bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 13
Judges 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 14 →
1
യിസ്രായേൽമക്കള്‍ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു.
2
എന്നാൽ ദാന്‍ഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന് ഉണ്ടായിരുന്നു; അവന് മാനോഹ എന്നു പേര്; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ട് പ്രസവിച്ചിരുന്നില്ല.
3
ആ സ്ത്രീക്കു യഹോവയുടെ ദൂതന് പ്രത്യക്ഷനായി അവളോടു പറഞ്ഞത്: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കും.
4
ആകയാൽ നീ സൂക്ഷിച്ചുകൊള്‍ക; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്.
5
നീ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലന് ഗര്‍ഭംമുതൽ ദൈവത്തിനു നാസീരായിരിക്കും; അവന് യിസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിപ്പാന്‍ തുടങ്ങും.
6
സ്ത്രീ ചെന്ന് ഭര്‍ത്താവിനോടു പറഞ്ഞത്: ഒരു ദൈവപുരുഷന് എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന് എവിടെനിന്നെന്ന് ഞാന്‍ അവനോടു ചോദിച്ചില്ല; തന്റെ പേര് അവന് എന്നോടു പറഞ്ഞതും ഇല്ല.
7
അവന് എന്നോട് നീ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലന് ഗര്‍ഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീരായിരിക്കും എന്നു പറഞ്ഞു.
8
മാനോഹ യഹോവയോടു പ്രാര്‍ഥിച്ചു: കര്‍ത്താവേ, നീ അയച്ച ദൈവപുരുഷന് വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങള്‍ക്ക് ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
9
ദൈവം മാനോഹയുടെ പ്രാര്‍ഥന കേട്ടു; ദൈവദൂതന് വീണ്ടും അവളുടെ അടുക്കൽ വന്നു; അവള് വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭര്‍ത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10
ഉടനെ സ്ത്രീ ഓടിച്ചെന്നു ഭര്‍ത്താവിനെ അറിയിച്ചു; അന്ന് എന്റെ അടുക്കൽ വന്ന ആള് ഇതാ, എനിക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു എന്ന് അവനോടു പറഞ്ഞു.
11
മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്ന് ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള് നീയോ എന്ന് അവനോടു ചോദിച്ചു; ഞാന്‍ തന്നെ എന്ന് അവന് പറഞ്ഞു.
12
മാനോഹ അവനോട്: നിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ബാലന്റെ കാര്യത്തിൽ ഞങ്ങള്‍ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ച് എന്തു ചെയ്യേണം എന്നു ചോദിച്ചു.
13
യഹോവയുടെ ദൂതന് മാനോഹയോട്: ഞാന്‍ സ്ത്രീയോടു പറഞ്ഞതൊക്കെയും അവള് സൂക്ഷിച്ചുകൊള്ളട്ടെ.
14
മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവള് തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള് ആചരിക്കേണം എന്നു പറഞ്ഞു.
15
മാനോഹ യഹോവയുടെ ദൂതനോട്: ഞങ്ങള്‍ ഒരു കോലാട്ടിന്‍കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
16
യഹോവയുടെ ദൂതന് മാനോഹയോട്: നീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവയ്ക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന് യഹോവയുടെ ദൂതന് എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.
17
മാനോഹ യഹോവയുടെ ദൂതനോട്: നിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കേണ്ടതിന് നിന്റെ പേരെന്ത് എന്നു ചോദിച്ചു.
18
യഹോവയുടെ ദൂതന് അവനോട്: എന്റെ പേര് ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് എന്നു പറഞ്ഞു.
19
അങ്ങനെ മാനോഹ ഒരു കോലാട്ടിന്‍കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന് ഒരു അതിശയം പ്രവര്‍ത്തിച്ചു.
20
അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്ന് ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന് യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.
21
യഹോവയുടെ ദൂതന് മാനോഹയ്ക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതന് എന്നു മാനോഹ അറിഞ്ഞു.
22
ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്ന് മാനോഹ ഭാര്യയോടു പറഞ്ഞു.
23
ഭാര്യ അവനോട്: നമ്മെ കൊല്ലുവാന്‍ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ അവന് നമ്മുടെ കൈയിൽനിന്ന് ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവയൊക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്ത് ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
24
അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവനു ശിംശോന് എന്നു പേരിട്ടു. ബാലന് വളര്‍ന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
25
സോരെയ്ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽവച്ച് യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21