bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 1
Esther 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
1
[1,2] ശൂശന്‍രാജധാനിയിലെ സിംഹാസനത്തില്‍ ഇരുന്ന് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങള്‍ അഹശ്വേരോശ്രാജാവ് ഭരിച്ചിരുന്നു.
3
അദ്ദേഹത്തിന്റെ വാഴ്ചയുടെ മൂന്നാം വര്‍ഷം തന്റെ സകല പ്രഭുക്കന്മാര്ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുംവേണ്ടി ഒരു വിരുന്നു കഴിച്ചു. പേര്‍ഷ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും സംസ്ഥാനങ്ങളിലെ പ്രഭുക്കന്മാരും ദേശാധിപതികളും അതില്‍ പങ്കെടുത്തു.
4
അങ്ങനെ നൂറ്റിയെണ്പതു ദിവസം തന്റെ രാജകീയ മഹത്ത്വവും പ്രതാപവും സമൃദ്ധിയുമെല്ലാം അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
5
അതിനുശേഷം വലുപ്പചെറുപ്പഭേദംകൂടാതെ, തലസ്ഥാനമായ ശൂശനിലുള്ള സകല ജനങ്ങള്‍ക്കും കൊട്ടാരത്തിലെ ഉദ്യാനാങ്കണത്തില്‍വച്ച് ഏഴു ദിവസം നീണ്ടുനിന്ന വിരുന്നു നടത്തി.
6
അവിടെ മാര്‍ബിള്‍ സ്തംഭങ്ങളിലുള്ള വെള്ളി വളയങ്ങളില്‍ ചുവന്നു നേര്‍ത്ത ലിനന്‍നൂലുകള്‍ പിടിപ്പിച്ചു, പരുത്തിത്തുണികൊണ്ടുള്ള വെള്ളയും നീലയുമായ യവനികകള്‍ തൂക്കിയിട്ടിരുന്നു. ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള കല്ലുകള്‍ പാകിയ തളത്തില്‍ സ്വര്‍ണവും വെള്ളിയുംകൊണ്ടു നിര്‍മ്മിച്ച മഞ്ചങ്ങളും ഉണ്ടായിരുന്നു.
7
സ്വര്‍ണപ്പാത്രങ്ങളിലാണ് അവര്‍ക്കു പാനീയങ്ങള്‍ പകര്‍ന്നിരുന്നത്. രാജോചിതമായവിധം സമൃദ്ധമായി വീഞ്ഞ് വിളമ്പി.
8
മദ്യപാനത്തിനു നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല; ആരെയും അതിനു നിര്‍ബന്ധിച്ചിരുന്നുമില്ല. ‘എല്ലാവരും യഥേഷ്ടം കുടിച്ചുകൊള്ളട്ടെ’ എന്നു രാജാവ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരോടു കല്പിച്ചിരുന്നു.
9
അഹശ്വേരോശ്രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകള്‍ക്കു വസ്ഥിരാജ്ഞിയും വിരുന്നു നല്കി.
10
ഏഴാം ദിവസം വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുമ്പോള്‍ അഹശ്വേരോശ്രാജാവ് രാജസേവകരായ മെഹൂമാന്‍, ബിസ്ഥാ, ഹര്‍ബോനാ, ബിഗ്ധാ, അബഗ്ധാ, സേഥര്‍, കര്‍ക്കസ് എന്നീ ഏഴു ഷണ്ഡന്മാരോട് കല്പിച്ചു:
11
ജനത്തെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാന്‍ അവരെ രാജകീയകിരീടം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരിക.” രാജ്ഞി കാഴ്ചയില്‍ സുമുഖി ആയിരുന്നു.
12
എന്നാല്‍ രാജകല്പന അനുസരിച്ചു രാജസന്നിധിയില്‍ ചെല്ലാന്‍ രാജ്ഞി വിസമ്മതിച്ചു. അപ്പോള്‍ രാജാവിന്റെ കോപം ജ്വലിച്ചു.
