bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 2
Esther 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 3 →
1
അഹശ്വേരോശ്രാജാവിന്റെ കോപം ശമിച്ചപ്പോള്‍ അദ്ദേഹം വസ്ഥിയെയും അവരുടെ പ്രവൃത്തിയെയും അവര്‍ക്കെതിരെ പുറപ്പെടുവിച്ച കല്പനയെയും ഓര്‍ത്തു.
2
അപ്പോള്‍ രാജാവിനെ ശുശ്രൂഷിച്ചിരുന്ന ഭൃത്യന്മാര് പറഞ്ഞു: “സൗന്ദര്യമുള്ള യുവകന്യകമാരെ അവിടുത്തേക്കുവേണ്ടി അന്വേഷിക്കണം.
3
അതിനായി രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും; അവര്‍ സൗന്ദര്യമുള്ള യുവകന്യകമാരെ ശൂശന്‍രാജധാനിയില്‍ ഒരുമിച്ചുകൂട്ടട്ടെ; രാജധാനിയിലെ അന്തഃപുരത്തില്‍ സ്ത്രീകളുടെ ചുമതല വഹിക്കുന്ന ഹേഗായി എന്ന ഷണ്ഡന്റെ ചുമതലയില്‍ അവരെ ഏല്പിക്കണം. അവര്‍ക്കു വേണ്ട സൗന്ദര്യ സംവര്‍ധകദ്രവ്യങ്ങളും നല്‍കണം.
4
രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്കു പകരം രാജ്ഞിയായിത്തീരട്ടെ.” ഈ അഭിപ്രായം രാജാവിന് ഇഷ്ടപ്പെട്ടു. അതനുസരിച്ചു പ്രവര്‍ത്തിച്ചു.
5
ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്‍ഗോത്രക്കാരനായ മൊര്‍ദ്ദെഖായി എന്നൊരു യെഹൂദനുണ്ടായിരുന്നു. അയാള്‍ യായീരിന്റെ പുത്രനും യായീര്‍ ശിമെയിയുടെ പുത്രനും ശിമെയി കീശിന്റെ പുത്രനുമായിരുന്നു.
6
ബാബിലോണ്‍രാജാവായ നെബുഖദ്നേസര്‍, യെഹൂദാരാജാവായ യെഖൊന്യായൊടൊപ്പം യെരൂശലേമില്‍ നിന്നു പിടിച്ചുകൊണ്ടുപോയ പ്രവാസികളില്‍ ഒരാളായിരുന്നു മൊര്‍ദ്ദെഖായി.
7
അയാള്‍ തന്റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളര്‍ത്തി. അവള്‍ക്കു മാതാപിതാക്കള്‍ ഇല്ലായിരുന്നു. അവള് സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കള്‍ മരിച്ചപ്പോള്‍ മൊര്‍ദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു.
8
രാജവിളംബരം അനുസരിച്ചു ശൂശന്‍രാജധാനിയില്‍ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയില്‍ പാര്‍പ്പിച്ച അനേകം യുവതികളുടെ കൂട്ടത്തില്‍ എസ്ഥേറും ഉണ്ടായിരുന്നു.
9
അവള് ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാള്‍ അവളെ ഇഷ്ടപ്പെട്ടു; അയാള്‍ ഉടന്‍തന്നെ അവള്‍ക്കു വേണ്ട സൗന്ദര്യസംവര്‍ധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തില്‍നിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവള്‍ക്കു നല്കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാര്‍പ്പിച്ചു.
10
എസ്ഥേര്‍ തന്റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊര്‍ദ്ദെഖായി അവളോടു നിഷ്കര്‍ഷിച്ചിരുന്നു.
11
അവളുടെ ക്ഷേമം അന്വേഷിക്കാന്‍ അന്തഃപുരത്തിന്റെ അങ്കണത്തിലൂടെ മൊര്‍ദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു.
12
യുവതികള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുളള പന്ത്രണ്ടു മാസത്തെ സൗന്ദര്യ പരിചരണത്തിനുശേഷം അതായത് ആറു മാസം മീറാതൈലവും ആറു മാസം സുഗന്ധലേപനങ്ങളും ഉപയോഗിച്ചശേഷം
13
ഓരോ യുവതിയും മുറയനുസരിച്ച് അഹശ്വേരോശ്രാജാവിന്റെ സന്നിധിയിലേക്ക് ചെല്ലും. ഇങ്ങനെ രാജസന്നിധിയിലേക്കു പോകുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് എന്തും അന്തഃപുരത്തില്‍നിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാമായിരുന്നു.
