bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Esther 8
Esther 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
1
അന്നുതന്നെ അഹശ്വേരോശ്രാജാവ് യെഹൂദാശത്രുവായ ഹാമാന്റെ വീട് എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു. മൊര്‍ദ്ദെഖായിയോടു തനിക്കുള്ള ബന്ധം എസ്ഥേര്‍രാജ്ഞി രാജാവിനെ അറിയിച്ചതുകൊണ്ട് അയാള്‍ക്കു രാജസന്നിധിയില്‍ പ്രവേശനം ലഭിച്ചു.
2
രാജാവ് ഹാമാന്റെ കൈയില്‍നിന്നു തിരിച്ചെടുത്ത തന്റെ മുദ്രമോതിരം മൊര്‍ദ്ദെഖായിക്കു കൊടുത്തു. എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്റെ വസ്തുവകകളിന്മേല് അധികാരിയാക്കി.
3
എസ്ഥേര്‍ വീണ്ടും രാജാവിനോടു സംസാരിച്ചു. ആഗാഗ്യനായ ഹാമാന്റെ ദുരുദ്ദേശ്യവും യെഹൂദര്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയും നിഷ്ഫലമാക്കണമെന്ന് രാജാവിന്റെ കാല്ക്കല് വീണു കരഞ്ഞ് അപേക്ഷിച്ചു.
4
രാജാവ് സ്വര്‍ണച്ചെങ്കോല്‍ രാജ്ഞിയുടെ നേര്‍ക്കു നീട്ടി; എസ്ഥേര്‍ രാജസന്നിധിയില്‍ എഴുന്നേറ്റുനിന്നു പറഞ്ഞു:
5
രാജാവിന് എന്നോടു പ്രീതി തോന്നുന്നെങ്കില്‍ തിരുവുള്ളമുണ്ടായി, കാര്യം ശരിയെന്നു കരുതുന്നു എങ്കില്‍, അങ്ങേക്കു ഞാന്‍ പ്രിയപ്പെട്ടവളെങ്കില്‍ ഈ കാര്യം ചെയ്താലും. സകല സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാരെ നശിപ്പിക്കാന്‍ ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് തന്ത്രപൂര്‍വം എഴുതിയ കത്തുകള്‍ പിന്‍വലിച്ചുകൊണ്ട് അവിടുന്ന് ഒരു കല്പന അയയ്ക്കണം.
6
എന്റെ ജനത്തിനുണ്ടാകുന്ന അനര്‍ഥം ഞാന്‍ എങ്ങനെ കണ്ടുകൊണ്ടിരിക്കും? എന്റെ ബന്ധുജനത്തിന്റെ നാശം ഞാന്‍ എങ്ങനെ സഹിക്കും?”
7
അഹശ്വേരോശ്രാജാവ് എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചു: “ഹാമാന്റെ വീട് ഞാന്‍ എസ്ഥേറിനു കൊടുത്തു; യെഹൂദന്മാരെ വധിക്കാന്‍ ശ്രമിച്ചതിന് അവനെ കഴുമരത്തില്‍ തൂക്കിക്കൊന്നു.
8
യെഹൂദന്മാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുളളത് എഴുതി രാജാവിന്റെ മുദ്രമോതിരം കൊണ്ട് അതു മുദ്രവയ്ക്കുക. രാജനാമത്തില് എഴുതി, രാജമോതിരത്താല്‍ മുദ്രവച്ച ഒരു വിളംബരവും അസ്ഥിരപ്പെടുത്താന്‍ സാധ്യമല്ലല്ലോ.”
9
അങ്ങനെ മൂന്നാം മാസമായ സീവാന് മാസം ഇരുപത്തിമൂന്നാം ദിവസം രാജാവിന്റെ എഴുത്തുകാരെ വിളിച്ചു വരുത്തി; ഇന്ത്യമുതല്‍ എത്യോപ്യാവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിലെ ഭരണാധിപന്മാര്ക്കും ദേശാധിപതികള്‍ക്കും പ്രഭുക്കന്മാര്ക്കും യെഹൂദന്മാരെ സംബന്ധിച്ചു മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒരു വിളംബരം എഴുതി അയച്ചു. ഓരോ സംസ്ഥാനത്തിനും അതിന്റെ ലിപിയിലും ഓരോ ജനതയ്ക്കും അതിന്റെ ഭാഷയിലും യെഹൂദന്മാര്‍ക്ക് അവരുടെ ഭാഷയിലും ലിപിയിലും ആണ് അത് എഴുതിയത്.
