസ്രായേൽമക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
29
യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാര്‍ത്തു.
30
ഗിദെയോന് വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നെ എഴുപതു പുത്രന്മാര് ഉണ്ടായിരുന്നു.
31
ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക് എന്ന് അവന് പേരിട്ടു.
32
യോവാശിന്റെ മകനായ ഗിദെയോന് നല്ല വാര്‍ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
33
ഗിദെയോന് മരിച്ചശേഷം യിസ്രായേൽമക്കള്‍ വീണ്ടും പരസംഗമായി ബാൽവിഗ്രഹങ്ങളുടെ അടുക്കൽ ചെന്ന് ബാൽബെരീത്തിനെ തങ്ങള്‍ക്കു ദേവനായി പ്രതിഷ്ഠിച്ചു.
34
യിസ്രായേൽമക്കള്‍ ചുറ്റുമുള്ള സകല ശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓര്‍ത്തില്ല.
35
ഗിദെയോന് എന്ന യെരുബ്ബാൽ യിസ്രായേലിനു ചെയ്ത എല്ലാ നന്മയ്ക്കും തക്കവണ്ണം അവന്റെ കുടുംബത്തോടു ദയ ചെയ്തതുമില്ല.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21