14
മുറപ്രകാരം സന്ധ്യക്ക് ഒരാള്‍ കൊട്ടാരത്തിലേക്കു പോകും; രാവിലെ ഉപഭാര്യമാരുടെ ചുമതലക്കാരനായ ശയസ്ഗസ് എന്ന ഷണ്ഡന്റെ മേല്‍നോട്ടത്തിലുള്ള രണ്ടാം അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിനു പ്രീതി തോന്നി പേരു പറഞ്ഞു വിളിച്ചാലല്ലാതെ വീണ്ടും അവള്‍ക്ക് രാജസന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു.
15
മൊര്‍ദ്ദെഖായി സ്വന്തം മകളായി സ്വീകരിച്ചിരുന്നവളും പിതൃസഹോദരന് അബീഹയിലിന്റെ പുത്രിയുമായ എസ്ഥേറിനു രാജസന്നിധിയില്‍ ചെല്ലാനുള്ള ഊഴമായപ്പോള്‍ അന്തഃപുരപാലകനായ ഹേഗായി എന്ന ഷണ്ഡന് നിര്‍ദ്ദേശിച്ചവയല്ലാതെ മറ്റൊന്നും അവള് ആവശ്യപ്പെട്ടില്ല. എസ്ഥേറിനെ കണ്ട എല്ലാവര്ക്കും അവളില്‍ പ്രീതി തോന്നി.
16
അഹശ്വേരോശ്രാജാവിന്റെ വാഴ്ചയുടെ ഏഴാം വര്‍ഷം പത്താം മാസമായ തേബേത്ത് മാസത്തില്‍ എസ്ഥേറിനെ രാജസന്നിധിയില്‍ കൊണ്ടുചെന്നു.
17
മറ്റെല്ലാ സ്ത്രീകളെക്കാളും കൂടുതലായി രാജാവ് എസ്ഥേറിനെ സ്നേഹിച്ചു. അങ്ങനെ എല്ലാ കന്യകമാരെക്കാളും രാജാവിന്റെ പ്രസാദത്തിനും പ്രീതിക്കും അവള് പാത്രമായി; അതുകൊണ്ടു രാജകിരീടം അവളുടെ തലയില്‍വച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.
18
പിന്നീട് രാജാവ് തന്റെ എല്ലാ പ്രഭുക്കന്മാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കും എസ്ഥേറിന്റെ പേരില്‍ ഒരു വലിയ വിരുന്നു കഴിച്ചു. സംസ്ഥാനങ്ങള്‍ക്ക് നികുതിയിളവ് അനുവദിക്കുകയും രാജപദവിക്കൊത്ത് ഉദാരമായി സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തു.
19
രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോള്‍ മൊര്‍ദ്ദെഖായി, കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.
20
മൊര്‍ദ്ദെഖായിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഥേര്‍ തന്റെ ജാതിയും വംശവും വെളിപ്പെടുത്തിയിരുന്നില്ല. മൊര്‍ദ്ദെഖായി തന്നെ വളര്‍ത്തിയിരുന്ന കാലത്തെന്നപോലെ അപ്പോഴും അവള് അയാളെ അനുസരിച്ചുവന്നു.
21
ആ കാലത്ത് മൊര്‍ദ്ദെഖായി കൊട്ടാരത്തിലെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ വാതില്കാവല്ക്കാരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരോശ്രാജാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി.
22
മൊര്‍ദ്ദെഖായി ഈ വിവരം അറിഞ്ഞ്, അത് എസ്ഥേര്‍രാജ്ഞിയെ അറിയിച്ചു; എസ്ഥേര്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി അതു രാജാവിനെ അറിയിച്ചു.
23
അന്വേഷണത്തില്‍ അതു സത്യമെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും തൂക്കിക്കൊന്നു. രാജസന്നിധിയില്‍വച്ച് ഇക്കാര്യം വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തി.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10