10
അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ അത് എഴുതി രാജമോതിരംകൊണ്ടു മുദ്രവച്ചു. ഈ വിളംബരം അശ്വാരൂഢരായ ദൂതന്മാര് വശം കൊടുത്തയച്ചു. രാജാവിന്റെ കുതിരലായത്തില്‍ പരിപാലിക്കപ്പെടുന്നവയും അതിവേഗം ഓടുന്നവയും രാജകീയ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നവയുമായ കുതിരകളുടെ പുറത്തായിരുന്നു അവര്‍ പോയത്.
11
ഈ വിളംബരപ്രകാരം, ഓരോ പട്ടണത്തിലെയും യെഹൂദര്‍ക്ക്, സ്വന്തം ജീവന് സംരക്ഷിക്കുന്നതിനുവേണ്ടി, ഒന്നിച്ചു ചേര്‍ന്നു ചെറുത്തുനില്ക്കാനും തങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതയുടെയോ സംസ്ഥാനത്തിന്റെയോ സായുധ സൈന്യങ്ങളെയും സ്ത്രീകളും കുട്ടികളുമടക്കം സമസ്ത ജനങ്ങളെയും നശിപ്പിക്കാനും അവരുടെ സമ്പത്തു കൊള്ളയടിക്കാനും യെഹൂദന്മാര്‍ക്ക് അധികാരം കൊടുത്തു.
12
അഹശ്വേരോശ്രാജാവിന്റെ ഈ കല്പന സകല സംസ്ഥാനങ്ങളിലും പന്ത്രണ്ടാമത്തെ മാസമായ ആദാര്‍മാസം പതിമൂന്നാം ദിവസത്തേക്കു മാത്രമുള്ളതായിരുന്നു.
13
ആ ദിവസം ശത്രുക്കളോടു പ്രതികാരം ചെയ്യാന്‍ യെഹൂദര്‍ സന്നദ്ധരായിരിക്കുന്നതിന് ഈ എഴുത്തിന്റെ ഒരു പകര്‍പ്പ് ഓരോ സംസ്ഥാനത്തും കല്പനയായി പുറപ്പെടുവിക്കുകയും സകല ജനത്തിനുംവേണ്ടി വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു.
14
അങ്ങനെ രാജകല്പനയനുസരിച്ചു ദൂതന്മാര് രാജകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കുതിരകളുടെ പുറത്തു കയറി അതിവേഗം ഓടിച്ചുപോയി. ശൂശന്‍രാജധാനിയിലും ആ വിളംബരം പ്രസിദ്ധപ്പെടുത്തി.
15
മൊര്‍ദ്ദെഖായി, നീലയും വെള്ളയും നിറങ്ങളുള്ള രാജകീയ വസ്ത്രങ്ങളും സ്വര്‍ണക്കിരീടവും ലിനന്‍നൂല്‍കൊണ്ടുള്ള ധൂമ്രവര്‍ണമായ മേലങ്കിയും ധരിച്ച് രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു. ശൂശന്‍നഗരം ആനന്ദംകൊണ്ട് ആര്‍പ്പുവിളിച്ചു.
16
അങ്ങനെ യെഹൂദന്മാര്‍ പ്രസന്നരായി. അവര്‍ക്ക് സന്തോഷവും ആനന്ദവും മാന്യതയും ഉണ്ടായി.
17
രാജശാസനയും വിളംബരവും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ സന്തുഷ്ടരായി ആഹ്ലാദിച്ചു. അത് അവര്‍ക്ക് വിശ്രമത്തിന്റെയും വിരുന്നിന്റെയും ദിവസമായിരുന്നു; യെഹൂദന്മാരെ ഭയപ്പെട്ടതുമൂലം രാജ്യനിവാസികളില്‍ പലരും തങ്ങള്‍ യെഹൂദരെന്നു പ്രഖ്യാപിച്ചു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10