bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 20
Judges 20
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 21 →
1
അനന്തരം യിസ്രായേൽമക്കളൊക്കെയും പുറപ്പെട്ട് ദാന്‍മുതൽ ബേര്‍-ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.
2
യിസ്രായേലിന്റെ സകല ഗോത്രങ്ങളുമായ സര്‍വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു.-
3
യിസ്രായേൽമക്കള്‍ മിസ്പായിലേക്കു പോയി എന്ന് ബെന്യാമീന്യര്‍ കേട്ടു.-അപ്പോള്‍ യിസ്രായേൽമക്കള്‍: ഈ ദോഷം എങ്ങനെ സംഭവിച്ചു എന്നു പറവിന്‍ എന്നു പറഞ്ഞതിന്
4
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന് ഉത്തരം പറഞ്ഞത്: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന്‍ദേശത്ത് ഗിബെയയിൽ രാപാര്‍പ്പാന്‍ ചെന്നു.
5
എന്നാറെ ഗിബെയാനിവാസികള്‍ എന്റെ നേരേ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍ ബലാൽക്കാരം ചെയ്തതിനാൽ അവള് മരിച്ചുപോയി.
6
അവര്‍ യിസ്രായേലിൽ ദുഷ്കര്‍മവും വഷളത്തവും പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
7
നിങ്ങള്‍ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍.
8
അപ്പോള്‍ സര്‍വജനവും ഒന്നായിട്ട് എഴുന്നേറ്റ് പറഞ്ഞത്: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുത്; ആരും വീട്ടിലേക്കു തിരികയും അരുത്.
9
നാം ഇപ്പോള്‍ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിത്: നാം അതു സംബന്ധിച്ചു ചീട്ടിടേണം;
10
അവര്‍ യിസ്രായേലിൽ പ്രവര്‍ത്തിച്ച സകല വഷളത്തത്തിനും പകരം ചെയ്യേണ്ടതിന് ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കുവേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേൽഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറു പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം.
11
അങ്ങനെ യിസ്രായേല്യരൊക്കെയും ആ പട്ടണത്തിനു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
12
പിന്നെ യിസ്രായേൽഗോത്രങ്ങള്‍ ബെന്യാമീന്‍ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നത് എന്ത്?
13
ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള്‍ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചുതരുവിന് എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന്‍ മനസ്സില്ലാതെ
14
യിസ്രായേൽമക്കളോടു യുദ്ധത്തിനു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി.
15
അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യര്‍ ഇരുപത്താറായിരം ആയുധപാണികള്‍ ഉണ്ടെന്ന് എണ്ണം കണ്ടു.
16
ഈ ജനത്തിലെല്ലാം ഇടത്തുകൈയന്മാരായ എഴുനൂറ് വിരുതന്മാര് ഉണ്ടായിരുന്നു; അവര്‍ എല്ലാവരും ഒരു രോമത്തിനുപോലും ഏറുപിഴയ്ക്കാത്ത കവിണക്കാര്‍ ആയിരുന്നു.
17
ബെന്യാമീന് ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നെ.
18
അനന്തരം യിസ്രായേൽമക്കള്‍ പുറപ്പെട്ട് ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളിൽ ആരു മുമ്പനായി ചെല്ലേണ്ടൂ എന്നു ദൈവത്തോട് അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
19
അങ്ങനെ യിസ്രായേൽമക്കള്‍ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കു നേരേ പാളയമിറങ്ങി.
20
യിസ്രായേല്യര്‍ ബെന്യാമീന്യരോടു യുദ്ധം ചെയ്വാന് പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരേ അണിനിരന്നു.
21
ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരം പേരെ അന്നു സംഹരിച്ചു വീഴിച്ചു.
22
യിസ്രായേൽമക്കള്‍ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിനു പോകേണമോ എന്ന് യഹോവയോടു ചോദിച്ചു. അവരുടെ നേരേ ചെല്ലുവിന്‍ എന്നു യഹോവ അരുളിച്ചെയ്തു.
23
അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ട് ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നെ പിന്നെയും പടയ്ക്ക് അണിനിരന്നു.
24
യിസ്രായേൽമക്കള്‍ രണ്ടാം ദിവസവും ബെന്യാമീന്യരോട് അടുത്തു.