13
[13,14] നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിന്റെ പതിവായിരുന്നു. രാജാവ് അവരോട് അന്വേഷിച്ചു. രാജാവിനോട് അടുത്തു കഴിയുന്നവരും തന്റെ രാജ്യത്തെ പ്രമുഖരും പേര്‍ഷ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുമായ കെര്‍ശനാ, ശേഥാര്‍, അദ്മാഥ, തര്‍ശീശ്, മേരെസ്, മര്‍സെന, മെമൂഖാന്‍ എന്നീ ഏഴു പേരോടു രാജാവ് ചോദിച്ചു:
15
“നിയമമനുസരിച്ച് വസ്ഥിരാജ്ഞിയോട് എന്തു ചെയ്യണം? അഹശ്വേരോശ്രാജാവ് ഷണ്ഡന്മാര് മുഖേന അറിയിച്ച കല്പന അവര്‍ അനുസരിച്ചില്ലല്ലോ.”
16
രാജാവിനോടും പ്രഭുക്കന്മാരോടുമായി മെമൂഖാന്‍ പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, എല്ലാ പ്രഭുക്കന്മാരോടും രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സകല ജനത്തോടും തെറ്റു ചെയ്തിരിക്കുന്നു.
17
രാജ്ഞിയുടെ ഈ പെരുമാറ്റം സ്ത്രീകളെല്ലാം അറിയും. “തന്റെ മുമ്പില്‍ വരാന്‍ അഹശ്വേരോശ്രാജാവ് കല്പിച്ചിട്ടും വസ്ഥിരാജ്ഞി ചെന്നില്ലല്ലോ’ എന്നു പറഞ്ഞ് അവര്‍ ഭര്ത്താക്കന്മാരെ നിന്ദിക്കും.
18
രാജ്ഞിയുടെ പെരുമാറ്റത്തെക്കുറിച്ചു കേട്ട പേര്‍ഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാരും ഭര്ത്താക്കന്മാരോട് അങ്ങനെതന്നെ പറയും; അങ്ങനെ അനാദരവും അമര്‍ഷവും ദേശത്തെല്ലാം ഉണ്ടാകും.
19
രാജാവിനു സമ്മതമെങ്കില്‍ വസ്ഥിരാജ്ഞി മേലില്‍ അഹശ്വേരോശ്രാജാവിന്റെ സന്നിധിയില്‍ വരരുത് എന്നു കല്പന പുറപ്പെടുവിക്കണം; അതിനു മാറ്റം വരാതിരിക്കാന്‍ പേര്‍ഷ്യരുടെയും മേദ്യരുടെയും നിയമപുസ്തകത്തില്‍ അത് എഴുതിച്ചേര്‍ക്കണം. രാജ്ഞിസ്ഥാനം അവരെക്കാള്‍ ഉത്തമയായ മറ്റൊരുവള്‍ക്കു കൊടുക്കുകയും വേണം.
20
വിസ്തൃതമായ രാജ്യമെങ്ങും കല്പന പ്രസിദ്ധമാകുമ്പോള്‍ വലിയവരും ചെറിയവരുമായ സകല സ്ത്രീകളും തങ്ങളുടെ ഭര്ത്താക്കന്മാരെ ബഹുമാനിക്കും.”
21
ഇതു രാജാവിനും പ്രഭുക്കന്മാര്ക്കും ഹിതകരമായി; രാജാവ് മെമൂഖാന്റെ നിര്‍ദ്ദേശംപോലെ പ്രവര്‍ത്തിച്ചു.
22
ഓരോ പുരുഷനും തന്റെ വീട്ടില്‍ അധിപനായിരിക്കണമെന്നും സ്വന്തഭാഷ സംസാരിക്കണമെന്നും ആജ്ഞാപിച്ചുകൊണ്ട് രാജാവ് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തുകള്‍ അയച്ചു. ഓരോ സംസ്ഥാനത്തേക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അവരുടെ ഭാഷയിലും ആയിരുന്നു കത്തുകള്‍ അയച്ചത്.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10