bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Judges 9
Judges 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 10 →
1
അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്വകുടുംബത്തോടും സംസാരിച്ചു:
2
യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന് നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്ക് ഏതു നല്ലത്? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകല പൗരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.
3
അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര് ശെഖേമിലെ സകല പൗരന്മാരോടും ഈ വാക്കുകളൊക്കെയും അവനുവേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കൽ ചാഞ്ഞു: അവന് നമ്മുടെ സഹോദരനല്ലോ എന്ന് അവര്‍ പറഞ്ഞു.
4
പിന്നെ അവര്‍ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപതു വെള്ളിക്കാശ് എടുത്ത് അവനു കൊടുത്തു; അതിനെക്കൊണ്ട് അബീമേലെക് തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കു നായകനായിത്തീര്‍ന്നു.
5
അവന് ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽ ചെന്ന് യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതു പേരെയും ഒരു കല്ലിന്മേൽവച്ചു കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ട് ശേഷിച്ചു.
6
അതിന്റെ ശേഷം ശെഖേമിലെ സകല പൗരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്ന് ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കൽവച്ച് അബീമേലെക്കിനെ രാജാവാക്കി.
7
ഇതിനെക്കുറിച്ച് യോഥാമിന് അറിവു കിട്ടിയപ്പോള്‍ അവന് ഗെരിസ്സീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൗരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിനു നിങ്ങള്‍ എന്റെ സങ്കടം കേള്‍പ്പിന്‍.
8
പണ്ടൊരിക്കൽ വൃക്ഷങ്ങള്‍ തങ്ങള്‍ക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്വാന് പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങള്‍ക്ക് രാജാവായിരിക്ക എന്നു പറഞ്ഞു.
9
അതിന് ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
10
പിന്നെ വൃക്ഷങ്ങള്‍ അത്തിവൃക്ഷത്തോട്: നീ വന്ന് ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
11
അതിന് അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
12
പിന്നെ വൃക്ഷങ്ങള്‍ മുന്തിരിവള്ളിയോട്: നീ വന്ന് ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
13
മുന്തിരിവള്ളി അവയോട്: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.
14
പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പ്പടര്‍പ്പിനോട്: നീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
15
മുള്‍പ്പടര്‍പ്പ് വൃക്ഷങ്ങളോട്: നിങ്ങള്‍ യഥാര്‍ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്റെ നിഴലിൽ ആശ്രയിപ്പിന്‍; അല്ലെങ്കിൽ മുള്‍പ്പടര്‍പ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
16
നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതിൽ വിശ്വസ്തതയും പരമാര്ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചത്? നിങ്ങള്‍ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തത്? അവന്റെ പ്രവൃത്തിയുടെ യോഗ്യതയ്ക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചത്?
17
എന്റെ അപ്പന് തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്ത് മിദ്യാന്റെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ
18
നിങ്ങള്‍ ഇന്ന് എന്റെ അപ്പന്റെ ഗൃഹത്തിനു വിരോധമായി എഴുന്നേറ്റ് അവന്റെ പുത്രന്മാരായ എഴുപതു പേരെയും ഒരു കല്ലിന്മേൽവച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക് നിങ്ങളുടെ സഹോദരന് ആയിരിക്കകൊണ്ട് അവനെ ശെഖേംപൗരന്മാര്‍ക്കു രാജാവാക്കുകയും ചെയ്തുവല്ലോ.
19
ഇങ്ങനെ നിങ്ങള്‍ ഇന്ന് യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാര്ഥതയും എന്നു വരികിൽ നിങ്ങള്‍ അബീമേലെക്കിൽ സന്തോഷിപ്പിന്; അവന് നിങ്ങളിലും സന്തോഷിക്കട്ടെ.
20
അല്ലെങ്കിൽ അബീമേലെക്കിൽനിന്നു തീ പുറപ്പെട്ട് ശെഖേംപൗരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൗരന്മാരിൽനിന്നും മില്ലോഗൃഹത്തിൽനിന്നും തീ പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
21
ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഓടിപ്പോയി ബേരിലേക്കു ചെന്ന് തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാര്‍ത്തു.
22
അബീമേലെക് യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം
23
ദൈവം അബീമേലെക്കിനും ശെഖേംപൗരന്മാര്‍ക്കും തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൗരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;
24
അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന് അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാന്‍ അവനു തുണയായിരുന്ന ശെഖേംപൗരന്മാരും ചുമക്കയും ചെയ്തു.
25
ശെഖേംപൗരന്മാര്‍ മലമുകളിൽ അവനു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടെ വഴിപോകുന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി.