25
ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരേ പുറപ്പെട്ട് യിസ്രായേൽമക്കളിൽ പിന്നെയും പതിനെണ്ണായിരം പേരെ സംഹരിച്ചു വീഴിച്ചു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ ആയിരുന്നു.
26
അപ്പോള്‍ യിസ്രായേൽമക്കളൊക്കെയും സര്‍വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്നു സന്ധ്യവരെ ഉപവസിച്ചു പാര്‍ത്ത് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
27
പിന്നെ യിസ്രായേൽമക്കള്‍ യഹോവയോടു ചോദിച്ചു; അക്കാലത്ത് ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
28
അഹരോന്റെ മകനായ എലെയാസാരിന്റെ മകന് ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്ന് അവര്‍ ചോദിച്ചതിന്: ചെല്ലുവിന്‍; നാളെ ഞാന്‍ അവരെ നിന്റെ കൈയിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.
29
അങ്ങനെ യിസ്രായേല്യര്‍ ഗിബെയയ്ക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
30
യിസ്രായേൽമക്കള്‍ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരേ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരേ പടയ്ക്ക് അണിനിരന്നു.
31
ബെന്യാമീന്യര്‍ പടജ്ജനത്തിന്റെ നേരേ പുറപ്പെട്ട് പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവച്ച് മുമ്പിലത്തേപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതു പേരെ കൊന്നു.
32
അവര്‍ മുമ്പിലത്തേപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു ബെന്യാമീന്യര്‍ പറഞ്ഞു. യിസ്രായേൽമക്കളോ: നാം ഓടി അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്ക് ആകര്‍ഷിക്ക എന്നു പറഞ്ഞിരുന്നു.
33
യിസ്രായേല്യരൊക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാൽ-താമാരിൽ പടയ്ക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തു തങ്ങള്‍ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
34
എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേര് ഗിബെയയുടെ നേരേ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അടുത്തിരിക്കുന്നു എന്ന് അവര്‍ അറിഞ്ഞില്ല.
35
യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കള്‍ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറ് പേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.
36
ഇങ്ങനെ ബെന്യാമീന്യര്‍ തങ്ങള്‍ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യര്‍ ഗിബെയയ്ക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ട് ബെന്യാമീന്യര്‍ക്കു സ്ഥലം കൊടുത്തു.
37
ഉടനെ പതിയിരുപ്പുകാര്‍ ഗിബെയയിൽ പാഞ്ഞുകയറി; പതിയിരിപ്പുകാര്‍ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.
38
പട്ടണത്തിൽനിന്ന് അടയാളമായി ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
39
യിസ്രായേല്യര്‍ പടയിൽ പിന്‍വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതു പേരെ കൊന്നു; മുന്‍കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവര്‍ പറഞ്ഞു.
40
എന്നാൽ പട്ടണത്തിൽനിന്ന് അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
41
യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്ക് ആപത്തു ഭവിച്ചു എന്നു കണ്ടു.
42
അവര്‍ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്ന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവര്‍ അതതിന്റെ മധ്യേവച്ചു സംഹരിച്ചു.
43
അവര്‍ ബെന്യാമീന്യരെ വളഞ്ഞ് ഓടിച്ച് ഗിബെയയ്ക്കെതിരേ കിഴക്ക് അവരുടെ വിശ്രാമസ്ഥലത്തുവച്ചു പിടികൂടി.
44
അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരം പേര് പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
45
അപ്പോള്‍ അവര്‍ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോന്പാറയ്ക്ക് ഓടി; അവരിൽ അയ്യായിരം പേരെ പെരുവഴികളിൽ വച്ച് ഒറ്റയൊറ്റയായി പിടിച്ചുകൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്ന്ന് അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
46
അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍തന്നെ.
47
എന്നാൽ അറുനൂറ് പേര് തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോന്പാറവരെ ഓടി, അവിടെ നാലു മാസം പാര്‍ത്തു.
48
യിസ്രായേല്യര്‍ പിന്നെയും ബെന്യാമീന്യരുടെ നേരേ തിരിഞ്ഞ് ഓരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവര്‍ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു ചുട്ടുകളഞ്ഞു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21