26
അപ്പോള്‍ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്ന് ശെഖേമിൽ കടന്നു; ശെഖേംപൗരന്മാര്‍ അവനെ വിശ്വസിച്ചു.
27
അവര്‍ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന് തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു.
28
ഏബെദിന്റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവന് ആര്? ശെഖേം ആര്? അവന് യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവന് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നത് എന്തിന്?
29
ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോട്: നിന്റെ സൈന്യത്തെ വര്‍ധിപ്പിച്ച് പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.
30
ഏബെദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.
31
അവന് രഹസ്യമായിട്ട് അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവര്‍ പട്ടണത്തെ നിന്നോടു മത്സരിപ്പിക്കുന്നു.
32
ആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരുന്നുകൊള്വിന്.
33
രാവിലെ സൂര്യന് ഉദിക്കുമ്പോള്‍ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്ക; എന്നാൽ അവനും കൂടെയുള്ള പടജ്ജനവും നിന്റെ നേരേ പുറപ്പെടുമ്പോള്‍ തരംപോലെ അവരോടു പ്രവര്‍ത്തിക്കാം എന്നു പറയിച്ചു.
34
അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിനരികെ നാലു കൂട്ടമായി പതിയിരുന്നു.
35
ഏബെദിന്റെ മകനായ ഗാൽ പുറപ്പെട്ട് പട്ടണത്തിന്റെ ഗോപുരത്തിങ്കൽ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.
36
ഗാൽ പടജ്ജനത്തെ കണ്ടപ്പോള്‍: അതാ, പര്‍വതങ്ങളുടെ മുകളിൽനിന്ന് പടജ്ജനം ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പര്‍വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.
37
ഗാൽ പിന്നെയും: അതാ, പടജ്ജനം ദേശമധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.
38
സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവന് ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ട് അവരോടു പൊരുതുക എന്നു പറഞ്ഞു.
39
അങ്ങനെ ഗാൽ ശെഖേംപൗരന്മാരുമായി പുറപ്പെട്ട് അബീമേലെക്കിനോടു പടവെട്ടി.
40
അബീമേലെക്കിന്റെ മുമ്പിൽ അവന് തോറ്റോടി; അവന് അവനെ പിന്തുടര്ന്നു, പടിവാതിൽവരെ അനേകംപേര്‍ ഹതന്മാരായി വീണു.
41
അബീമേലെക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാര്പ്പാന് സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.
42
പിറ്റന്നാള്‍ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ച് അറിവുകിട്ടി.
43
അവന് പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലിൽ പതിയിരുന്നു; ജനം പട്ടണത്തിൽനിന്നു പുറപ്പെട്ടുവരുന്നതു കണ്ട് അവരുടെ നേരേ ചെന്ന് അവരെ സംഹരിച്ചു.
44
പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നു; മറ്റേ കൂട്ടം രണ്ടും വയലിലുള്ള സകല ജനത്തിന്റെയും നേരേ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു.
45
അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതി പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞ് അതിൽ ഉപ്പു വിതറി.
46
ശെഖേംഗോപുരവാസികള്‍ എല്ലാവരും ഇതു കേട്ടപ്പോള്‍ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
47
ശെഖേംഗോപുരവാസികള്‍ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി.
48
അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സൽമോന്മലയിൽ കയറി; അബീമേലെക് കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വച്ചു, തന്റെ പടജ്ജനത്തോട്: ഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്വിന് എന്നു പറഞ്ഞു.
49
പടജ്ജനമെല്ലാം അതുപോലെ ഓരോരുത്തന് ഓരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിനരികെയിട്ട് തീ കൊടുത്ത് മണ്ഡപത്തോടുകൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങന ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര് മരിച്ചുപോയി.
50
അനന്തരം അബീമേലെക് തേബെസിലേക്കു ചെന്ന് തേബെസിനു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.
51
പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകല പുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവരൊക്കെയും ഓടിക്കടന്നു വാതിൽ അടച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.
52
അബീമേലെക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അതിനു തീ കൊടുത്തു ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിനടുത്തു ചെന്നു.
53
അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ട് അവന്റെ തലയോട് തകര്‍ത്തുകളഞ്ഞു.
54
ഉടനെ അവന് തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്റെ വാള് ഊരി എന്നെ കൊല്ലുക എന്ന് അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന് മരിച്ചു.
55
അബീമേലെക് മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
56
അബീമേലെക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിനു ദൈവം ഇങ്ങനെ പകരം ചെയ്തു.
57
ശെഖേംനിവാസികളുടെ സകല പാതകങ്ങളും ദൈവം അവരുടെ തലമേൽ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21